പ്ര​ള​യ ദു​രി​താ​ശ്വാ​സം: കേ​ന്ദ്ര​ത്തോ​ട് 2000 കോ​ടി ആ​വ​ശ്യ​പ്പെ​ട്ട് യെ​ദി​യൂ​ര​പ്പ
Sunday, September 22, 2019 9:31 PM IST
ന്യൂ​ഡ​ൽ​ഹി: പ്ര​ള​യം ത​ക​ർ​ത്ത ക​ർ​ണാ​ട​ക​യ്ക്ക് 2,000 കോ​ടി രൂ​പ​യു​ടെ ദു​രി​താ​ശ്വാ​സ പാ​ക്കേ​ജ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ബി.​എ​സ്. യെ​ദി​യൂ​ര​പ്പ. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യെ ക​ണ്ടാ​ണ് യെ​ദി​യൂ​ര​പ്പ ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്. അ​ടി​യ​ന്ത​ര സ​ഹാ​യം എ​ന്ന നി​ല​യ്ക്കാ​ണ് 2,000 കോ​ടി ആ​വ​ശ്യ​പ്പെ​ട്ട​ത്.

ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ ഫ​ണ്ട് അ​ധി​കൃ​ത​ർ ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കും. ഇ​തി​ന് ശേ​ഷ​മാ​കും തീ​രു​മാ​ന​മെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​റി​യി​ച്ചു​വെ​ന്നും യെ​ദി​യൂ​ര​പ്പ പ​റ​ഞ്ഞു.

സം​സ്ഥാ​ന സ​ർ​ക്കാ​ർ ദു​രി​ത​ശ്വാ​സ​ത്തി​നാ​യി 1,000 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച​താ​യും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. കേ​ന്ദ്ര​ഫ​ണ്ട് ല​ഭി​ക്കാ​തെ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ബാ​ധ്യ​ത ഒ​ഴി​യി​ല്ലെ​ന്നും യെ​ദി​യൂ​ര​പ്പ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.