റെയിൽവേയിൽ പാരാമെഡിക്കൽ വിഭാഗത്തിലെ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രാജ്യത്തെ 21 റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡുകളിലായി ആകെ 1376 ഒഴിവാണുള്ളത്. ഓൺലൈനായി അപേക്ഷിക്കണം. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ നടത്തിയാവും തെരഞ്ഞെടുപ്പ് .
നഴ്സിംഗ് സൂപ്രണ്ട്: ഒഴിവ്- 713, പ്രായം: 20-43, തുടക്കശമ്പളം: 44,900 രൂപ.
ഫാർമസിസ്റ്റ് (എൻട്രി ഗ്രേഡ്): ഒഴിവ്-246. പ്രായം: 20-38, തുടക്കശമ്പളം: 29,200 രൂപ.
ലബോറട്ടറി അസിസ്റ്റന്റ് ഗ്രേഡ് -II: -94, പ്രായം: 18-36. തുടക്കശമ്പളം: 21,700 രൂപ.
മറ്റ് തസ്തികകളും ഒഴിവും: ഡയറ്റീഷൻ-5, ഓഡിയോളജിസ്റ്റ് ആൻഡ് സ്പീച്ച് തെറാപ്പിസ്റ്റ്-4, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്-7, ഡെന്റൽ ഹൈജീനിസ്റ്റ്-3, ഡയാലിസിസ് ടെക്നീഷൻ-20, ഹെൽത്ത് ആൻഡ് മലേറിയ ഇൻസ്പെക്ടർ (ഗ്രേഡ്-III)-126, ലബോറട്ടറി സൂപ്രണ്ട് (ഗ്രേഡ്-III)-27, പെർഫ്യൂഷനിസ്റ്റ്-2, ഫിസിയോതെറാപ്പിസ്റ്റ് (ഗ്രേഡ്-II)-20, ഒക്യുപേഷണൽ തെറാപ്പിസ്റ്റ്-2, കാത്ത്ലാബ് ടെക്നീഷൻ-2, റേഡിയോഗ്രാഫർ എക്സ്റേ ടെക്നീഷൻ-64, സ്പീച്ച് തെറാപ്പിസ്റ്റ്-1, കാർഡിയാക് ടെക്നീഷൻ-4, ഒപ്റ്റോമെട്രിസ്റ്റ്-4, ഇസിജി ടെക്നീഷൻ-13, ഫീൽഡ് വർക്കർ-19.
പ്രായം: 01.01.2025 അടിസ്ഥാനമാക്കിയാണ് കണക്കാക്കുക. അപേക്ഷകർക്ക് നിർദിഷ്ട ശാരീരികക്ഷമതയുണ്ടായിരിക്കണം. ഓരോ തസ്തികയിലെയും ഒഴിവുകൾ, പ്രായം, ശമ്പളം, ശാരീരിക ക്ഷമത തുടങ്ങിയ വിവരങ്ങൾക്ക് വെബസൈറ്റ് പരിശോധിക്കുക.
അപേക്ഷാഫീസ്: വനിതകൾ, ഭിന്നശേഷിക്കാർ, എസ്സി/ എസ്ടി വിഭാഗക്കാർ, വിമുക്തഭടന്മാർ, ട്രാൻസ്ജെൻഡർ എന്നിവർക്ക് 250 രൂപയും മറ്റുള്ളവർക്ക് 500 രൂപയു മാണ് ഫീസ്. പരീക്ഷ എഴുതിയാൽ വനിതകളുടെയും ഭിന്നശേഷിക്കാരുടെയും എസ്സി/ എസ്ടി വിഭാഗക്കാരുടെയും വിമുക്തഭടന്മാരുടെയും ട്രാൻസ്ജെൻഡർ വിഭാഗക്കാരുടെയും മുഴുവൻ തുകയും മറ്റുള്ളവരുടെ 400 രൂപയും തിരികെ നൽകും.
അപേക്ഷ: വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം 04/2024 എന്ന നമ്പറിൽ റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡുകളുടെ (ആർആർബി) വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ഒരാൾക്ക് ഏതെങ്കിലും ഒരു ആർആർബിയിലേക്കേ അപേക്ഷിക്കാനാവൂ. ഓഗസ്റ്റ് 17 മുതൽ ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതി: സെപ്റ്റംബർ 16.
തിരുവനന്തപുരം ആർആർബിയുടെ വെബ്സൈറ്റ്: www.rrbthiruvananthapuram. gov.in