x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​ന്ന​തി​യി​ല്‍ കാ​ട്ടാ​ന​ക്കൂ​ട്ടം; പ്ര​ദേ​ശ​വാ​സി​ക​ള്‍ ഭീ​തി​യി​ല്‍

വെബ്ഡെസ്ക്
Published: November 7, 2026 03:06 AM IST | Updated: November 7, 2026 03:06 AM IST

ചോ​ക്കാ​ട് 40 സെ​ന്‍റി​ല്‍ ആ​ദി​വാ​സി​ക​ളു​ടെ റ​ബ​ര്‍​ത്തോ​ട്ട​ത്തി​ല്‍ കാ​ട്ടാ​ന​ക്കൂ​ട്ടം ത​മ്പ​ടി​ച്ച നി​ല​യി​ല്‍.

കാ​ളി​കാ​വ്: ചോ​ക്കാ​ട് നാ​ല്‍​പ​ത് സെന്‍റ്് ആ​ദി​വാ​സി ഉ​ന്ന​തി​യി​ല്‍ വീ​ണ്ടും കാ​ട്ടാ​ന​ക്കൂ​ട്ട​മി​റ​ങ്ങി. ഇ​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ള്‍ ക​ടു​ത്ത ഭീ​തി​യി​ലാ​യി. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി മേ​ഖ​ല​യി​ല്‍ വൈ​കു​ന്നേ​ര​മാ​യാ​ല്‍ കു​ട്ടി​യാ​ന​ക​ള​ട​ക്കം ഇ​രു​പ​തോ​ളം കാ​ട്ടാ​ന​ക​ളാ​ണ് എ​ത്തു​ന്ന​ത്.

ഏ​താ​നും മാ​സം മു​മ്പാ​ണ് കാ​ട്ടാ​ന​ക​ള്‍ കൂ​ട്ട​ത്തോ​ടെ കാ​ടി​റ​ങ്ങി ആ​ദി​വാ​സി ഉ​ന്ന​തി​യി​ല്‍ ത​മ്പ​ടി​ച്ച​ത്. ര​ണ്ടു​ദി​വ​സ​ത്തോ​ളം ഉ​ന്ന​തി​യി​ലെ തെ​ങ്ങി​ന്‍​തോ​പ്പി​ലാ​ണ് കാ​ട്ടാ​ന​ക​ള്‍ താ​വ​ള​മാ​ക്കി​യ​ത്. സ​മാ​ന​മാ​യ രീ​തി​യി​ല്‍ ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് വ​ലി​യ കാ​ട്ടാ​ന​ക്കൂ​ട്ടം ആ​ദി​വാ​സി​ക​ളു​ടെ വീ​ടി​ന​ടു​ത്ത റ​ബ​ര്‍​തോ​ട്ട​ത്തി​ല്‍ എ​ത്തു​ന്ന​ത്. കൊ​ട്ട​ന്‍ ചോ​ക്കാ​ട​ന്‍ മ​ല​വാ​ര​ത്തി​ല്‍​നി​ന്ന് കൂ​ട്ട​ത്തോ​ടെ എ​ത്തു​ന്ന കാ​ട്ടാ​ന​ക​ള്‍ നേ​രം പു​ല​രു​വോ​ളം ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ക​യാ​ണ്.

ആ​ളു​ക​ള്‍ ബ​ഹ​ളംവച്ചി​ട്ടും പ​ട​ക്കം പൊ​ട്ടി​ച്ചി​ട്ടും കാ​ടു​ക​യ​റാ​ന്‍ ആ​ന​ക​ള്‍ കൂ​ട്ടാ​ക്കു​ന്നി​ല്ല. ആ​ദി​വാ​സി​ക​ളു​ടെ സൊ​സൈ​റ്റി​യു​ടെ ഭൂ​മി വ​ലി​യ​തോ​തി​ല്‍ കാ​ടു​മൂ​ടി​ക്കി​ട​ക്കു​ക​യാ​ണ്. ഈ ​പ്ര​ദേ​ശം കാ​ട്ടാ​ന​ക​ളു​ടെ താ​വ​ള​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ആ​ദി​വാ​സി വീ​ടു​ക​ള്‍​ക്കു സ​മീ​പം വ​രെ വ​ലി​യ​തോ​തി​ല്‍ കാ​ടു​മൂ​ടി​യി​ട്ടു​ണ്ട്. കൊ​ട്ട​ന്‍ ചോ​ക്കാ​ട​ന്‍ മ​ല​വാ​ര​ത്തി​ല്‍​നി​ന്ന് ആ​ന​മ​തി​ലും മ​റി​ക​ട​ന്നാ​ണ് 40 സെ​ന്‍റി​ലെ ആ​ദി​വാ​സി ന​ഗ​റി​ല്‍ പ​ല​പ്പോ​ഴും കാ​ട്ടാ​ന​ക​ള്‍ എ​ത്തു​ന്ന​ത്.

ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ള്‍​ക്ക് പ​തി​ച്ചു​ന​ല്‍​കി​യ ഭൂ​മി​യും കാ​ടു​മൂ​ടി​യ​തി​നാ​ല്‍ കാ​ട്ടാ​ന​ക​ള്‍ ഇ​വി​ടെ​യു​മെ​ത്തു​ന്നു. ഒ​ട്ടേ​റെ കൃ​ഷി​ക​ളും ന​ശി​പ്പി​ച്ചി​ട്ടു​ണ്ട്. ആ​ന​ക​ളെ പേ​ടി​ച്ച് ജോ​ലി​ക്ക് പോ​കാ​ന്‍ പോ​ലും ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് ആ​ദി​വാ​സി​ക​ള്‍.

സം​ഭ​വ​മ​റി​ഞ്ഞ് വ​നം ആ​ര്‍​ആ​ര്‍​ടി സം​ഘം സ്ഥ​ല​ത്തെ​ത്തി ആ​ന​ക്കൂ​ട്ട​ത്തെ തു​ര​ത്തി. ആ​ദി​വാ​സി ഊ​രി​ല്‍ രാ​ത്രി​യി​ല്‍ കാ​ട്ടാ​ന​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള വ​ന്യ​മൃ​ഗ​ങ്ങ​ള്‍ ഇ​റ​ങ്ങു​ന്ന​ത് ത​ട​യാ​നും ആ​ളു​ക​ള്‍​ക്ക് വെ​ളി​ച്ച​ത്തി​നു​മാ​യി സ്ട്രീ​റ്റ് ലൈ​റ്റു​ക​ള്‍ സ്ഥാ​പി​ക്കാ​ത്ത​ത് വ​ലി​യ ഭീ​ഷ​ണി​യാ​ണ്. വ​ര്‍​ഷ​ങ്ങ​ളാ​യി ഉ​ന്ന​യി​ക്കു​ന്ന സ്ട്രീ​റ്റ് ലൈ​റ്റ് എ​ന്ന ആ​വ​ശ്യം അ​ധി​കൃ​ത​ര്‍ അ​വ​ഗ​ണി​ക്കു​ന്ന​തി​ല്‍ ക​ടു​ത്ത അ​മ​ര്‍​ഷ​ത്തി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ള്‍.

Tags : fear Nattuvishesham DistrictNews DeepikaNews

Recent News

Corehub Up