x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ്രാ​വി​റ്റി സംഗീതോത്സവം ഡി​സം​ബ​റി​ൽ

വെബ്ഡെസ്ക്
Published: November 8, 2026 12:47 AM IST | Updated: November 8, 2026 12:47 AM IST

ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ ഡി​സം​ബ​റി​ൽ ന​ട​ക്കു​ന്ന ഗ്രാ​വി​റ്റി സം​ഗീ​തോ​ത്സ​വ സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​ര​ണ​യോ​ഗം സി.​ആ​ർ. മ​ഹേ​ഷ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കൊ​ല്ലം: വ്യ​ത്യ​സ്ത​ങ്ങ​ളാ​യ ക​ലാ​സാം​സ്കാ​രി​ക കൂ​ട്ടാ​യ്മ​ക​ൾ സൃ​ഷ്ടി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ രൂ​പീ​കൃ​ത​മാ​യ ഗ്രാ​വി​റ്റി ക​ൾ​ച്ച​റ​ൽ തി​യ​റ്റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന "ഗ്രാ​വി​റ്റി സം​ഗീ​തോ​ത്സ​വം' ഡി​സം​ബ​റി​ൽ ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ അ​ര​ങ്ങേ​റും. സം​ഗീ​ത​ത്തി​ന്‍റെ വ്യ​ത്യ​സ്ത ശാ​ഖ​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തു​ക, വി​വി​ധ സം​ഗീ​ത മേ​ഖ​ല​ക​ളി​ൽ പ്ര​ശ​സ്ത​രാ​യ ഗാ​യ​ക​രും വ്യ​ക്തി​ക​ളും പ​ങ്കെ​ടു​ക്കു​ന്ന അ​ഭി​മു​ഖ​ങ്ങ​ളും സം​ഗീ​ത പ​രി​പാ​ടി​ക​ളും മ​റ്റ് കൂ​ട്ടാ​യ്മ​ക​ളും സം​ഘ​ടി​പ്പി​ക്കു​ക എ​ന്നീ ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സം​ഗീ​തോ​ത്സ​വം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

വ​യ​ലി ബാം​ബൂ മ്യൂ​സി​ക് ബാ​ൻ​ഡ് അ​വ​ത​രി​പ്പി​ക്കു​ന്ന സം​ഗീ​ത​വി​രു​ന്ന്, ‘ആ​കാ​ശ​മാ​യ​വ​ളെ' എ​ന്ന പേ​രി​ൽ ഗാ​യ​ക​ൻ ഷ​ഹ​ബാ​സ് അ​മ​ൻ ന​യി​ക്കു​ന്ന ഗ​സ​ൽ വി​രു​ന്ന്, ആ​യി​ര​ത്തോ​ളം ഗാ​യ​ക​ർ പ​ങ്കെ​ടു​ക്കു​ന്ന ‘ക​രു​നാ​ഗ​പ്പ​ള്ളി പാ​ടു​ന്നു' എ​ന്ന ബൃ​ഹ​ത്താ​യ സം​ഗീ​ത കൂ​ട്ടാ​യ്മ എ​ന്നി​വ​യും സം​ഘ​ടി​പ്പി​ക്കും.

കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള സം​ഗീ​ത പ്ര​തി​ഭ​ക​ൾ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും. പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി ഒ​രു മാ​സ​ത്തോ​ളം നീ​ണ്ടു​നി​ൽ​ക്കു​ന്ന ‘പാ​ട്ടുവ​ണ്ടി' ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ രൂ​പ​ത്തി​ലു​ള്ള പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ക്കും. ഡി​സം​ബ​ർ 26, 27 തീ​യ​തി​ക​ളി​ൽ ക​രു​നാ​ഗ​പ്പ​ള്ളി ബോ​യ്സ് ആ​ൻ​ഡ് ഗേ​ൾ​സ് ഹൈ​സ്കൂ​ളു​ക​ളി​ലാ​ണ് സാം​സ്കാ​രി​ക സം​ഗീ​തോ​ത്സ​വ​മാ​യ ഗ്രാ​വി​റ്റി ഫെ​സ്റ്റി​വ​ൽ ഓ​ഫ് മ്യൂ​സി​ക് ന​ട​ക്കു​ന്ന​ത്. പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി ചേ​ർ​ന്ന സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​ര​ണ യോ​ഗം സി. ​ആ​ർ. മ​ഹേ​ഷ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.  ഗ്രാ​വി​റ്റി പ്ര​സി​ഡ​ന്‍റ് ബി.​കൃ​ഷ്ണ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ സെ​ക്ര​ട്ട​റി വി. ​വി​മ​ൽ റോ​യ് പ​രി​പാ​ടി വി​ശ​ദീ​ക​രി​ച്ചു.

Tags : Gravity Music Nattuvishesham DistrictNews DeepikaNews

Recent News

Corehub Up