സി​ഗ്ന​ൽ ലൈ​റ്റു​ക​ളും റി​ഫ്ള​ക്ട​റു​ക​ളു​മി​ല്ലാ​ത്ത ബ​സു​ക​ൾ ഓ​ടി​ക്കേ​ണ്ട: ഹൈ​ക്കോ​ട​തി
Monday, January 20, 2020 9:18 PM IST
കൊ​ച്ചി: മോ​ട്ടോ​ർ വാ​ഹ​ന​ങ്ങ​ളു​ടെ നി​ല​വാ​രം ഉ​റ​പ്പാ​ക്കാ​ൻ ദേ​ശീ​യ ത​ല​ത്തി​ൽ ത​യാ​റാ​ക്കി​യ വ്യ​വ​സ്ഥ​ക​ൾ അ​നു​സ​രി​ച്ചു​ള്ള ലൈ​റ്റു​ക​ളും സി​ഗ്ന​ൽ ലൈ​റ്റു​ക​ളും റി​ഫ്ള​ക്ട​റു​ക​ളും ഇ​ല്ലാ​ത്ത ബ​സു​ക​ൾ ഓ​ടു​ന്നി​ല്ലെ​ന്ന് സ്റ്റേ​റ്റ് ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​ർ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി.

ഓ​ട്ടോ​മോ​ട്ടീ​വ് ഇ​ൻ​ഡ​സ്ട്രി സ്റ്റാ​ൻ​ഡേ​ർ​ഡ് പ്ര​കാ​ര​മു​ള്ള വ​ലി​പ്പ​ത്തി​ലും രൂ​പ​ത്തി​ലും ഇ​വ സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ന്ന് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ മു​ഖേ​ന ഉ​റ​പ്പാ​ക്ക​ണ​മെ​ന്നാ​ണ് സിം​ഗി​ൾ​ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വ്. ഇ​ത്ത​രം വ്യ​വ​സ്ഥ​ക​ളി​ൽ പ​റ​യു​ന്ന ത​ര​ത്തി​ൽ ലൈ​റ്റു​ക​ളും റി​ഫ്ള​ക്ട​റു​ക​ളും ഘ​ടി​പ്പി​ക്കാ​ത്ത ബ​സു​ക​ൾ നി​ര​ത്തി​ലോ​ടി​ക്കു​ന്ന​വ​രു​ടെ ലൈ​സ​ൻ​സ് ത​ട​ഞ്ഞു​വ​ച്ച് ഇ​വ​രെ മൂ​ന്നു മാ​സ​ത്തേ​ക്ക് അ​യോ​ഗ്യ​രാ​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

ഇ​രു​പ​ത് വ​ർ​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ള്ള ബ​സു​ക​ൾ ഓ​ർ​ഡി​ന​റി - സി​റ്റി സ​ർ​വീ​സു​ക​ളാ​യി ഓ​ടി​ക്ക​രു​തെ​ന്ന കേ​ര​ള മോ​ട്ടോ​ർ വാ​ഹ​ന ച​ട്ട ഭേ​ദ​ഗ​തി ചോ​ദ്യം​ചെ​യ്യു​ന്ന ഹ​ർ​ജി​ക​ളി​ലാ​ണ് ഇ​ട​ക്കാ​ല ഉ​ത്ത​ര​വ്. ഇ​തി​നു പു​റ​മേ മോ​ട്ടോ​ർ വാ​ഹ​ന ച​ട്ട​ത്തി​ലും നി​യ​മ​ത്തി​ലും പ​റ​യു​ന്ന വ്യ​വ​സ്ഥ​ക​ൾ പാ​ലി​ക്കാ​ത്ത വാ​ഹ​ന​ങ്ങ​ൾ​ക്ക് ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​ക​രു​തെ​ന്നും ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ൾ​ക്ക് ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ൽ നി​യ​മാ​നു​സൃ​തം അ​തു റ​ദ്ദാ​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​കും വി​ധം ക്രാ​ഷ് ഗാ​ർ​ഡും പ​ടി​ക​ളു​മു​ള്ള​വ​യ്ക്ക് താ​ൽ​ക്കാ​ലി​ക ലൈ​സ​ൻ​സ് പോ​ലും ന​ൽ​ക​രു​തെ​ന്ന് കോ​ട​തി പ​റ​ഞ്ഞു. ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ളു​ടെ ഉ​ട​മ​ക​ൾ​ക്കെ​തി​രേ ച​ട്ട​പ്ര​കാ​രം ന​ട​പ​ടി​യെ​ടു​ക്കാ​നും കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.