മാ​വോ​യി​സ്റ്റു​ക​ളു​ടെ പോ​സ്റ്റ്മോ​ർ​ട്ടം വീ​ണ്ടും ന​ട​ത്ത​ണ​മെ​ന്നു തെ​ലു​ങ്കാ​ന ഹൈ​ക്കോ‌​ട​തി
Friday, September 25, 2020 5:00 AM IST
ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ൽ ബു​ധ​നാ​ഴ്ച പോ​ലീ​സു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല്ല​പ്പെ​ട്ട മൂ​ന്നു മാ​വോ​യി​സ്റ്റു​ക​ളു​ടെ പോ​സ്റ്റ്മോ​ർ​ട്ടം വീ​ണ്ടും ന​ട​ത്താ​ൻ തെ​ലു​ങ്കാ​ന ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ഭ​ണ്ഡാ​രി-​കോ​ത​ഗു​ണ്ടം ജി​ല്ല​യി​ലെ വ​ന​മേ​ഖ​ല​യി​ലാ​യി​രു​ന്നു മാ​വോ​യി​സ്റ്റു​ക​ൾ കൊ​ല്ല​പ്പെ​ട്ട​ത്.

ഇ​വ​രി​ൽ ര​ണ്ടു സ്ത്രീ​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. ഏ​റ്റു​മു​ട്ട​ൽ നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി പ്ര​ഫ. ഗ​ദ്ദം ല​ക്ഷ്മ​ൺ ആ​ണു കോ​ട​തി​യെ സ​മീ​പി​ച്ച​ത്. മാ​വോ​യി​സ്റ്റു​ക​ളു​ടെ മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു​ന​ല്കി​യെ​ന്നു അ​ഡ്വ​ക്ക​റ്റ് ജ​ന​റ​ൽ അ​റി​യി​ച്ച​പ്പോ​ൾ, അ​ത് വീ​ണ്ടെ​ടു​ത്ത് വാ​റ​ങ്ക​ൽ എം​ജി​എം ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്താ​ൻ കോ​ട​തി ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.