ഷിപ് റിപ്പയർ/എയർക്രാഫ്റ്റ് യാർഡിൽ 210 അപ്രന്റിസ്
Friday, October 11, 2024 2:40 PM IST
കർണാടക കാർവാറിലെ നേവൽഷിപ് റിപ്പയർ യാർഡിലും ഗോവയിലെ നേവൽ എയർക്രാഫ്റ്റ് യാർഡിലുമായി 210 അപ്രന്റിസ് ഒഴിവുകളിലേക്കുള്ള വിജ്ഞാപനം കേന്ദ്ര സർക്കാർ പ്രസിദ്ധീകരണമായ"എംപ്ലോയ്മെന്റ് ന്യൂസി’ന്റെ ഒക്ടോബർ 511 ലക്കത്തിൽ പ്രസിദ്ധീകരിച്ചു. സ്ത്രീകൾക്കും അവസരം. അപേക്ഷിക്കാനുള്ള അവസാന തീയതി: നവംബർ 3.
ഒഴിവുള്ള ട്രേഡുകൾ, യോഗ്യത:
=സിഒപിഎ, ഇലക്ട്രീഷൻ, ഇലക്ട്രോണിക്സ് മെക്കാനിക്, ഫിറ്റർ, ഐസിടിഎം, ഇൻസ്ട്രുമെന്റ് മെക്കാനിക്, മെഷിനിസ്റ്റ്, മറൈൻ എൻജിൻ ഫിറ്റർ, മെക്കാനിക് (ഡീസൽ, എംബഡഡ് സിസ്റ്റം ആൻഡ് പിഎൽസി, ഇൻഡസ്ട്രിയൽ ഇലക്ടോണിക്സ്, മെഷീൻ ടൂൾ മെയിന്റനൻസ്, മെക്കട്രോണിക്സ്, മോട്ടർ വെഹിക്കിൾ, റഫ്രിജറേഷൻ ആൻഡ് എസി),
ഓപ്പറേറ്റർ അഡ്വാൻസ് മെഷീൻ ടൂൾ, പെയിന്റർ (ജനറൽ), പൈപ്പ് ഫിറ്റർ, ഷീറ്റ് മെറ്റൽ വർക്കർ, ഷിപ്റൈറ്റ് സ്റ്റീൽ, ഷിപ്റൈറ്റ് വുഡ്, ടെയ്ലർ (ജനറൽ), വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്), ടിഗ്/മിഗ് വെൽഡർ, ഇലക്ട്രിഷൻ എയർക്രാഫ്റ്റ്, മെക്കാനിക് (ഇൻസ്ട്രുമെന്റ് എയർക്രാഫ്റ്റ്, റഡാർ ആൻഡ് റേ ഡിയോ എയർക്രാഫ്റ്റ് ഇലക്ട്രോണിക്സ്, ഇൻഡസ്ട്രിയൽ ഇലക്ട്രോണിക്, കൺസ്യൂമർ ഇലക്ട്രോണിക് അപ്ലയൻസസ്), ടെക്നിഷൻ പവർ ഇലക്ട്രോണിക്സ് സിസ്റ്റം: ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ.
=ക്രെയിൻ ഓപ്പറേറ്റർ, ഫോർജർ ആൻഡ് ഹീറ്റ്ട്രീറ്റർ: പത്താം ക്ലാസ് ജയം (ഫ്രഷർ). =റിഗർ: ഫ്രഷർ.
=പ്രായം: 1421. =സ്റ്റൈപൻഡ്: ഒരു വർഷ ഐടിഐക്കാർക്ക് 7700, രണ്ടു വർഷ ഐടിഐ: 8050, ക്രെയിൻ ഓപറേറ്റർ: 50005500, റിഗ്ഗർ: 25005500, ഫോർജർ ആൻഡ് ഹീറ്റ് ട്രീറ്റർ: 30006600.
അപേക്ഷകർ www.apprenticeship india.gov.in ൽ രജിസ്റ്റർ ചെയ്യണം. തുടർന്ന് അപേക്ഷയുടെ പ്രിന്റ് ഔട്ടും ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സ്പീഡ്/ രജിസ്റ്റേർഡ് തപാലിൽ അയയ്ക്കണം.
=വിലാസം: The Officer in Charge, Dockyard Apprentice School, Naval Ship Repair Yard, Naval Base, Karwar, Karnataka581 308.