ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും വ​യോ​ജ​ന​ങ്ങ​ൾ​ക്കും സ​ഹാ​യഉ​പ​ക​ര​ണ നി​ർ​ണ​യ ക്യാ​ന്പ് ഇ​ന്ന്
Thursday, June 19, 2025 2:04 AM IST
പ​റ​ളി: ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും വ​യോ​ജ​ന​ങ്ങ​ൾ​ക്കു​മാ​യി സാ​മൂ​ഹ്യ​നീ​തി വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സ്പ​ർ​ശം സ​ഹാ​യ ഉ​പ​ക​ര​ണ നി​ർ​ണ​യ ക്യാ​ന്പ് ഇ​ന്നു​രാ​വി​ലെ 9.30 മു​ത​ൽ പ​റ​ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക​ല്യാ​ണ​മ​ണ്ഡ​പ​ത്തി​ൽ ന​ട​ക്കും.

പാ​ല​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​ർ ഭി​ന്ന​ശേ​ഷി സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ​യും, യു​ഡി​ഐ​ഡി കാ​ർ​ഡ്, ആ​ധാ​ർ കാ​ർ​ഡി​ന്‍റെ​യും പ​ക​ർ​പ്പു​ക​ൾ, പാ​സ്പോ​ർ​ട്ട് സൈ​സ് ഫോ​ട്ടോ, ബി​പി​എ​ൽ റേ​ഷ​ൻ​കാ​ർ​ഡ് അ​ല്ലെ​ങ്കി​ൽ വ​രു​മാ​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ​യു​ടെ പ​ക​ർ​പ്പു​ക​ൾ സ​ഹി​തം എ​ത്ത​ണം.

സ​ഹാ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ ആ​വ​ശ്യ​മു​ള്ള ഭി​ന്ന​ശേ​ഷി​ക്കാ​ർ മാ​ത്ര​മാ​ണ് മെ​ഡി​ക്ക​ൽ ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കേ​ണ്ട​ത്. 60 വ​യ​സ്‌ പൂ​ർ​ത്തി​യാ​യ വ​യോ​ജ​ന​ങ്ങ​ൾ ബി​പി​എ​ൽ റേ​ഷ​ൻ കാ​ർ​ഡ്/​വ​രു​മാ​ന സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ കോ​പ്പി, ആ​ധാ​ർ​കാ​ർ​ഡി​ന്‍റെ കോ​പ്പി, പാ​സ്പോ​ർ​ട്ട് സൈ​സ് ഫോ​ട്ടോ എ​ന്നി​വ നി​ർ​ബ​ന്ധ​മാ​യും കൊ​ണ്ടു​വ​ര​ണം.

ക്യാ​ന്പി​നോ​ട​നു​ബ​ന്ധി​ച്ച് യു​ഡി​ഐ​ഡി, യു​എ​ച്ച്ഐ​ഡി, ആ​ധാ​ർ, ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹെ​ൽ​പ്പ് ഡെ​സ്കും പ്ര​വ​ർ​ത്തി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ 0491 - 2543310 ന​ന്പ​റി​ൽ ല​ഭി​ക്കും.