ജ​ലീ​ലി​ന്‍റെ രാ​ജി ധാ​ർ​മി​ക ഉ​യ​ർ​ത്തി​പ്പി​ടി​ച്ച്: എ. ​വി​ജ​യ​രാ​ഘ​വ​ൻ
Tuesday, April 13, 2021 2:57 PM IST
തി​രു​വ​ന​ന്ത​പു​രം: കെ.​ടി. ജ​ലീ​ലി​ന്‍റെ രാ​ജി ധാ​ർ​മി​ക​ത ഉ​യ​ർ​ത്തി​പ്പി​ടി​ച്ചെ​ന്ന് സി​പി​എം ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി എ. ​വി​ജ​യ​രാ​ഘ​വ​ൻ. രാ​ജി തീ​രു​മാ​നം സ്വാ​ഗ​താ​ർ​ഹ​മാ​ണെ​ന്നും പൊ​തു ജീ​വി​ത​ത്തി​ൽ മാ​ന്യ​ത ഉ​യ​ർ​ത്തി​പ്പി​ടി​ച്ച​യാ​ളാ​ണ് ജ​ലീ​ലെ​ന്നും വി​ജ​യ​രാ​ഘ​വ​ൻ വ്യ​ക്ത​മാ​ക്കി.

രാ​ജി​യു​ടെ മു​ഹൂ​ർ​ത്തം തീ​രു​മാ​നി​ക്കേ​ണ്ട​ത് മാധ്യ​മ​ങ്ങ​ള​ല്ല. രാ​ജി​വ​ച്ചെ​ന്ന് ക​രു​തി തെ​റ്റ് ചെ​യ്തെ​ന്ന് അ​ർ​ഥ​മി​ല്ല. നി​യ​മ​പ​ര​മാ​യ കാ​ര്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചാ​ണ് തീ​രു​മാ​നം. ജ​ലീ​ൽ രാ​ജി വ​ച്ചെ​ന്ന​താ​ണ് പ്ര​ധാ​ന കാ​ര്യം. പാ​ർ​ട്ടി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടാ​ണോ രാ​ജി എ​ന്ന​ത​ല്ല പ്ര​ധാ​ന​കാ​ര്യ​മെ​ന്നും വി​ജ​യ​രാ​ഘ​വ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.