അ​മി​ത്ഷാ​യു​ടെ അ​ക്കൗ​ണ്ട് ത‌​ട​ഞ്ഞ ന​ട​പ​ടി; ട്വി​റ്റ​റി​നെ​തി​രേ ചോ​ദ്യ​ങ്ങ​ളു​മാ​യി പാ​ർ​ല​മെ​ന്‍റ് ക​മ്മി​റ്റി
Friday, January 22, 2021 5:16 AM IST
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ​യു​ടെ ട്വി​റ്റ​ർ അ​ക്കൗ​ണ്ട് ത‌​ട​ഞ്ഞ ന​ട​പ​ടി​യി​ൽ ക​ടു​ത്ത ചോ​ദ്യ​ങ്ങ​ൾ നേ​രി​ട്ട് ട്വി​റ്റ​ർ പ്രി​തി​നി​ധി​ക​ൾ. വ്യാ​ഴാ​ഴ്ച പാ​ർ​ല​മെ​ന്‍റ​റി ക​മ്മി​റ്റി​ക്ക് മു​മ്പാ​കെ നേ​രി​ട്ട് ഹാ​ജ​രാ​യ​പ്പോ​ഴാ​ണ് ക​ടു​ത്ത ചോ​ദ്യ​ങ്ങ​ൾ ഉ​ന്ന​യി​ക്ക​പ്പെ​ട്ട​ത്.

ആ​രാ​ണ് കേ​ന്ദ്ര മ​ന്ത്രി​യു​ടെ ട്വി​റ്റ​ർ അ​ക്കൗ​ണ്ട് ബ്ലോ​ക്ക് ചെ​യ്യാ​ൻ നി​ങ്ങ​ൾ​ക്ക് അ​ധി​കാ​രം ത​ന്ന​ത് തു​ട​ങ്ങിയ ചോ​ദ്യ​ങ്ങ​ൾ യോ​ഗ​ത്തി​ൽ ഉ​ന്ന​യി​ക്ക​പ്പെ​ട്ട​താ​യി എ​ൻ​ഡി​ടി​വി റി​പ്പോ​ർ​ട്ട് ചെ​യ്തു. ബി​ജെ​പി പ്ര​തി​നി​ധി​ക​ളാ​ണ് പ്ര​സ്തു​ത ചോ​ദ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച​ത്.

അ​തേ​സ​മ​യം, അ​മി​ത്ഷാ പോ​സ്റ്റ് ചെ​യ്ത ഒ​രു ഫോ​ട്ടോ​യി​ൽ കോ​പ്പി റൈ​റ്റ് പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്ന​ത് കൊ​ണ്ടാ​ണ് അ​ക്കൗ​ണ്ട് ബ്ലോ​ക്ക് ചെ​യ്യേ​ണ്ടി വ​ന്ന​തെ​ന്നാ​ണ് ട്വി​റ്റ​ർ പ്ര​തി​നി​ധി​ക​ൾ പാ​ർ​ല​മെ​ന്‍റ് ക​മ്മി​റ്റി​ക്ക് മു​ൻ​പി​ൽ നൽകിയ വി​ശ​ദീ​ക​ര​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------