ബൈപ്ലെയിന്‍ കാത്ലാബ്
പെരിന്തല്‍മണ്ണ: പക്ഷാഘാതം, മസ്തിഷ്കത്തിലെ അന്യൂറിസം, രക്തധമനികളിലെ തടസങ്ങള്‍, ആന്തരികാവയവങ്ങളിലെ സുപ്രധാന രോഗങ്ങള്‍ എന്നിവയ്ക്ക് ശസ്ത്രക്രിയയില്ലാതെ ചികിത്സ ലഭ്യമാക്കുന്ന അതിനൂതന ബൈപ്ലെയിന്‍ കാത്ലാബ് സംവിധാനം പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ സജ്ജം.
ഉദ്ഘാടനം നാളെ രാവിലെ കോയമ്പത്തൂര്‍ കോവൈ മെഡിക്കല്‍ കോളജ് ആന്‍ഡ് ആശുപത്രിയിലെ ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി വിഭാഗം മേധാവി ഡോ. മാത്യു ചെറിയാന് നിര്‍വഹിക്കും. ഷാഫി പറമ്പില്‍ എംപി മുഖ്യാതിഥിയാകും. ആശുപത്രിയില്‍ പുതുതായി സജ്ജമാക്കിയ രണ്ടാമത്തെ എംആര്‍ഐ മെഷീന്റെ ഉദ്ഘാടനവും ഷാഫി പറമ്പില്‍ എംപി നിര്‍വഹിക്കും.
നജീബ് കാന്തപുരം എംഎല്‍എ അധ്യക്ഷത വഹിക്കും. പെരിന്തല്‍മണ്ണ നഗരസഭാ ചെയര്‍പേഴ്സണ്‍ സുരയ്യ ഫാറൂഖ് ന്യൂറോ ഇന്റര്‍വെന്‍ഷണല്‍ ഐസിയുവിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.
വാര്‍ത്താസമ്മേളനത്തില്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ. കെ.എ സീതി, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിസ്റ്റുമാരായ ഡോ. റിനോയ് ആനന്ദ്, ഡോ. ജാസിം കോയ, നാലകത്ത് ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജര്‍ വിനു എന്നിവര്‍ പങ്കെടുത്തു.
Tags : Biplane Cat Lab Nattuvishesham DistrictNews DeepikaNews