ഐബിയിൽ 394 ഇന്റലിജൻസ് ഓഫീസർ
Thursday, August 28, 2025 1:15 PM IST
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ഇന്റലിജൻസ് ബ്യൂറോയിൽ 394 ജൂണിയർ ഇന്റലിജൻസ് ഓഫീസർ ഗ്രേഡ് II/ടെക്നിക്കൽ ഒഴിവ്. നേരിട്ടുള്ള നിയമനം. ജനറൽ സെൻട്രൽ സർവീസ്, ഗ്രൂപ്പ് സി (നോൺ ഗസറ്റഡ്, നോൺ മിനിസ്റ്റീരിയൽ) തസ്തികയാണ്. സെപ്റ്റംബർ 14 വരെ ഓൺലൈനായി അപേക്ഷിക്കാം.
യോഗ്യത: ഇലക്ട്രോണിക്സ്/ഇലക്ട്രോക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ഐടി/കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ എൻജിനിയറിംഗ്/കംപ്യൂട്ടർ ആപ്ലിക്കേഷൻസിൽ എൻജിനിയറിംഗ് ഡിപ്ലോമ അല്ലെങ്കിൽ ബിഎസ്സി ഇലക്ട്രോണിക്സ്/കംപ്യൂട്ടർ സയൻസ്/ഫിസിക്സ്/മാത്സ് അല്ലെങ്കിൽ ബിസിഎ.ഭിന്നശേഷി വിഭാഗക്കാർ അപേക്ഷിക്കാൻ അർഹരല്ല.
പ്രായം: 18 27. ശമ്പളം: 25,50081,100. ഫീസ്: ജനറൽ, ഇഡബ്ല്യുഎസ്, ഒബിസി വിഭാഗക്കാരായ പുരുഷന്മാർക്ക് 650 (പരീക്ഷാ ഫീസ് 100 രൂപയും റിക്രൂട്ട്മെന്റ് പ്രോസസിംഗ് ചാർജ് 550 രൂപയും). മറ്റുള്ളവർക്കു റിക്രൂട്ട്മെന്റ് പ്രോസസിംഗ് ചാർജായ 550 രൂപ മതി. ഓൺലൈനായും ഓഫ്ലൈനായും ഫീസടയ്ക്കാം.
തെരഞ്ഞെടുപ്പ്: ഒബ്ജക്ടീവ് ടൈപ് ഓൺ ലൈൻ പരീക്ഷ, സ്കിൽ ടെസ്റ്റ്, ഇന്റർവ്യൂ എന്നിവ മുഖേന. വിവരങ്ങൾ www.mha.gov.in, www.ncs. gov.in എന്നീ സൈറ്റുകളിൽ പ്രസിദ്ധീകരിക്കും.