നിയമലംഘകരെ കുടുക്കാനൊരുങ്ങി ഗതാഗതവകുപ്പ്; ഓണത്തിന് 675 കാമറകള്‍ കണ്ണുതുറക്കും
നിയമലംഘകരെ കുടുക്കാനൊരുങ്ങി ഗതാഗതവകുപ്പ്; ഓണത്തിന് 675 കാമറകള്‍ കണ്ണുതുറക്കും
Saturday, August 13, 2022 4:55 PM IST
തിരുവനന്തപുരം: നിരത്തുകളിലെ നിയമലംഘകരെ കുടുക്കാനൊരുങ്ങി ഗതാഗതവകുപ്പ്. സേഫ് കേരള പദ്ധതിയിലൂടെ 225 കോടി മുടക്കി സ്ഥാപിച്ച 675 എഐ കാമറകള്‍ നിരീക്ഷണത്തിനു തയാറായിക്കഴിഞ്ഞു. ഓണത്തോടെയാണ് ഈ കാമറകള്‍ പ്രവര്‍ത്തനം തുടങ്ങുക.

ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ്, മൊബൈല്‍ ഫോണ്‍ ഉപയോഗം എന്നിവയാണ് ആദ്യഘട്ടത്തില്‍ ഈ കാമറകളിലൂടെ പരിശോധിക്കുക. ഇന്‍ഷ്വറൻസ് ഉള്‍പ്പടെയുള്ള രേഖകളുടെ കാലാവധി പരിശോധിച്ചു പിഴ ഈടാക്കുന്നത് അടുത്ത ഘട്ടത്തിലാവും.

നിയമ ലംഘനം കണ്ടെത്തിയാല്‍ രണ്ടാം ദിവസംതന്നെ വാഹന ഉടമയുടെ മൊബൈലിലേക്ക് മെസേജ് ആയും പിന്നാലെ തപാല്‍ മുഖേനയും പിഴ അടയ്ക്കാനുള്ള അറിയിപ്പ് എത്തും.

ദേശീയ, സംസ്ഥാന പാതകള്‍ക്കു പുറമേ പ്രധാന റോഡുകളിലും കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. തിരുവനന്തപുരം 81, എറണാകുളം 62, കോഴിക്കോട് 60 എന്നിങ്ങനെ ഓരോ ജില്ലയിലും നാല്‍പതിലേറെ കാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. അനധികൃത പാര്‍ക്കിംഗ് കണ്ടെത്താന്‍ 25 കാമറകളും ട്രാഫിക് സിഗ്നല്‍ ലംഘനം കണ്ടെത്താന്‍ 18 കാമറകളും സ്ഥാപിച്ചിട്ടുണ്ട്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.