എം. ​ശി​വ​ശ​ങ്ക​റി​നെ മു​ഖ്യ​മ​ന്ത്രി​യു​ടെ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തു​നി​ന്ന് മാ​റ്റി; ഐ​ടി സെ​ക്ര​ട്ട​റി​യാ​യി തു​ട​രും
Tuesday, July 7, 2020 11:07 AM IST
തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക്ക​ട​ത്തി​ലെ സ്വ​പ്ന ബ​ന്ധം വി​ന​യാ​യി... എം. ​ശി​വ​ശ​ങ്ക​റി​നെ മു​ഖ്യ​മ​ന്ത്രി​യു​ടെ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തു​നി​ന്ന് മാ​റ്റി. മി​ർ മുഹമ്മ​ദ് ഐ​എ​എ​സി​ന് പ​ക​രം ചു​മ​ത​ല ന​ൽ​കി. അ​തേ​സ​മ​യം, ഐ​ടി സെ​ക്ര​ട്ട​റി സ്ഥാ​ന​ത്ത് ശി​വ​ശ​ങ്ക​ർ തു​ട​രും.

മ​ന്ത്രി​സ​ഭ അ​റി​യാ​തെ സ്പ്രി​ങ്ക്ള​റു​മാ​യി ക​രാ​റു​ണ്ടാ​ക്കി​യ ഐ​ടി സെ​ക്ര​ട്ട​റി വീ​ണ്ടും വി​വാ​ദ​ങ്ങ​ളി​ൽ അ​ക​പ്പെ​ട്ട​തോ​ടെ​യാ​ണ് മു​ഖ്യ​മ​ന്ത്രി ശി​വ​ശ​ങ്ക​റി​നെ കൈ​വി​ട്ട​ത്. സ്വ​ർ​ണ​ക്ക​ട​ത്തി​ലെ ആ​രോ​പ​ണ​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലേ​ക്കും വ​ന്ന​തി​നാ​ലാ​ണ് മു​ഖ്യ​മ​ന്ത്രി ഉ​ട​ന​ടി ന​ട​പ​ടി​യെ​ടു​ത്ത​ത്.

സ്വ​ർ​ണ​ക്ക​ട​ത്തി​ൽ അ​ന്വേ​ഷ​ണം ശ​ക്ത​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ശി​വ​ശ​ങ്ക​റി​നെ ക​സ്റ്റം​സ് ചോ​ദ്യം ചെ​യ്യാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തു​നി​ന്ന് അ​ദ്ദേ​ഹ​ത്തെ മാ​റ്റി നി​ർ​ത്തു​ന്ന​താ​ണ് ഉ​ചി​ത​മാ​യ തീ​രു​മാ​ന​മെ​ന്നാ​ണ് സ​ർ​ക്കാ​ർ വി​ല​യി​രു​ത്ത​ൽ.

ഐ​ടി വ​കു​പ്പ് സെ​ക്ര​ട്ട​റി ശി​വ​ശ​ങ്ക​ര്‍ സ്വ​പ്‌​ന​യു​ടെ വീ​ട്ടി​ലെ സ്ഥി​രം സ​ന്ദ​ര്‍​ശ​ക​നാ​യി​രു​ന്നു​വെ​ന്ന് അ​യ​ല്‍​ക്കാ​രു​ടെ വെ​ളി​പ്പെ​ടു​ത്ത​ല്‍ ക​ഴി​ഞ്ഞ ദി​വ​സം വ​ന്നി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​നെ ബ​ന്ധ​പ്പെ​ടു​ത്തി ആ​രോ​പ​ണ​ങ്ങ​ൾ ഉ​ണ്ടാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.