പ്ര​തി​ക​ളെ കോ​ട​തി തൂ​ക്കി​ലേ​റ്റി​യേ​നെ; നി​യ​മം കൈ​യി​ലെ​ടു​ക്കാ​ൻ ക​ഴി​യി​ല്ല: മേ​ന​ക ഗാ​ന്ധി
Friday, December 6, 2019 3:43 PM IST
ന്യൂഡൽഹി: വ​നി​താ വെ​റ്റ​റി​ന​റി ഡോ​ക്ട​റെ ബ​ലാ​ത്സം​ഗം ചെ​യ്ത ശേ​ഷം ക​ത്തി​ച്ച കൊ​ന്ന കേ​സി​ലെ പ്ര​തി​ക​ളെ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ന​ട​പ​ടി​യി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ബി​ജെ​പി നേ​താ​വ് മേ​ന​ക ഗാ​ന്ധി. നി​ങ്ങ​ൾ​ക്ക് നി​യ​മം കൈ​യി​ലെ​ടു​ക്കാ​ൻ ക​ഴി​യി​ല്ല. അ​വ​രെ(​പ്ര​തി​ക​ളെ) എ​ന്തു​വ​ന്നാ​ലും കോ​ട​തി തൂ​ക്കി​ക്കൊ​ല്ലു​മാ​യി​രു​ന്നു. നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ക്കും മു​മ്പ് അ​വ​രെ വെ​ടി​വ​യ്ക്കാ​ൻ പോ​കു​ക​യാ​ണെ​ങ്കി​ൽ, കോ​ട​തി​ക​ളും നി​യ​മ​വും പോ​ലീ​സും എ​ന്തി​നാ​ണെ​ന്നും മേ​ന​ക ചോ​ദി​ച്ചു.

ക​ഴി​ഞ്ഞ മാ​സം 28-നാ​ണ് രാ​ജ്യ​ത്തെ ന​ടു​ക്കി​യ കൊ​ല​പാ​ത​കം ന​ട​ന്ന​ത്. സ​ർ​ക്കാ​ർ മൃ​ഗാ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റാ​യ ഇ​രു​പ​ത്തി​യാ റു​കാ​രി​യാ​ണ് മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ട​ത്. തൊ​ട്ട​ടു​ത്ത ദി​വ​സം ത​ന്നെ മു​ഖ്യ​പ്ര​തി​യാ​യ ലോ​റി ഡ്രൈ​വ​ർ മു​ഹ​മ്മ​ദ് പാ​ഷ എ​ന്ന ആ​രി​ഫ്, ജോ​ളു ന​വീ​ൻ, ചി​ന്ന​കേ​ശ​വു​ലു, ജോ​ളു ശി​വ എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തി​രു​ന്നു.

വെള്ളിയാഴ്ച പുലർച്ചെ ദേ​ശീ​യ​പാ​ത 44-ൽ ​ഉ​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ലാ​ണ് പ്ര​തി​ക​ൾ കൊ​ല്ല​പ്പെ​ട്ട​ത്. തെ​ളി​വെ​ടു​പ്പി​നാ​യി കു​റ്റ​കൃ​ത്യം ന​ട​ന്ന സ്ഥ​ല​ത്ത് എ​ത്തി​ച്ച​പ്പോ​ൾ പ്ര​തി​ക​ൾ ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ന്നും തു​ട​ർ​ന്നു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ പ്ര​തി​ക​ൾ നാ​ലു പേ​രും കൊ​ല്ല​പ്പെ​ട്ടു എ​ന്നു​മാ​ണ് പോ​ലീ​സ് ന​ൽ​കു​ന്ന വി​വ​രം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.