x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മ്മ​യെ​യും കു​ഞ്ഞി​നെ​യും ക​ട​ലി​ലെ​റി​ഞ്ഞ് കൊ​ന്ന കേ​സ്: സാ​ക്ഷി എ​ത്തി​യ​ത് ക​ന​ത്ത കാ​വ​ലി​ൽ

വെബ്ഡെസ്ക്
Published: November 8, 2026 01:48 AM IST | Updated: November 8, 2026 01:48 AM IST

 തി​രു​വ​ന​ന്ത​പു​രം: അ​മ്മ​യെ​യും ര​ണ്ട​ര വ​യ​സു​ള്ള മ​ക​ളെ​യും ക​ട​ലി​ലെ​റി​ഞ്ഞ് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ നി​ർ​ണാ​യ​ക സാ​ക്ഷി കോ​ട​തി​യി​ലെ​ത്തി​യ​ത് ക​ന​ത്ത പൊ​ലി​സ് സു​ര​ക്ഷ​യി​ൽ. പ്ര​തി​ക​ളി​ൽ​നി​ന്ന് ഭീ​ഷ​ണി​യു​ണ്ടെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ എ​സ്പി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം സാ​ക്ഷി​ക്ക് പ്ര​ത്യേ​ക സു​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ഏ​ഴാം അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി അ​നീ​റ്റ ജോ​സ​ഫാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്.

പൂ​വാ​ർ മ​ണ്ണാം​വി​ളാ​കം മാ​ഹീ​ൻ മ​ൻ​സി​ലി​ൽ മാ​ഹീ​ൻ ക​ണ്ണും ഭാ​ര്യ റു​ക്കി​യ​യു​മാ​ണ് കേ​സി​ലെ പ്ര​തി​ക​ൾ. മ​ല​യി​ൻ​കീ​ഴ് മാ​റ​ന​ല്ലൂ​ർ വെ​ള്ളൂ​ർ​ക്കോ​ണം അം​ബി​കാ വി​ലാ​സ​ത്തി​ൽ ദി​വ്യ (23), മ​ക​ൾ ഗൗ​രി എ​ന്നി​വ​രെ ത​മി​ഴ്‌​നാ​ട്ടി​ലെ വി​ള​വ​ൻ​കോ​ട് ആ​ളി​ല്ലാ​ത്തു​റ ക​ട​ലി​ൽ എ​റി​ഞ്ഞ് കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കേ​സ്.

ആ​ദ്യ​ഭാ​ര്യ റു​ക്കി​യ​യു​ടെ പ്രേ​ര​ണ​യാ​ൽ ര​ണ്ടാം ഭാ​ര്യ​യാ​യ ദി​വ്യ​യെ​യും കു​ഞ്ഞി​നെ​യും ഒ​ഴി​വാ​ക്കാ​നാ​ണ് കൊ​ല​പാ​ത​കം ആ​സൂ​ത്ര​ണം ചെ​യ്ത​തെ​ന്നാ​ണ് പൊലിസ് ക​ണ്ടെ​ത്ത​ൽ. 2011 ഓ​ഗ​സ്റ്റ് 18നാ​യി​രു​ന്നു നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വം. കൃ​ത്യ​ത്തി​നു​ശേ​ഷം ഒ​ളി​വി​ൽ​പ്പോ​യ ഒ​ന്നാം പ്ര​തി​യെ ഒ​ൻ​പ​ത് വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷ​മാ​ണ് ക്രൈം​ബ്രാ​ഞ്ച് പി​ടി​കൂ​ടി​യ​ത്.

Tags : Case of killing Nattuvishesham DistrictNews DeepikaNews

Recent News

Corehub Up