കോസ്റ്റൽ റിസർച്ച് സെന്ററിൽ 42 പ്രോജക്ട് സ്റ്റാഫ്
Friday, August 30, 2024 12:11 PM IST
കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന് കീഴിൽ ചെന്നൈയിലുള്ള നാഷണൽ സെന്റർ ഫോർ കോസ്റ്റൽ റിസർച്ചിൽ പ്രോജക്ട് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എൻജിനിയറിംഗ് ബിരുദധാരികൾക്കും ശാസ്ത്രവിഷയങ്ങളിൽ ബിരുദാനന്തരബിരുദമുള്ളവർക്കുമാണ് അവസരം.
പ്രോജക്ട് സയന്റിസ്റ്റ്III: ഒഴിവ്1
(ടോക്സിക്കോളജി). ശമ്പളം: 78,000 രൂപയും എച്ച്ആർഎയും. യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ എംഎസ്സി., ഏഴുവർഷത്തെ പ്രവൃത്തിപരിചയം. പ്രായം: 45 വയസ് കവിയരുത്.
പ്രോജക്ട് സയന്റിസ്റ്റ്II: ഒഴിവ്12 (
കംപ്യൂട്ടർ സയൻസ് 2, കോസ്റ്റൽ ഹസാർഡ് മാപ്പിംഗ് ആൻഡ് മോഡലിംഗ്2, ടോക്സിക്കോളജി1, കോസ്റ്റൽ ഡൈനാമിക്സ്2, മറൈൻ സ്ട്രക്ചേഴ്സ്2, മറൈൻ ബയോളജിഫൈറ്റോപ്ലാങ്ക്ടൺ1, മൈക്രോബയോളജി1, മറൈൻ ബയോളജി1).
ശമ്പളം: 67,000 രൂപയും എച്ച്ആർഎയും. യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ എംഎസ്സി. അല്ലെങ്കിൽ ബിഇ/ബിടെക്, കുറഞ്ഞത് മൂന്നു വർഷത്തെ പ്രവൃത്തിപരിചയം. പ്രായം: 40 വയസ്സ് കവിയരുത്.
പ്രോജക്ട് സയന്റിസ്റ്റ്I: ഒഴിവ്18
(എൻവയോൺമെന്റൽ സയൻസ്1, കംപ്യൂട്ടർ സയൻസ്2, കോസ്റ്റൽ ഹസാർഡ് മാപ്പിംഗ് ആൻഡ് മോഡലിംഗ്1, കോറൽ റീഫ് സ്റ്റഡീസ്1, ടോക്സിക്കോളജി1, അനലിറ്റിക്കൽ കെമിസ്ട്രി1, കോസ്റ്റൽ ഡൈനാമിക്സ്2, മറൈൻ സ്ട്രക്ചേഴ്സ്3, എസ്റ്റേറ്റ്1, ബെന്തോസ്1, മറൈൻ കെമിസ്ട്രി2, ഇൻസ്ട്രുമെന്റേഷൻ1, സൂപ്ലാങ്ക്ടൺ1).
ശമ്പളം: 56,000 രൂപയും എച്ച്ആർഎയും. യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ എംഎസ്സി. അല്ലെങ്കിൽ ബിഇ/ബിടെക്. പ്രായം: 35 വയസ് കവിയരുത്.
സീനിയർ റിസർച്ച് ഫെലോ: ഒഴിവ്10
(ബയോകെമിസ്ട്രി1. ലൈഫ് സയൻസസ് 3, മറൈൻ ബയോളജി2, മറൈൻ കെമിസ്ട്രി2, മൈക്രോബയോളജി1, ഇക്കോസിസ്റ്റം മോഡലിംഗ്1). ശമ്പളം: 42,000 രൂപയും എച്ച്ആർഎയും. യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ എംഎസ്സിയും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും. നെറ്റ്/ഗേറ്റ് യോഗ്യതയുണ്ടായിരിക്കണം. പ്രായം: 32 വയസ് കവിയരുത്.
സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്: ഒഴിവ്1. ശമ്പളം: 35,400 രൂപയും എച്ച്ആർഎയും. യോഗ്യത: ബിഇ/ബിടെക്. പ്രായം: 30 വയസ് കവിയരുത്.
അപേക്ഷ: ഫോട്ടോയും സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം അപേക്ഷ സ്പീഡ് പോസ്റ്റായി അയയ്ക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബർ 6.
വിശദവിവരങ്ങൾ www. ncer.gov.inൽ ലഭിക്കും.