പ്രതീകാത്മക ചിത്രം
പത്തനംതിട്ട: സാമ്പത്തിക തട്ടിപ്പ് കേസില്‍ ആലപ്പുഴ സ്വദേശികളായ രണ്ട് യുവാക്കളെ കൊടുമണ്‍ പൊലിസ് അറസ്റ്റ് ചെയ്തു. കായംകുളം ചേരാവള്ളി ചങ്കഴിത്തറ വടക്കേത്തില്‍ ആദിത്യന് മധു(22), തെക്കേക്കര കുറത്തികാട് വടക്കേടത്ത് വീട്ടില്‍ അമല്‍ (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കൊടുമണ്ണിലെ സ്വകാര്യധനകാര്യ സ്ഥാപനത്തില്‍ അഞ്ചുലക്ഷം രൂപയ്ക്ക് ഇവർ സ്വർണം പണയം വച്ചിരുന്നു. തുടര്‍ന്ന് അടുത്ത ദിവസം വൈകുന്നേരത്തോടെ അഞ്ചുലക്ഷം രൂപ പണയം വച്ചിരുന്ന ധനകാര്യ സ്ഥാപനത്തിലെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചു.
എന്നാല്‍, തമിഴ്നാട്ടില്‍ രജിസ്റ്റര്‍ ചെയ്ത മറ്റൊരു സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട പണമായിരുന്നു ഇത്തരത്തില്‍ അക്കൗണ്ടിലേക്ക് കൈമാറിയത്. ഇതോടെ സാമ്പത്തിക തട്ടിപ്പിലൂടെ ലഭിച്ച പണം കൈമാറ്റം ചെയ്യുന്നതിലെ ഇടനിലക്കാരനായി സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ടും ഉള്‍പ്പെടുകയും അക്കൗണ്ട് ഫ്രീസ് ചെയ്യപ്പെടുകയും ചെയ്തു. ഈ ഇടപാടിലൂടെ സാമ്പത്തിക നഷ്ടവും ബുദ്ധിമുട്ടുകളും ഉണ്ടായതായാണ് കേസ്. പരാതിയുടെ അടിസ്ഥാനത്തില്‍ കൊടുമണ്‍ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു.
ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ഇരുവരെയും കണ്ടെത്തി അറസ്റ്റ് ചെയ്തു. അറസ്റ്റിലായ പ്രതികളെ പത്തനംതിട്ട ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പന്തളം സിഐ ബാബു കുറുപ്പിന്റെ നേതൃത്വത്തില്‍ എസ്ഐ ഷിജു പി സാം, എസ് സിപിഒമാരായ അനീഷ് ഗീവര്‍ഗീസ്, അമീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.