കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളെ ആ​ക്ര​മി​ച്ച സം​ഭ​വം; എ​എ​പി​യെ വി​മ​ർ​ശി​ച്ച് പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി
Tuesday, January 26, 2021 1:55 AM IST
അ​മൃ​ത്സ​ർ: സിം​ഗു അ​തി​ര്‍​ത്തി​യി​ല്‍ വ​ച്ച് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളെ ഒ​രു സം​ഘ​മാ​ളു​ക​ള്‍ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ ആം​ആ​ദ്മി പാ​ര്‍​ട്ടി​യെ കു​റ്റ​പ്പെ​ടു​ത്തി പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി ക്യാ​പ്റ്റ​ന്‍ അ​മ​രീ​ന്ദ​ര്‍ സിം​ഗ്. ലു​ധി​യാ​ന എം​പി ര​വ്‌​നീ​ത് സിം​ഗ് ബി​ട്ടു, അ​മൃ​ത്സ​ര്‍ എം​പി ഗു​ര്‍​ജീ​ത് സിം​ഗ് ഔ​ജ്‌​ല, എം​എ​ല്‍​എ കു​ല്‍​ബീ​ര്‍ സിം​ഗ് സി​റ എ​ന്നി​വ​ര്‍​ക്കു നേ​രെ​യാ​ണ് സിം​ഗു അ​തി​ര്‍​ത്തി​യി​ല്‍ വ​ച്ച് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

ബി​ജെ​പി​ക്ക് വേ​ണ്ടി പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​ക്കി ക​ര്‍​ഷ​ക​രു​ടെ വീ​ര്യം ന​ഷ്ട​പ്പെ​ടു​ത്താ​നാ​ണ് ആം​ആ​ദ്മി പാ​ര്‍​ട്ടി ശ്ര​മി​ക്കു​ന്ന​തെ​ന്ന് അ​മ​രീ​ന്ദ​ര്‍ സിം​ഗ് വി​മ​ര്‍​ശി​ച്ചു. രാ​ജ്യ​ത്തെ ജ​ന​ങ്ങ​ള്‍ ജ​നാ​ധി​പ​ത്യ​ത്തി​ന് വേ​ണ്ടി ദാ​ഹി​ക്കു​ക​യാ​ണെ​ന്ന് അ​വ​ര്‍ മ​ന​സി​ലാ​ക്ക​ണ​മെ​ന്നും അ​മ​രീ​ന്ദ​ര്‍ സിം​ഗ് പ​റ​ഞ്ഞു.

പ​ഞ്ചാ​ബി​ലെ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളെ ആ​ക്ര​മി​ക്കേ​ണ്ട ഒ​രാ​വ​ശ്യ​വും ക​ർ​ഷ​ക​ർ​ക്കി​ല്ല. ബി​ജെ​പി നേ​തൃ​ത്വ​ത്തി​ന്‍റെ താ​ള​ത്തി​നൊ​ത്ത് തു​ള്ളു​ന്ന അ​ര​വി​ന്ദ് കേ​ജ്‌​രി​വാ​ൾ, പഞ്ചാബ് സ​ർ​ക്കാ​രി​ന്‍റെ​യും ക​ർ​ഷ​ക​രു​ടെ​യും ഇ​ട​യി​ൽ വി​ള്ള​ൽ​വീ​ഴ്ത്താ​ൻ ശ്ര​മി​ക്കു​ന്നു​ണ്ട്. ഇ​ത്ത​ര​ത്തി​ലു​ള്ള ത​ന്ത്ര​ങ്ങ​ളൊ​ന്നും എ​എ​പി​യെ സ​ഹാ​യി​ക്കി​ല്ലെ​ന്നും അ​മ​രീ​ന്ദ​ർ സിം​ഗ് വ്യ​ക്ത​മാ​ക്കി. റി​പ്പ​ബ്ലി​ക്ക് ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ക​ര്‍​ഷ​ക​ര്‍ ന​ട​ത്തു​ന്ന ട്രാ​ക്ട​ര്‍ റാ​ലി സ​മാ​ധാ​ന​പ​ര​മാ​യി​രി​ക്കു​മെ​ന്ന് അ​മ​രീ​ന്ദ​ര്‍ സിം​ഗ് കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------