ശ്രീ​ല​ങ്ക ലോ​ക​ക​പ്പ് ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു; മു​ൻ ഏ​ക​ദി​ന നാ​യ​ക​നെ ഒ​ഴി​വാ​ക്കി
Thursday, April 18, 2019 4:56 PM IST
കൊ​ളം​ബോ: ഏ​ക​ദി​ന ക്രി​ക്ക​റ്റ് ലോ​ക​ക​പ്പി​നു​ള്ള ബം​ഗ്ലാ​ദേ​ശി​ന്‍റെ പ​തി​ന​ഞ്ച് അം​ഗ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. മു​തി​ർ​ന്ന താ​രം ദി​മു​ത് ക​രു​ണ​ര​ത്നെ​യാ​ണ് ക്യാ​പ്റ്റ​ൻ. 2015 ലോ​ക​ക​പ്പി​ലാ​ണ് ക​രു​ണ​ര​ത്‌​നെ ല​ങ്ക​യ്ക്കാ​യി അ​വ​സാ​നം ഏ​ക​ദി​ന മ​ത്സ​രം ക​ളി​ച്ച​ത്. മു​ന്‍ നാ​യ​ക​രാ​യ ല​സി​ത് മ​ലിം​ഗ​യും എ​യ്ഞ്ച​ലോ മാ​ത്യൂ​സും ടീ​മി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്.

ഏ​ക​ദി​ന ടീം ​നാ​യ​ക​നാ​യി​രു​ന്ന ദി​നേ​ശ് ച​ണ്ഡി​മ​ലി​ന് ശ്രീ​ല​ങ്ക​ൻ നി​ര​യി​ൽ ഇ​ടം ല​ഭി​ച്ചി​ല്ല. വി​ക്ക​റ്റ് കീ​പ്പ​ര്‍ ബാ​റ്റ്സ്മാ​ന്‍ നി​രോ​ഷ​ന്‍ ഡി​ക്‌​വെ​ല്ല, ഓ​ഫ് സ്പി​ന്ന​ര്‍ അ​ഖി​ല ധ​ന​ഞ്ജ​യ, ഓ​പ്പ​ണ​ര്‍​മാ​രാ​യ ധ​നു​ഷ്ക ഗു​ണ​തി​ല​ക​യും ഉ​പു​ല്‍ ത​രം​ഗ എ​ന്നി​വ​രെ​യും സെ​ല​ക്ട​ർ​മാ​ർ ഒ​ഴി​വാ​ക്കി. അ​തേ​സ​മ​യം ജെ​ഫ്രി വാ​ന്‍​ഡെ​ര്‍​സെ, മി​ലി​ന്ദ് സി​രി​വ​ര്‍​ധ​നെ, ജീ​വ​ൻ മെ​ൻ​ഡീ​സ് എ​ന്നി​വ​ർ ടീ​മി​ലേ​ക്ക് തി​രി​ച്ചെ​ത്തി.

15 അം​ഗ ടീം: ​ദി​മു​ത് ക​രു​ണ​ര​ത്നെ(​ക്യാ​പ്റ്റ​ന്‍), അ​വി​ഷ്ക ഫെ​ര്‍​ണാ​ണ്ടോ, ല​ഹി​രു തി​രി​മ​ന്നെ, കു​ശാ​ല്‍ പെ​രേ​ര, കു​ശാ​ല്‍ മെ​ന്‍​ഡി​സ്, എ​യ്ഞ്ച​ലോ മാ​ത്യൂ​സ്, ധ​ന​ഞ്ജ​യ ഡി​സി​ല്‍​വ, ജെ​ഫ്രി വാ​ന്‍​ഡെ​ര്‍​സെ, തി​സാ​ര പേ​രേ​ര, ഇ​സു​രു ഉ​ദാ​ന, ല​സി​ത് മ​ലിം​ഗ, സു​രം​ഗ ല​ക്‌​മ​ല്‍, നു​വാ​ന്‍ പ്ര​ദീ​പ്, ജീ​വ​ന്‍ മെ​ന്‍​ഡി​സ്, മി​ലി​ന്ദ് സി​രി​വ​ര്‍​ധ​നെ.

റി​സ​ർ​വ് താ​ര​ങ്ങ​ൾ: ഒ​ഷാ​ഡ ഫെ​ര്‍​ണാ​ണ്ടോ, എ​യ്ഞ്ച​ലോ പേ​രെ​ര, ക​സു​ന്‍ ര​ജി​ത, വാ​നി​ന്ദു ഹ​സ​രം​ഗ എ​ന്നി​വ​രെ റി​സ​ര്‍​വ് താ​ര​ങ്ങ​ളാ​യി നി​ല​നി​ർ​ത്തി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.