ചേർത്തല സ്കൂൾ ഓഫ് മാനേജ്മെന്റിൽ നടന്ന സ്വാതന്ത്യ ദിനാഘോഷം
ചേർത്തല: രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനാഘോഷം വിപുലമായ പരിപാടികളോടെ ചേർത്തല സ്കൂൾ ഓഫ് മാനേജ്മെന്റിൽ നടന്നു. എൻസിസി, എൻഎസ്എസ് സംഘടനകളുടെ നേതൃത്വത്തിൽ മാർച്ച് പാസ്റ്റ്, പരേഡ് റാലി, ദേശഭക്തി ഗാനം എന്നീ വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു.
കോളജിൽ നിന്ന് ആരംഭിച്ച റാലി മനോരമ കവല ചുറ്റി കാമ്പസിൽ തിരിച്ചെത്തി. കോളജ് ഡയറക്ടറും പ്രിൻസിപ്പളുമായ ഫാ.ഡോ. ബെന്നി ജോൺ മാരാംപറമ്പിൽ പതാക ഉയർത്തി. എൻസിസി ഓഫീസർ ലഫ്റ്റനന്റ് ജിന്നറ്റ് മാത്യു, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ജോയൽ ജോസഫ് എന്നിവർ നേതൃത്വം നൽകി.
നവംബർ 14ന് അസമിൽ നടക്കുന്ന എൻസിസി ദേശീയ കാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കോളജിലെ പാർവതി അനീഷിനെ പ്രിൻസിപ്പൽ അനുമോദിച്ചു.
Tags : IndependenceDay LatestNews DeepikaNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash