സമീറ സനീഷിന്റെ വസ്ത്രബ്രാൻഡ്; ലോഗോ പ്രകാശനം ചെയ്യാൻ വീട്ടിലെത്തി മഞ്ജു വാര്യർ; വീഡിയോ
Tuesday, May 30, 2023 3:26 PM IST
മലയാള സിനിമയിലെ പ്രശസ്ത വസ്ത്രാലങ്കാര വിദഗ്ദ സമീറ സനീഷിന്റെ വസ്ത്ര വ്യാപര ബിസിനസിന്റെ ലോഗോ പ്രകാശനം ചെയ്യാനെത്തിയ നടി മഞ്ജു വാര്യറുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
ലോഗോ പ്രകാശനത്തിനായി സമീറയുടെ വീട്ടിലാണ് മഞ്ജു എത്തിയത്. മഞ്ജുവിനെ കാണാനും ഒപ്പം ഫോട്ടോയെടുക്കാനുമായി സമീറയുടെ അയൽവാസികളായ നിരവധി പേരും എത്തിയിരുന്നു.
സമീറ സനീഷ് കൊച്ചി എന്ന പേരിലാണ് സമീറ സനീഷിന്റെ വസ്ത്രവ്യാപാരണ വിപണന രംഗത്തേക്കുള്ള ചുവടുവയ്പ്പ്. ഓണ്‍ലൈനിലും വസ്ത്രം ഓർഡർ ചെയ്യാൻ സാധിക്കും.
ബ്രാൻഡിന്റെ ലോഗോ നടി മഞ്ജു വാരിയർ പ്രകാശനം ചെയ്തു. ഇതോടെ സമീറ ഡിസൈൻ ചെയ്ത വസ്ത്രങ്ങൾ ഇനി താരങ്ങൾക്കു മാത്രമല്ല പ്രേക്ഷകർക്കും ലഭ്യമാകും.
സിനിമയിൽ പുരുഷൻമാരുടെ കുത്തകയായിരുന്ന വസ്ത്രാലങ്കാര രംഗത്തേക്ക് കടന്നുവന്ന് തന്റേതായ സ്ഥാനം ഉറപ്പിച്ച വ്യക്തിയാണ് സമീറ സനീഷ്.
ഈയിടെ പുറത്തിറങ്ങിയ ജൂഡ് ആന്തണി ചിത്രം ‘2018’, ജാനകീ ജാനേ എന്നീ സിനിമകൾക്ക് കോസ്റ്റ്യൂം നിർവഹിച്ചതും സമീറയായിരുന്നു.