പ്രതീകാത്മക ചിത്രം
ശ്രീകാര്യം: അഭിരാം കൊലക്കേസിൽ രണ്ടും മൂന്നും പ്രതികളെ പോലീസ് കസ്റ്റഡിയിൽ വാങ്ങി. രണ്ടാം പ്രതി ഉമർ മുഫ്താൻ, മൂന്നാം പ്രതി അനന്ത എന്നിവരെയാണ് അന്വേഷണം സംഘം കസ്റ്റഡിയിൽ വാങ്ങിയത്. രണ്ടു ദിവസം കസ്റ്റഡിയിൽ വയ്ക്കുവാനുള്ള അനുമതിയാണ് നൽകിയിട്ടുള്ളത്. ഈ ദിവസങ്ങളിൽ പ്രതികളെ ചോദ്യം ചെയ്ത് തെളിവുകൾ ശേഖരിക്കും.
അഭിരാമിന്റെയും ഒന്നാം പ്രതി 17 കാരന്റെയും മൊബൈൽ ഫോൺ വലിച്ചെറിഞ്ഞ സ്ഥലവും കണ്ടെത്തിയേക്കും. കേസിലെ സുപ്രധാന തെളിവായ മൊബൈൽ ഫോണുകൾ, കൃത്യത്തിന് ഉപയോഗിച്ച ബെൽറ്റ്, കൊല്ലപ്പെട്ട അഭിരാമിന്റെ വസ്ത്രങ്ങൾ എന്നിവ കണ്ടെത്തുന്നതിനും ഗൂഢാലോചന സംബന്ധിച്ച കൂടുതൽ അന്വേഷണങ്ങൾക്കുമായാണ് പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടതെന്ന് പോലീസ് കോടതിയെ അറിയിച്ചു. കൊലപാതകം നടന്ന ഭാഗങ്ങളിലുള്ള പുരയിടങ്ങൾ പോലീസ് ഉടൻ വൃത്തിയാക്കി പരിശോധന നടത്താനും തീരുമാനമുണ്ട്.