അ​റി​യ​ണം ക​മ​ല ഹാ​രി​സെ​ന്ന ഇ​ന്ത്യ​ൻ വം​ശ​ജ​യെ
Wednesday, August 12, 2020 5:27 AM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ഡെ​മോ​ക്രാ​റ്റു​ക​ളു​ടെ വൈ​സ്പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​യാ​യി ക​മ​ല​ഹാ​രി​സി​നെ തെ​ര​ഞ്ഞെ​ടു​ത്ത​തി​ൽ അ​ത്ഭു​ത​മൊ​ന്നു​മി​ല്ലെ​ന്നാ​ണ് ഒ​രു വി​ഭാ​ഗം ആ​ളു​ക​ൾ പ​റ​യു​ന്ന​ത്. 2016ൽ ​മു​ത​ൽ ത​ന്നെ, 2020ൽ ​ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​മ​ല ഡെ​മോ​ക്രാ​റ്റു​ക​ളു​ടെ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി ആ​യേ​ക്കു​മെ​ന്ന് അ​ഭ്യൂ​ഹ​ങ്ങ​ൾ ഉ​യ​ർ​ന്നി​രു​ന്നു.

മി​ഷേ​ൽ ഒ​ബാ​മ​യു​ൾ​പ്പെ​ടെ​യു​ള്ള ചു​രു​ക്കം ചി​ല​രു​ടെ പേ​രു​ക​ൾ​ക്കൊ​പ്പ​മാ​ണ് അ​ന്ന് ക​മ​ല​യു​ടെ പേ​രും പ​റ​ഞ്ഞു​കേ​ട്ട​ത്. വാ​ഷിം​ഗ്ട​ണ്‍​പോ​സ്റ്റ് ഉ​ൾ​പ്പെ​ട​യു​ള്ള അ​മേ​രി​ക്ക​ൻ മാ​ധ്യ​മ​ങ്ങ​ളാ​ണ് അ​ന്ന് ഇ​ത്ത​ര​ത്തി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. എ​ന്നാ​ൽ പി​ന്നീ​ട് ആ ​നി​യോ​ഗം ജോ ​ബൈ​ഡ​നി​ലേ​ക്ക് എ​ത്തി. അ​തോ​ടെ ക​മ​ല ഹാ​രി​സ് ഡെ​മോ​ക്രാ​റ്റി​ക് വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​മെ​ന്ന് ഏ​റെ​ക്കു​റെ ഉ​റ​പ്പാ​യി​രു​ന്നു.

എ​ന്നാ​ൽ, അ​ടു​ത്തി​ടെ ന​ട​ന്ന സം​വാ​ദ​ത്തി​ൽ ജോ ​ബൈ​ഡ​ൻ വ​ർ​ണ​വി​വേ​ച​ന​ത്തെ അ​നു​കൂ​ലി​ക്കു​ന്നു​വെ​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള ഗു​രു​ത​ര വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​ന്ന​യി​ച്ച് അ​വ​ർ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ബൈ​ഡ​ൻ​കൂ​ടി പ​ങ്കെ​ടു​ത്ത പ​ര​സ്യ സം​വാ​ദ​ത്തി​നി​ടെ ആ​യി​രു​ന്നു ഇ​ത്. ഇ​തോ​ടെ, ക​മ​ല​യ്ക്ക് മു​ന്നി​ൽ ആ ​വാ​തി​ലു​ക​ളും അ​ട​ഞ്ഞു​വെ​ന്ന് അ​ഭി​പ്രാ​യ​മു​യ​ർ​ന്നു. ആ ​ഉൗ​ഹാ​പോ​ഹ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ അ​സ്ഥാ​ന​ത്താ​യ​ത്.

നേ​ര​ത്തെ, 2020ൽ ​പ്ര​സി​ഡ​ന്‍റ് സ്്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കാ​ൻ ത​യാ​റെ​ടു​ത്തി​രു​ന്ന ക​മ​ല ഹാ​രി​സ് പൊ​ടു​ന്ന​നെ ഒ​രു ഡി​സം​ബ​ർ മൂ​ന്നി​ന് ത​ന്‍റെ നീ​ക്ക​ത്തി​ൽ നി​ന്ന് പി·ാ​റി​യ​ത് വാ​ർ​ത്ത​ക​ളി​ൽ നി​റ​ഞ്ഞി​രു​ന്നു. "മി​സ് യു ​ക​മ​ല' എ​ന്ന് പ​രി​ഹ​സി​ച്ച് ട്രം​പ് രം​ഗ​ത്തെ​ത്തി​യും അ​തി​ന് അ​വ​ർ ന​ൽ​കി​യ മ​റു​പ​ടി​യു​മെ​ല്ലാം വാ​ർ​ത്ത​ക​ളാ​യി.

"​വി​ഷ​മി​ക്കേ​ണ്ട, മി​സ്റ്റ​ർ പ്ര​സി​ഡ​ന്‍റ് നി​ങ്ങ​ളു​ടെ വി​ചാ​ര​ണ​യി​ൽ ഞാ​ൻ നി​ങ്ങ​ളെ കാ​ണും. ​ഞാ​ൻ ശ​ത​കോ​ടീ​ശ്വ​രി​യ​ല്ല. എ​നി​ക്ക് എ​ന്‍റെ സ്വ​ന്തം കാ​ന്പെ​യ്ന് പ​ണം ക​ണ്ടെ​ത്താ​നാ​വി​ല്ല. കാ​ന്പെ​യ്ൻ തു​ട​രു​ന്ന​തി​ന​നു​സ​രി​ച്ച്, ഞ​ങ്ങ​ൾ​ക്ക് മ​ത്സ​രി​ക്കേ​ണ്ട പ​ണം സ്വ​രൂ​പി​ക്കു​ന്ന​ത് ബു​ദ്ധി​മു​ട്ടാ​ണ്'- ഇ​താ​യി​രു​ന്നു ക​മ​ല​യു​ടെ വാ​ക്കു​ക​ൾ.

ഓ​ക്ല​ൻ​ഡി​ൽ ജ​നി​ച്ച ക​മ​ല ഹ​രി​സ് ഹാ​വാ​ർ​ഡ്, കാ​ലി​ഫോ​ർ​ണി​യ തു​ട​ങ്ങി​യ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ നി​ന്നാ​ണ്് ത​ന്‍റെ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ​ത. 2003ൽ ​സാ​ൻ​ഫ്രാ​ൻ​സി​സ്കോ​യി​ലെ ജി​ല്ലാ അ​റ്റോ​ർ​ണി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അ​വ​ർ 2011 വ​രെ ആ ​സ്ഥാ​ന​ത്ത് തു​ട​ർ​ന്നു. 2011ൽ ​കാ​ലി​ഫോ​ർ​ണി​യ​യു​ടെ 32ാമ​ത് അ​റ്റോ​ർ​ണി​യാ​യി ചു​മ​ത​ല​യേ​റ്റ അ​വ​ർ 2014ൽ ​വീ​ണ്ടും അ​തേ സ്ഥാ​ന​ത്തേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു.

2017-മു​ത​ൽ ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​യു​ടെ, കാ​ലി​ഫോ​ർ​ണി​യ​യെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന ജൂ​നി​യ​ർ സെ​ന​റ്റ​റാ​ണ് ക​മ​ല. ആ ​പ​ദ​വി​യി​ലെ​ത്തു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​ണ് അ​വ​ർ. 20 വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷ​മാ​യി​രു​ന്നു ഒ​രു "ക​ളേ​ർ​ഡ്’ വ്യ​ക്തി അ​മേ​രി​ക്ക​ൻ സെ​ന​റ്റി​ൽ എ​ത്തി​യ​ത്. ഡ​ഗ്ള​സ് എം. ​കോ​ഫാ​ണ് ക​മ​ല​യു​ടെ ഭ​ർ​ത്താ​വ്. സ​ഹോ​ദ​രി​മാ​ർ: മാ​യ ഹാ​രി​സ്, മീ​ന ഹാ​രി​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.