x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വാ​വി​നെ കാ​റി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ച കേ​സ്: ര​ണ്ടു​പേ​ർ കൂ​ടി അ​റ​സ്റ്റി​ൽ

വെബ്ഡെസ്ക്
Published: November 8, 2026 12:45 AM IST | Updated: November 8, 2026 12:45 AM IST

അറസ്റ്റിലായവർ.

ഓ​ച്ചി​റ: യു​വാ​വി​നെ കാ​റി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ച കേ​സി​ലെ ര​ണ്ടു​പേ​രെ കൂ​ടി ഓ​ച്ചി​റ പൊലിസ് അ​റ​സ്റ്റ് ചെ​യ്തു. ഒ​ന്നാം പ്ര​തി ഓ​ച്ചി​റ വി​ല്ലേ​ജി​ൽ, മേ​മ​ന മു​റി​യി​ൽ ആ​ദ​ർ​ശ് ഭ​വ​നം വീ​ട്ടി​ൽ ആ​ദ​ർ​ശ് എ​സ് നാ​യ​രും ആ​റാം പ്ര​തി ഓ​ച്ചി​റ വി​ല്ലേ​ജി​ൽ ഞ​ക്കാ​നാ​ൽ മു​റി​യി​ൽ സ​ജു​ഭ​വ​നം വീ​ട്ടി​ൽ ഓ​ന്ത് എ​ന്ന് വി​ളി​ക്കു​ന്ന സ​ജു​വി​നെ​യു​മാ​ണ് ഓ​ച്ചി​റ പൊലിസ് പി​ടി​കൂ​ടി​യ​ത്. ഈ ​കേ​സി​ൽ മൈ​ന ഹ​രി എ​ന്ന് വി​ളി​ക്കു​ന്ന ഹ​രി​കൃ​ഷ്ണ​ൻ, ച​ക്ക​ര എ​ന്ന് വി​ളി​ക്കു​ന്ന അ​തു​ൽ രാ​ജ് എ​ന്നി​രെ ക​ഴി​ഞ്ഞ ദി​വ​സം ഓ​ച്ചി​റ പൊലിസും ജി​ല്ലാ ഡാ​ൻ​സാ​ഫ് ടീ​മും ചേ​ർ​ന്ന് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

ഹ​രി​കൃ​ഷ്ണ​ന്‍റെ സു​ഹൃ​ത്തി​നെ​തി​രെ ന​ൽ​കി​യ കേ​സ് പി​ൻ​വ​ലി​ക്കാ​ത്ത​തി​ന്‍റെ വി​രോ​ധ​ത്തി​ൽ പാ​യി​ക്കു​ഴി പാ​ല​മു​ട്ടി​ൽ അ​ഖി​ലി​നെ (27) ഇ​വ​ർ ഉ​ൾ​പ്പെ​ട്ടു​ള്ള സം​ഘം ക​ഴി​ഞ്ഞ 23ന് ​കാ​റി​ലെ​ത്തി ത​ട്ടി​ക്കൊ​ണ്ടു​പോ​യെ​ന്നാ​ണ് കേ​സ്. കാ​റി​ൽ വ​ച്ചും സു​ഹൃ​ത്തി​ന്‍റെ പ്രാ​വു​വ​ള​ർ​ത്ത​ൽ കേ​ന്ദ്ര​ത്തി​ലെ​ത്തി​ച്ചും അ​ഖി​ലി​നെ മ​ർ​ദി​ക്കു​ക​യും ക​മ്പി​വ​ടി ഉ​പ​യോ​ഗി​ച്ച് അ​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്തു. ഇ​വ​ർ ഓ​ച്ചി​റ വാ​യ​ന​കം കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ഗു​ണ്ടാ​സം​ഘ​ത്തി​ൽ പെ​ട്ട​വ​രാ​ണ്. ഓ​ച്ചി​റ പൊലിസ് സ്‌റ്റേഷ​ൻ എ​സ്എ​ച്ച്ഒ ഷ​മീ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​എ​സ്ഐ. അ​നി​ൽ കു​മാ​ർ, സി​പി​ഒ​മാ​രാ​യ ശ്രീ​ജി​ത്ത്, വൈ​ശാ​ഖ്, ദീ​പു, അ​നീ​സ്, മ​ണി​ക​ണ്ഠ​ൻ എ​ന്നി​വ​ർ അ​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്‌റ്റ് ചെ​യ്ത​ത്.

Tags : arrested Nattuvishesham DistrictNews DeepikaNews

Recent News

Corehub Up