"ദുവ'യുടെ മുഖം ആദ്യമായി കാണിച്ച് രൺവീറും ദീപികയും
Thursday, October 23, 2025 9:31 AM IST
മകളുടെ ചിത്രങ്ങൾ ആദ്യമായി പങ്കുവച്ച് ദീപിക പാദുക്കോണും രൺവീർ സിംഗും. ദീപാവലിയോട് അനുബന്ധിച്ചാണ് താരദമ്പതികൾ മകളുടെ ചിത്രങ്ങൾ പങ്കുവച്ചത്.
അമ്മയുടെ കൈകളിലിരുന്ന് പുഞ്ചിരി തൂവുന്ന കുഞ്ഞു ദുവയുടെ ചിത്രങ്ങൾ ഇതിനകം തന്നെ വൈറലായി കഴിഞ്ഞു. അമ്മയുടെ വസ്ത്രത്തിന്റെ നിറമുള്ള ഉടുപ്പാണ് കുഞ്ഞു ദുവയും അണിഞ്ഞത്.
ദുവയുടെ ജനനത്തിനു ശേഷം വളരെ അപൂർവമായി മാത്രമേ ദീപിക പദുകോണിനെ പൊതുപരിപാടികളിൽ കണ്ടിട്ടുള്ളൂ.
മാത്രമല്ല, മകളുടെ മുഖം വ്യക്തമാവുന്ന രീതിയിലുള്ള ചിത്രങ്ങൾ രൺവീറോ ദീപികയോ ഇതുവരെ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തിരുന്നില്ല. 2024 സെപ്റ്റംബർ എട്ടിനാണ് ദീപിക പദുകോണിനും രൺവീർ സിംഗിനും മകൾ ദുവ പിറന്നത്.