മാ​ര്‍​ച്ച് 11 ന് ​തി​രി​ച്ചെ​ത്തും; ഫേ​സ്ബു​ക്ക് വീ​ഡി​യോ​യി​ൽ പി.​വി. അ​ന്‍​വ​ര്‍
Wednesday, March 3, 2021 5:39 PM IST
തി​രു​വ​ന​ന്ത​പു​രം: ആ​ഫ്രി​ക്ക​യി​ല്‍ നി​ന്ന് മാ​ര്‍​ച്ച് 11 ന് ​തി​രി​ച്ചെ​ത്തു​മെ​ന്ന് പി.​വി. അ​ന്‍​വ​ര്‍ എം​എ​ൽ​എ. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ​ജീ​വ​മാ​യി ഉ​ണ്ടാ​കു​മെ​ന്നും എം​എ​ൽ​എ അ​റി​യി​ച്ചു. ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്ത വീ​ഡി​യോ​യി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

'എം​എ​ല്‍​എ​യെ കാ​ണാ​നി​ല്ല, വ​രി​ല്ല എ​ന്ന വാ​ര്‍​ത്ത​ക​ള്‍ മാ​ധ്യ​മ​ങ്ങ​ളി​ല്‍ എ​തി​രാ​ളി​ക​ള്‍ ആ​ഘോ​ഷി​ച്ച് കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​ല്ലാ​താ​ക്കാ​ന്‍ ശ്ര​മി​ച്ച​വ​ര്‍​ക്കും എ​തി​രാ​ളി​ക​ള്‍​ക്കു​മാ​ണ് എ​ന്നെ കാ​ണാ​ന്‍ ധൃ​തി​യു​ള്ള​ത്. ഈ ​തെ​ര​ഞ്ഞെ​ടു​പ്പ് രം​ഗ​ത്ത് ഇ​ട​തു​മു​ന്ന​ണി​ക്കൊ​പ്പം വ​ള​രെ സ​ജീ​വ​മാ​യി ഉ​ണ്ടാ​കും. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ യാ​ത്ര തി​രി​ക്കും മു​ന്‍​പ് വീ​ഡി​യോ​യി​ല്‍ വ്യ​ക്ത​മാ​ക്കു​മെ​ന്നും' അ​ന്‍​വ​ര്‍ പ​റ​ഞ്ഞു.

നി​ല​മ്പൂ​ര്‍ മ​ണ്ഡ​ല​ത്തി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അ​ൻ​വ​റി​നെ നി​ർ​ദേ​ശി​ച്ച​തി​നു പി​റ്റേ​ന്നാ​ണു വി​ഡി​യോ സ​ന്ദേ​ശം. ര​ണ്ട് മാ​സ​മാ​യി അ​ന്‍​വ​ര്‍ ത​ന്‍റെ മ​ണ്ഡ​ല​മാ​യ നി​ല​മ്പൂ​രി​ല്‍ ഉ​ണ്ടാ​യി​രു​ന്നി​ല്ല. ബി​സി​ന​സ് ആ​വ​ശ്യാ​ർ​ഥം സി​യ​റ ലി​യോ​ണി​ലാ​ണെ​ന്നാ​ണ് അ​ൻ​വ​ർ നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.