നെടുമ്പന സിദ്ധാര്‍ഥ ഗ്രീന്‍ കാമ്പസില്‍ നവം സാംസ്കാരികോത്സവം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.
കൊട്ടിയം : മനുഷ്യമനസുകളുടെ വരള്ച്ചയില്ലാതാക്കുന്ന അദൃശ്യമായ നീരുറവയാണ് സാംസ്കാരിക ജീവിതമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍.
നവം സാംസ്കാരികോത്സവത്തിന്റെ അഞ്ചാം എഡിഷന് സിദ്ധാര്‍ഥ ഗ്രീന്‍ കാമ്പസില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജീവിതത്തിന്റെ വ്യത്യസ്തമായ അര്‍ഥവ്യാപ്തിയും വീക്ഷണവും കൊണ്ട് മനസുകളെ നവീകരിക്കാനും വിപുലീകരിക്കുവാനും പ്രാപ്തമാണ് നവം സംസ്കാരികോത്സവമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിദ്ധാര്‍ഥ ഫൗണ്ടേഷന് സെക്രട്ടറി സുരേഷ് സിദ്ധാര്‍ഥ അധ്യക്ഷനായി. നെടുമ്പനപഞ്ചായത്ത് പ്രസിഡന്റ് ബീന നാസമുദീന് ലബ്ബ, ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ.ബി. മുരളികൃഷ്ണന്, സിദ്ധാര്‍ഥ ഫൗണ്ടേഷന് ചെയര്മാന് സജി മംഗലത്ത്, സിദ്ധാര്‍ഥ സെന്‍ട്രല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ രോഹിണി, സാംസ്കാരിയോത്സവം ജനറല്‍ കണ്‍വീനര്‍ എം. വേണുഗോപാല്‍, എം.വി.ദേവന് കലാഗ്രാമം സെക്രട്ടറി നരിക്കല്‍ രാജീവ്, വിനോദ് ലാല്‍, പ്രേം ഷാജ് എന്നിവര്‍ പ്രസംഗിച്ചു. വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭകളെ വേദിയില്‍ ആദരിച്ചു.
Tags : Cultural life Nattuvishesham DistrictNews DeepikaNews