x
ad
Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗു​രു​മി​ഴി​യു​ഴി​യ​ട്ടെ തി​രു​വ​ഴി തെ​ളി​യും!

വെബ്ഡെസ്ക്
Published: November 12, 2026 03:25 AM IST | Updated: November 12, 2026 03:25 AM IST

പ്രതീകാത്മക ചിത്രം

കൊച്ചേട്ടന്‍റെ കത്ത്

പ്രി​യ ഡി​സി​എ​ൽ കൂ​ട്ടു​കാ​രേ,

"ഇ​ത് ഒ​രു കു​ന്പി​ൾ ത​ടി​യു​ടെ വേ​രാ​യി​രു​ന്നു. ഈ ​വേ​രു ക​ണ്ട​പ്പോ​ൾ​ത്ത​ന്നെ ഇ​തി​ൽ​നി​ന്ന് യേ​ശു​ക്രി​സ്തു​വി​ന്‍റെ തി​രു​മു​ഖം കൊ​ത്തി​യെ​ടു​ക്കാ​ൻ ക​ഴി​യും എ​ന്ന് എ​നി​ക്കു മ​ന​സി​ലാ​യി.'' ത​ടി​യി​ൽ കൊ​ത്തി​യെ​ടു​ത്ത യേ​ശു​ക്രി​സ്തു​വി​ന്‍റെ അ​തി​മ​നോ​ഹ​ര​മാ​യ മു​ഖം ഉ​യ​ർ​ത്തി​പ്പി​ടി​ച്ച് സം​സാ​രി​ക്കു​ന്ന​ത് പ്ര​ശ​സ്ത​ശി​ല്പി പി.​പി. സാ​ബു ആ​ണ്. ക​ഴി​ഞ്ഞ ദി​വ​സം സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ശ്ര​ദ്ധി​ച്ച, "ക​ല്ലൂ​സ് അ​ന്പി​ളി സു​രേ​ഷ്' എ​ന്ന പേ​രു​ള്ള ഒ​രു യു​ട്യൂ​ബ് ചാ​ന​ലി​ൽ വ​ന്ന ഈ ​വീ​ഡി​യോ ആ​രെ​യും അ​തി​ശ​യി​പ്പി​ക്കു​ന്ന ഒ​ന്നാ​യി​രു​ന്നു! ചേ​ർ​ത്ത​ല പ​ട്ട​ണ​ക്കാ​ട്, കാ​വി​ൽ സെ​ന്‍റ് മൈ​ക്കി​ൾ​സ് സ്കൂു​ളി​ന് എ​തി​ർ​വ​ശ​ത്താ​ണ് ഈ ​വി​ദ​ഗ്ധ ശി​ല്പി​യു​ടെ പ​ണി​ശാ​ല! സാ​ധാ​ര​ണ​ക്കാ​ർ നോ​ക്കു​ന്പോ​ൾ വെ​ട്ടി​പ്പൊ​ളി​ച്ച് വി​റ​കു​കൊ​ള്ളി​യാ​ക്കാ​ൻ മാ​ത്രം കൊ​ള്ളാ​വു​ന്ന ഉ​ണ​ക്ക​വേ​രു​ക​ളി​ലും മ​ര​മു​ട്ടി​ക​ളി​ലു​മൊ​ക്കെ ഈ ​ശി​ല്പി​യു​ടെ കണ്ണു പതിയുന്പോ​ൾ, ദൈ​വ​ത്തി​ന്‍റെ മു​ഖ​ഭാ​ഷ കാ​ണു​ന്നു​വെ​ങ്കി​ൽ, മ​റ്റ് പ​ല ഉ​പ​യോ​ഗ​വ​സ്തു​ക്ക​ളു​ടെ​യും ആ​ശ​യ​രൂ​പം തെ​ളി​യു​ന്നു​വെ​ങ്കി​ൽ, അ​തി​ൽ എ​ന്തോ അ​ത്ഭു​ത​മു​ണ്ട്.

വി​രൂ​പ​മാ​യ മ​ര​മു​ട്ടി ആ​ദ്യം കൈ​യി​ലെ​ടു​ത്ത ആ ​ശി​ല്പി​ക്ക് അ​തി​ൽ​നി​ന്ന് യേ​ശു​ക്രി​സ്തു​വി​ന്‍റെ രൂ​പം ഉ​ണ്ടാ​ക്കാ​ൻ ക​ഴി​യും എ​ന്നു വെ​ളി​പ്പെ​ട്ട​ത് ഒ​രു പ്ര​ത്യേ​ക നി​മി​ഷ​ത്തി​ലാ​ണ്. ആ ​നി​മി​ഷ​മാ​ണ് ശി​ല്പി​യു​ടെ സ​ർ​ഗാ​ത്മ​ക​ത​യു​ടെ ഉ​റ​വ​യു​ണ​രു​ന്ന സ​മ​യം! ആ ​വേ​രു​കൊ​ണ്ട്, അ​ദ്ദേ​ഹ​ത്തി​ന് യേ​ശു​ക്രി​സ്തു​വി​നെ ഒ​റ്റി​ക്കൊ​ടു​ത്ത യൂ​ദാ​സി​ന്‍റെ മു​ഖ​വും ഉ​ണ്ടാ​ക്കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, ത​ന്‍റെ കൈ​യി​ൽ​കി​ട്ടി​യ ത​ടി​വേ​രു​കൊ​ണ്ട് താ​ൻ ത​ന്‍റെ ദൈ​വ​ത്തി​ന്‍റെ മു​ഖ​മാ​ണ് കൊ​ത്തു​ന്ന​ത് എ​ന്ന ശി​ല്പി​യു​ടെ തീ​രു​മാ​ന​മാ​ണ് സു​പ്ര​ധാ​ന​മാ​യി മാ​റി​യ​ത്.

പ്രി​യ കൂ​ട്ടു​കാ​രേ, ഇ​വി​ടെ തെ​ളി​യു​ന്ന ര​ണ്ടു ജീ​വി​ത ദ​ർ​ശ​ന​ങ്ങ​ൾ, നി​ങ്ങ​ൾ​ക്കും സ്വീ​ക​രി​ക്കാ​വു​ന്ന​താ​ണ്. ശി​ല്പി ഞാ​നും മ​ര​മു​ട്ടി എ​ന്‍റെ ജീ​വി​ത​വും എ​ന്ന​താ​ണ് ഒ​ന്നാ​മ​ത്തെ ജീ​വി​ത ദ​ർ​ശ​നം. നാ​മോ​രോ​രു​ത്ത​രു​ടേ​യും കൈ​യി​ൽ ന​മ്മു​ടെ ജീ​വി​തം ഒ​രു മ​ര​മു​ട്ടി​പോ​ലെ ന​ൽ​ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. എ​ന്‍റെ ജീ​വി​തം​കൊ​ണ്ട് ഞാ​ൻ എ​ന്താ​യി​ത്തീ​ര​ണം എ​ന്ന​ത് എ​ന്‍റെ വെ​ളി​പാ​ടാ​ണ്, ഉ​ൾ​ക്കാ​ഴ്ച​യാ​ണ്. എ​ന്‍റെ സാ​ധ്യ​ത​ക​ളും പ​രി​മി​തി​ക​ളും തി​രി​ച്ച​റി​ഞ്ഞ്, എ​നി​ക്ക് ആ​യി​ത്തീ​രാ​ൻ ക​ഴി​യു​ന്ന​തി​ന്‍റെ പ​ര​മാ​വ​ധി മി​ക​ച്ച ജീ​വി​ത ത​ല​ത്തി​ലേ​ക്ക് എ​ന്നെ രൂ​പ​പ്പെ​ടു​ത്ത​ണ​മെ​ങ്കി​ൽ എ​നി​ക്ക് എ​ന്നെ​പ്പ​റ്റി​ത്ത​ന്നെ അ​ഗാ​ധ​മാ​യ ധ്യാ​നം, പ​ഠ​നം, ക​ഠി​നാ​ധ്വാ​നം, വി​ല​യി​രു​ത്ത​ൽ എ​ല്ലാം ആ​വ​ശ്യ​മാ​ണ്.

ര​ണ്ടാ​മ​ത്തെ ദ​ർ​ശ​നം, ഞാ​ൻ മ​ര​മു​ട്ടി​യും ശി​ല്പി എ​ന്‍റെ മാ​താ​പി​താ​ക്ക​ളും അ​ധ്യാ​പ​ക​രും എ​ന്ന​താ​ണ്! ശി​ല്പി​യാ​യ സാ​ബു​വി​നോ​ട് മ​ര​മു​ട്ടി ഒ​രി​ക്ക​ലും പ​റ​ഞ്ഞി​ല്ല, ത​ന്നെ എ​ന്താ​ക്ക​ണം എ​ന്ന്. കൈ​പ്പു​ണ്യ​മു​ള്ള ശി​ല്പി​യു​ടെ സ​ർ​ഗ​നൈ​പു​ണ്യ​ത്തി​നും വ​രം ല​ഭി​ച്ച വി​ര​ൽ​വ​ഴ​ക്ക​ങ്ങ​ൾ​ക്കും സ്വ​യം അ​ർ​പ്പി​ച്ച് ശി​ല്പി​യു​ടെ മ​ന​സി​ലെ ശി​ല്പം ആ​യി​ത്തി​രു​ന്ന​തി​ന്‍റെ ആ​ത്മ​വ്യ​ഥ​യെ ത​ന്‍റെ വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ ആ​ത്മ​ക​ഥ​യാ​ക്കി, മ​ര​ത്ത​ടി കാ​ത്തു​കി​ട​ന്നു! ത​ന്‍റെ ശ​രീ​ര​ത്തി​ൽ വീ​ഴു​ന്ന ഉ​ളി​വീ​ഴ്ച​ക​ൾ, ശി​ല്പി​യു​ടെ കൈ​പ്പി​ഴ​യാ​യി ക​ണ്ടി​ല്ല, പ​ക​രം അ​ത് ശി​ല്പ​വൈ​ഭ​വ​ത്തി​ന്‍റെ ക​ര​വി​രു​താ​യി തി​രി​ച്ച​റി​ഞ്ഞ്, ഗു​രു​വി​ന്‍റെ ശി​ക്ഷ​ണ​ത്തി​നാ​യി കാ​ത്തി​രു​ന്നു!

കൂ​ട്ടു​കാ​രേ, ഇ​ന്ന് മാ​താ​പി​താ​ക്ക​ളേ​യും ഗു​രു​ജ​ന​ങ്ങ​ളേ​യും പ​ല വി​ദ്യാ​ർ​ഥി​ക​ളും നി​ന്ദി​ക്കു​ക​യും ശി​ക്ഷ​ണം നി​ര​സി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്. എ​ന്നാ​ൽ, ന​ല്ല ശി​ല്പ​മാ​യി മാ​റു​ന്ന മ​ര​മു​ട്ടി​ക്ക് ശി​ല്പി​യു​ടെ ത​ട്ടും മു​ട്ടും വെ​ട്ടും ചീ​ന്ത​ലു​മൊ​ന്നും സ്വീ​ക​രി​ക്കാ​ൻ വൈ​മു​ഖ്യ​ങ്ങ​ളി​ല്ല! വ്യ​വ​സ്ഥ​ക​ളി​ല്ല! ഗു​രു​കൃ​പാ​വൈ​ഭ​വ​ങ്ങ​ൾ​ക്കു മു​ന്നി​ൽ ഓ​രോ വ്യ​ക്തി​യും ന​ട​ത്തു​ന്ന സ്വ​യം സ​മ​ർ​പ്പ​ണ​ത്തി​ലൂ​ടെ​യാ​ണ് ന​മ്മ​ൾ അ​തി​ശ​യി​പ്പി​ക്കു​ന്ന ശി​ല്പ​മാ​യി മാ​റു​ന്ന​ത്. മ​റു​മൊ​ഴി പ​റ​യാ​ത്ത മ​ര​മു​ട്ടി​ക​ളി​ൽ ഗു​രു​മി​ഴി​യു​ഴി​യു​ന്പോ​ൾ, തി​രു​വ​ഴി തെ​ളി​യും എ​ന്ന​ത് സ​ത്യ​മാ​ണ്. എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളി​ലും ഗു​രു​മി​ഴി​യു​ഴി​യ​ട്ടെ, തി​രു​വ​ഴി തെ​ളി​യ​ട്ടെ!

സ​സ്നേ​ഹം,
സ്വ​ന്തം കൊ​ച്ചേ​ട്ട​ൻ

Tags : Guru sacred path DCL Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up