സൗ​ദി അ​റേ​ബ്യ​യി​ൽ നി​ന്ന് 231 ഇ​ന്ത്യ​ൻ ത​ട​വു​കാ​ർ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി
Thursday, September 24, 2020 2:02 AM IST
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ലെ നാ​ടു​ക​ട​ത്ത​ൽ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്ന് 231 ഇ​ന്ത്യ​ക്കാ​ർ കൂ​ടി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യെ​ന്ന് ഇ​ന്ത്യ​ൻ എം​ബ​സി അ​റി​യി​ച്ചു. കോ​വി​ഡ് പ്ര​തി​സ​ന്ധി​യു​ണ്ടാ​യ ശേ​ഷം ര​ണ്ടാ​മ​ത്തെ സം​ഘ​മാ​ണ് ബു​ധ​നാ​ഴ്ച റി​യാ​ദി​ൽ നി​ന്ന് പു​റ​പ്പെ​ട്ട സൗ​ദി എ​യ​ർ​ലൈ​ൻ​സ് വി​മാ​ന​ത്തി​ൽ ചെ​ന്നൈ​യി​ലേ​ക്ക് പോ​യ​ത്.

ഇ​തി​ൽ 65ഓ​ളം മ​ല​യാ​ളി​ക​ളു​ണ്ട്. ബാ​ക്കി​യു​ള്ള​വ​ർ വി​വി​ധ സം​സ്ഥാ​ന​ക്കാ​രാ​ണ്. സൗ​ദി സ​ർ​ക്കാ​രാ​ണ് ഇ​വ​രു​ടെ വി​മാ​ന യാ​ത്രാ ചെ​ല​വ് വ​ഹി​ക്കു​ന്ന​ത്. ചെ​ന്നൈ​യി​ലെ​ത്തു​ന്ന ഇ​വ​ർ അ​വി​ടെ ക്വാ​റ​ൻ​റീ​ൻ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം സ്വ​ന്തം നാ​ടു​ക​ളി​ലേ​ക്ക് തി​രി​ക്കും. അ​ടു​ത്ത വി​മാ​നം ശ​നി​യാ​ഴ്ച ജി​ദ്ദ​യി​ൽ നി​ന്ന് കൊ​ച്ചി​യി​ലേ​ക്ക് പു​റ​പ്പെ​ടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.