ഗവ. ആയുര്‍വേദ നഴ്സസ് അസോസിയേഷന് സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിച്ച് സംസ്ഥാന പ്രസിഡന്റ് ആര്. മിനി പതാക ഉയര്‍ത്തുന്നു.
തിരുവല്ല : കേരള ഗവ ആയുര്‍വേദ നഴ്സസ് അസോസിയേഷന് 38-ാം സമ്മേളനം ചരല്‍ക്കുന്ന് ക്രിസ്ത്യന്‍ എഡ്യുക്കേഷന്‍ ഹാളില്‍ ആരംഭിച്ചു. സംസ്ഥാന പ്രസിഡന്റ് ആര്. മിനി പതാക ഉയര്‍ത്തി. തുടര്‍ന്ന് കൗണ്‍സില്‍ യോഗവും റിപ്പോര്‍ട്ട് അവതരണവും നടന്നു. സര്‍വീസില്‍ നിന്നും വിരമിച്ച നഴ്സുമാര്‍ക്ക് നല്കിയ യാത്രയയപ്പ് സമ്മേളനം പത്തനംതിട്ട ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല ഉദ്ഘാടനം ചെയ്തു.
തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍സി ക്രിസ്റ്റഫര്‍ മുഖ്യാതിഥി ആയിരുന്നു. ചരല്‍ക്കുന്ന് വാര്‍ഡ് മെംബര്‍ സിസിലി ജോൺ, പത്തനംതിട്ട ജില്ലാ ആയുര്‍വേദ ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. ജി.എല്‍. മഞ്ജു, കെജിഎന്‍എ സംഫാന ജനറല്‍ സെക്രട്ടറി ജോയ്സണ്‍ ജോസ്, കെജിഎഎന്എ മുന്‍ സെക്രട്ടറിമാരായ കെ.എ. ബഷീർ, ജയിംസ് ജേക്കബ്, പികെ. ചന്ദ്രിക, കെജിഎഎന്എ സംസ്ഥാന വൈസ് പ്രസിഡന്റ് പി.ഡി. സെബാസ്റ്റ്യന്‍, കെ ആശ, സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായ എസ്. കെ ധര്‍മജ, രാജീവ് ഭാസ്കര്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികളും ഫോക് ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവ് ആദര്‍ശ് പിറ്റര്‍ അവതരിപ്പിച്ച രാഗനിലാവ് എന്ന പ്രോഗ്രാം നടന്നു. ഇന്ന് രാവിലെ 10 മണിക്ക് നടക്കുന്ന പൊതുസമ്മേളനം ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന് ഉദ്ഘാടനം ചെയ്യും. ആന്റോ ആന്റണി എംപി മുഖ്യാതിഥിയാവും.
Tags : conference begins Nattuvishesham DistrictNews DeepikaNews