ഒ​ളി​ന്പ്യ​ൻ​മാ​രാ​യ ടി​ന്‍റു ലൂ​ക്ക​യും പ്രീ​ജ ശ്രീ​ധ​ര​നും ദീ​പ​ശി​ഖാപ്ര​യാ​ണ​ത്തി​നു നേ​തൃ​ത്വം ന​ൽ​കും
Thursday, June 19, 2025 2:04 AM IST
പാ​ല​ക്കാ​ട്: അ​ന്താ​രാ​ഷ്ട്ര ഒ​ളി​ന്പി​ക് ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 23ന് ​പാ​ല​ക്കാ​ട്ട് ദീ​പ​ശി​ഖാ റാ​ലി​യും പൊ​തു​സ​മ്മേ​ള​ന​വും ന​ട​ത്താ​ൻ സം​ഘാ​ട​ക​സ​മി​തി​യോ​ഗം തീ​രു​മാ​നി​ച്ചു.

അ​ഡീ​ഷ​ണ​ൽ ഡി​സ്ട്രി​ക്ട് മ​ജി​സ്ട്രേ​റ്റ് സു​നി​ൽ​കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് പ​രി​പാ​ടി​ക​ൾ​ക്കു അ​ന്തി​മ​രൂ​പം ന​ൽ​കി​യ​ത്. അ​ന്നു​രാ​വി​ലെ ഏ​ഴി​നു വി​ക്ടോ​റി​യ കോ​ള​ജ് പ​രി​സ​ര​ത്തു​നി​ന്നാ​ണ് ദീ​പ​ശി​ഖാ​റാ​ലി ആ​രം​ഭി​ക്കു​ക. കോ​ട്ട​മൈ​താ​ന​ത്തു ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തോ​ടെ റാ​ലി സ​മാ​പി​ക്കും.

ഒ​ളി​ന്പ്യ​ൻ​മാ​രാ​യ ടി​ന്‍റു ലൂ​ക്ക​യും പ്രീ​ജാ ശ്രീ​ധ​ര​നും ദീ​പ​ശി​ഖാ പ്ര​യാ​ണ​ത്തി​നു നേ​തൃ​ത്വം ന​ൽ​കും. എ​ൻ​സി​സി, എ​ൻ​എ​സ്എ​സ്, സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്സ്, സ്റ്റു​ഡ​ന്‍റ്സ് പോ​ലീ​സ്, കാ​യി​ക​താ​ര​ങ്ങ​ൾ, വി​വി​ധ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ എ​ന്നി​വ​രെ​ല്ലാം റാ​ലി​യു​ടെ ഭാ​ഗ​മാ​കും.

ജി​ല്ലാ ക​ള​ക്ട​ർ ജി. ​പ്രി​യ​ങ്ക ചെ​യ​ർ​പേ​ഴ്സ​ണും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​ജി​ത്കു​മാ​ർ, അ​ഡീ​ഷ​ണ​ൽ ഡി​സ്ട്രി​ക്ട് മ​ജി​സ്ട്രേ​റ്റ് സു​നി​ൽ​കു​മാ​ർ, എ​ന്നി​വ​ർ വൈ​സ് ചെ​യ​ർ​മാ​ൻ​മാ​രും ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ക​ണ്‍​വീ​ന​റു​മാ​യു​ള്ള സം​ഘാ​ട​ക​സ​മി​തി​യാ​ണ് രൂ​പീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

യോ​ഗ​ത്തി​ൽ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സി. ​ഹ​രി​ദാ​സ്, ഒ​ളി​ന്പി​ക് വേ​വ് ക​ണ്‍​വീ​ന​ർ മു​ഹ​മ്മ​ദ് കാ​സിം, ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​സി. പ്രീ​ത് പ​ങ്കെ​ടു​ത്തു.