x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​ഡ്‌​സ് ഒ​ളി​മ്പി​യ കി​രീ​ടം നി​ല​നി​ർ​ത്തി നാ​റാ​ണം​മൂ​ഴി ബഡ്സ് സ്‌​കൂ​ൾ

വെബ്ഡെസ്ക്
Published: November 6, 2026 11:35 PM IST | Updated: November 6, 2026 11:35 PM IST

കാ​യി​ക മേ​ള ബ​ഡ്‌​സ് ഒ​ളി​മ്പി​യ​യോ​ട​നു​ബ​ന്ധി​ച്ച മാ​ർ​ച്ച് പാ​സ്റ്റ് ജി​ല്ലാ ക​ള​ക്‌​ട​ർ എ. ​നി​സാ​മു​ദ്ദീ​ൻ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യു​ന്നു.

കൊ​ടു​മ​ൺ: പ​ത്ത​നം​തി​ട്ട ജി​ല്ലാ കു​ടും​ബ​ശ്രീ മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​വി​ശേ​ഷ പ​രി​ഗ​ണ​ന അ​ർ​ഹി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച കാ​യി​ക മേ​ള ബ​ഡ്‌​സ് ഒ​ളി​മ്പി​യ 3.0യി​ൽ നാ​റാ​ണം​മൂ​ഴി ബ​ഡ്‌​സ് സ്കൂ​ൾ 81 പോ​യി​ന്‍റോ​ടെ കി​രീ​ടം ക​ര​സ്ഥ​മാ​ക്കി. തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ത​വ​ണ​യാ​ണ് നാ​റാ​ണം​മൂ​ഴി സ്കൂ​ൾ കി​രീ​ട​മ​ണി​യു​ന്ന​ത്. 48 പോ​യി​ന്‍റോ​ടെ കൊ​ടു​മ​ൺ ബി​ആ​ർ​സി ര​ണ്ടാം​സ്ഥാ​ന​വും ക​ല​ഞ്ഞൂ​ർ ബി​ആ​ർ​സി 43 പോ​യി​ന്‍റോ​ടെ മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

കൊ​ടു​മ​ൺ ഇ​എം​എ​സ് സ്റ്റേ​ഡി​യ​ത്തി ൽ ​ന​ട​ന്ന കാ​യി​ക​മേ​ള​യി​ൽ 12 ബ​ഡ്‌​സ് സ്കൂ​ളു​ക​ളി​ൽ നി​ന്നാ​യി 300 ഓ​ളം കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു. സ​ബ് ജൂ​നി​യ​ർ, ജൂ​നി​യ​ർ, സീ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു. 50 മീ​റ്റ​ർ, 100 മീ​റ്റ​ർ ഓ​ട്ടം, സ്റ്റാ​ൻ​ഡിം​ഗ് ബ്രോ​ഡ് ജം​പ്, ലോം​ഗ് ജം​പ്, സോ​ഫ്റ്റ് ബോ​ൾ ത്രോ, ​ഷോ​ട്ട്പു​ട്ട് വീ​ൽ ചെ​യ​ർ ഓ​ട്ടം, റി​ലേ തു​ട​ങ്ങി 34 മ​ത്സ​ര ഇ​ന​ങ്ങ​ളാ​ണ് ന​ട​ന്ന​ത്.

ബു​ദ്ധി​പ​ര​മാ​യ വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന കു​ട്ടി​ക​ളു​ടെ ശാ​രീ​രി​ക​ക്ഷ​മ​ത, ഏ​കാ​ഗ്ര​ത, ച​ല​ന​സാ​മ​ർ​ത്ഥ്യം എ​ന്നി​വ മെ​ച്ച​പ്പെ​ടു​ത്താ​നും അ​വ​രെ സാ​മൂ​ഹി​ക​മാ​യി കൂ​ടു​ത​ൽ ഉ​ൾ​പ്പെ​ടു​ത്താ​നും സ​ഹാ​യി​ക്കു​ക എ​ന്ന​താ​ണ് കാ​യി​ക​മ​ത്സ​ര​ത്തി​ന്റെ ല​ക്ഷ്യം.

ജി​ല്ലാ ക​ള​ക്‌​ട​ർ എ. ​നി​സാ​മു​ദ്ദീ​ൻ മാ​ർ​ച്ച് പാ​സ്റ്റ് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദീ​നാ​മ്മ റോ​യ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

സി.​വി. ശാ​ന്ത​കു​മാ​ർ എം​എ​ൽ​എ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ലാ​ലി സു​ദ​ർ​ശ​ന​ൻ പ്ര​സം​ഗി​ച്ചു. പ​രി​മി​തി​ക​ളെ മ​റി​ക​ട​ന്ന് ക​ഴി​വ് തെ​ളി​യി​ച്ച കു​ട്ടി​ക​ളെ​യും അ​വ​രെ സ​ജ്ജ​രാ​ക്കി​യ അ​ധ്യാ​പ​ക​രെ​യും ര​ക്ഷി​താ​ക്ക​ളെ​യും നാ​റാ​ണം​മൂ​ഴി പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി അ​ഭി​ന​ന്ദി​ച്ചു.

Tags : Buds Olympia Nattuvishesham DistrictNews DeepikaNews

Recent News

Corehub Up