സ​ക്കീ​ർ നാ​യി​ക്കി​നെ കൈ​മാ​റാ​ൻ മോ​ദി ആ​വ​ശ്യ​പ്പെ​ട്ടി​ല്ലെ​ന്ന് മ​ലേ​ഷ്യ​ൻ പ്ര​ധാ​ന​മ​ന്ത്രി
Wednesday, September 18, 2019 2:08 AM IST
ക്വാ​ലാ​ലം​പു​ർ: വി​വാ​ദ മ​ത​പ്ര​ഭാ​ഷ​ക​ൻ സ​ക്കീ​ർ നാ​യി​ക്കി​നെ കൈ​മാ​റാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് മ​ലേ​ഷ്യ​ൻ പ്ര​ധാ​ന​മ​ന്ത്രി മ​ഹാ​തി​ർ മു​ഹ​മ്മ​ദ്. മോ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച്ച ന​ട​ത്തി​യ​പ്പോ​ൾ ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ചി​രു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ലേ​ഷ്യ​ൻ റേ​ഡി​യോ സ്റ്റേ​ഷ​നാ​യ ബി‌​എ​ഫ്‌​എ​മ്മി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് മ​ഹാ​തി​ർ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

എ​ന്നാ​ൽ മ​ലേ​ഷ്യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വാ​ക്കു​ക​ളെ ത​ള്ളി വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ രം​ഗ​ത്തെ​ത്തി. മ​ലേ​ഷ്യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വാ​ദം തെ​റ്റാ​ണ്. സ​ക്കീ​ർ നാ​യി​ക്കി​നെ കൈ​മാ​റു​ന്ന കാ​ര്യം റ​ഷ്യ​യി​ൽ ന​ട​ന്ന മോ​ദി-​മ​ഹാ​തി​ർ ച​ർ​ച്ച​യി​ൽ ഉ​യ​ർ​ന്നു​വ​ന്നു​വെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി പ​റ​ഞ്ഞു.

2016ൽ ​ഇ​ന്ത്യ വി​ട്ട നാ​യി​ക്കി​ന് മ​ലേ​ഷ്യ സ്ഥി​രം താ​മ​സ​ത്തി​ന് അ​നു​മ​തി ന​ല്കി​യി​രു​ന്നു. ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ, വി​ദ്വേ​ഷ​പ്ര​സം​ഗം തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ളാ​ണ് സ​ക്കീ​ർ നാ​യി​ക്കി​ന്‍റെ പേ​രി​ലു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.