നെ​ഹ്‌​റു എ​യ​റോ​നോ​ട്ടി​ക്ക​ൽ കോ​ള​ജി​ൽ ഫ്ര​ഷേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു
Thursday, June 19, 2025 2:04 AM IST
കോ​യ​മ്പ​ത്തൂ​ർ: കോ​യ​മ്പ​ത്തൂ​രി​ലെ നെ​ഹ്‌​റു എ​യ​റോ​നോ​ട്ടി​ക്ക​ൽ കോ​ള​ജി​ലെ പു​തി​യ ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ഫ്ര​ഷേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു. എ​യ​ർ ഇ​ന്ത്യ ലി​മി​റ്റ​ഡ് മാ​നേ​ജ​ർ (റി​ട്ട​യേ​ർ​ഡ്) വി​ജ​യ​ല​ക്ഷ്മി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. നെ​ഹ്‌​റു എ​ജ്യു​ക്കേ​ഷ​ണ​ൽ ഗ്രൂ​പ്പ് ചെ​യ​ർ​മാ​നും മാ​നേ​ജിം​ഗ് ട്ര​സ്റ്റി​യും അ​ഭി​ഭാ​ഷ​ക​നു​മാ​യ ഡോ.​പി. കൃ​ഷ്ണ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ച​ട​ങ്ങി​ൽ നെ​ഹ്‌​റു എ​ജ്യു​ക്കേ​ഷ​ണ​ൽ ഗ്രൂ​പ്പ് ചീ​ഫ് സെ​ക്ര​ട്ട​റി​യും മാ​നേ​ജിം​ഗ് ഓ​ഫീ​സ​റു​മാ​യ ഡോ.​പി. കൃ​ഷ്ണ​കു​മാ​ർ അ​നു​മോ​ദ​ന പ്ര​സം​ഗം ന​ട​ത്തി. വി​ദ്യാ​ഭ്യാ​സ ഗ്രൂ​പ്പ് പ്ര​ഫ.​ഡോ.​എ​ച്ച്.​എ​ൻ. നാ​ഗ​രാ​ജ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. നേ​ര​ത്തെ, കോ​ള​ജ് ഡീ​ൻ ഡോ.​പി.​ആ​ർ. ബാ​ലാ​ജി പു​തി​യ വി​ദ്യാ​ർ​ഥി​ക​ളെ സ്വാ​ഗ​തം ചെ​യ്തു. ഫൈ​ൻ ആ​ർ​ട്‌​സ് വി​ഭാ​ഗം മേ​ധാ​വി പ്ര​ഫ.​ആ​ർ. സിം​ഗാ​ര​വ​ടി​വേ​ലു ന​ന്ദി പ​റ​ഞ്ഞു. ച​ട​ങ്ങി​ൽ വ​കു​പ്പു​മേ​ധാ​വി​ക​ളും അ​ഞ്ഞൂ​റോ​ളം വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും പ​ങ്കെ​ടു​ത്തു.