ധ്യാനും ദിലീഷ് പോത്തനും അനൂപ് മേനോനും; ബിബിൻ കൃഷ്ണയുടെ ബോ കോഡ്
Wednesday, September 27, 2023 12:48 PM IST
21ഗ്രാമ്സ് എന്ന സൂപ്പർ ഹിറ്റ് ക്രൈം ഇൻവെസ്റ്റിഗേഷൻ ചിത്രത്തിന് ശേഷം ഫ്രണ്ട് റോ പ്രൊഡക്ഷൻസും ബിബിൻ കൃഷ്ണയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ബ്രോ കോഡ്. ബിബിൻ കൃഷ്ണ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത്.
റിനീഷ് കെ.എൻ. ആണ് നിർമാതാവ്. ഹ്യൂമർ ത്രില്ലർ ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്. അനൂപ് മേനോൻ, ധ്യാൻ ശീനിവാസൻ, ദിലീഷ് പോത്തൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രത്തിൽ ചന്തു നാഥ്, അനു മോഹൻ, ബൈജു സന്തോഷ്, വിധുപ്രതാപ്, ഗായത്രി അരുൺ, ഭാമ അരുൺ, ജീവാ ജോസഫ്, യോഗ് ജപീ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.
സംഗീതം - രാഹുൽ രാജ്. ഛായാഗ്രഹണം - ആൽബി. എഡിറ്റിംഗ് - കിരൺ ദാസ്. കോ-റൈറ്റർ - യദുകൃഷ്ണ ദയാകുമാർ. എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - ഷിനോജ് ഓടാണ്ടിയിൽ. ചീഫ് അസോസിയേറ്റ് ഡയറക്ടർ - പാർഥൻ.
കോസ്റ്റ്യു ഡിസൈൻ - മഷർ ഹംസ.മേക്കപ്പ് - റോണക്സ് സേവ്യർ. പരസ്യകല-യെല്ലോ ടൂത്ത്. പ്രൊഡക്ഷൻ കൺട്രോളർ - ദീപക് പരമേശ്വരൻ. വാഴൂർ ജോസ്.