x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ര​ണാ​ധി​കാ​രി​യു​ടെ സ്ഥ​ലം​മാ​റ്റം രാ​ഷ്‌​ട്രീ​യ പ്ര​തി​കാ​ര​മെ​ന്ന് സി​പി​എം

വെബ്ഡെസ്ക്
Published: November 6, 2026 11:37 PM IST | Updated: November 6, 2026 11:37 PM IST

പ്രതീകാത്മക ചിത്രം

അ​ടൂ​ർ: പെ​രി​ങ്ങ​നാ​ട് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്ന സ​ഹ​ക​ര​ണ ഇ​ൻ​സ്പെ​ക്‌​ട​ർ സി.​ടി. ബി​ന്ദു​വി​നെ അ​ടൂ​രി​ൽ​നി​ന്ന് കോ​ഴ​ഞ്ചേ​രി​യി​ലേ​ക്ക് സ്ഥ​ലം​മാ​റ്റി​യ ന​ട​പ​ടി രാ​ഷ്‌​ട്രീ​യ​പ്രേ​രി​ത​മെ​ന്ന് സി​പി​എം. യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ വ​ന്ന​തി​നേ​ത്തു​ട​ർ​ന്ന് അ​ടൂ​രി​ലേ​ക്ക് സ്ഥ​ലം​മാ​റ്റം ല​ഭി​ച്ചെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​യെ​യാ​ണ് ഇ​പ്പോ​ൾ വീ​ണ്ടും മാ​റ്റി​യ​ത്. സ​ഹ​ക​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​നു​ണ്ടാ​യ തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം വ​ര​ണാ​ധി​കാ​രി​യു​ടെ മേ​ൽ കെ​ട്ടി​വ​ച്ചാ​ണ് സ്ഥ​ലം​മാ​റ്റം ന​ട​ത്തി​യ​തെ​ന്ന് സി​പി​എം നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു.

തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ളി​ൽ നി​യ​മ​പ​ര​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ച്ച​തും ക്ര​മ​ക്കേ​ടു​ക​ൾ​ക്കു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ നി​ര​സി​ച്ച​തു​മാ​ണ് ഉ​ദ്യോ​ഗ​സ്ഥ​യെ ചി​ല​രു​ടെ ക​ണ്ണി​ലെ ക​ര​ടാ​ക്കി​യ​ത്.

ഉ​ദ്യോ​ഗ​സ്ഥ​രെ​ക്കൊ​ണ്ട് നി​ർ​ബ​ന്ധി​ച്ച് സ്ഥ​ലം​മാ​റ്റ അ​പേ​ക്ഷ എ​ഴു​തി​വാ​ങ്ങി, സ്വ​ന്തം താ​ത്പ​ര്യ​പ്ര​കാ​ര​മാ​ണ് ന​ട​പ​ടി​യെ​ന്ന് വ​രു​ത്തി​ത്തീ​ർ​ക്കാ​നു​ള്ള ശ്ര​മ​വും ന​ട​ന്ന​താ​യി ആ​രോ​പ​ണ​മു​ണ്ട്. സ​ഹ​ക​ര​ണ ര​ജി​സ്ട്രാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് സ്ഥ​ലം​മാ​റ്റ ഉ​ത്ത​ര​വ് തി​രു​ത്ത​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം സ​ഹ​കാ​രി​ക​ളെ അ​ണി​നി​ര​ത്തി ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​ങ്ങ​ളാ​യ പി.​ബി. ഹ​ർ​ഷ​കു​മാ​ർ, ടി.​ഡി. ബൈ​ജു, ഏ​രി​യാ സെ​ക്ര​ട്ട​റി എ​സ്. മ​നോ​ജ്, ബി. ​നി​സാം എ​ന്നി​വ​ർ അ​റി​യി​ച്ചു.

Tags : CPM Nattuvishesham DistrictNews DeepikaNews

Recent News

Corehub Up