തൃ​ണ​മൂ​ലി​നെ അ​ധി​ക്ഷേ​പി​ച്ച് പാ​ട്ട്; ബാ​ബു​ൽ സു​പ്രി​യോ​യ്ക്ക് നോ​ട്ടീ​സ്
Tuesday, March 19, 2019 10:45 PM IST
കോ​ൽ​ക്ക​ത്ത: തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സി​നെ അ​ധി​ക്ഷേ​പി​ച്ച് പാ​ട്ടു​പാ​ടി​യ ബി​ജെ​പി എം​പി ബാ​ബു​ൽ സു​പ്രി​യോ​യ്ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നോ​ട്ടീ​സ്. ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ൽ വി​ശ​ദീ​ക​ര​ണം ന​ൽ​കാ​ൻ സു​പ്രി​യോ​യ്ക്കു ക​മ്മീ​ഷ​ൻ നി​ർ​ദേ​ശം ന​ൽ​കി.

സു​പ്രി​യോ​യു​ടെ പാ​ട്ടി​നെ​തി​രേ തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സി​നു വേ​ണ്ടി ഒ​രു അ​ഭി​ഭാ​ഷ​ക​നാ​ണു തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ സ​മീ​പി​ച്ച​ത്. പാ​ട്ടി​ന്‍റെ സി​ഡി അ​ട​ക്കം തെ​ളി​വു​ക​ളും ഹാ​ജ​രാ​ക്കി.

അ​സ​ൻ​സോ​ൾ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ സു​പ്രി​യോ​യ്ക്കെ​തി​രേ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.