x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ​യ്ക്ക് സ്വീ​ക​ര​ണമൊ​രു​ക്കി ഐ​എ​ന്‍​ടി​യു​സി

വെബ്ഡെസ്ക്
Published: November 8, 2026 03:02 AM IST | Updated: November 8, 2026 03:02 AM IST

തൊ​ഴി​ല്‍ മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ​യ്ക്ക് സ്വീ​ക​ര​ണം ന​ല്‍​കു​ന്ന​തി​ന് ഐ​എ​ന്‍​ടി​യു​സി ജി​ല്ലാ ക​മ്മി​റ്റി ക​ല്‍​പ്പ​റ്റ​യി​ല്‍ സം​ഘ​ടി​പ്പി​ച്ച സ​മ്മേ​ള​നം കൃ​ഷി മ​ന്ത്രി ടി. ​സി​ദ്ദി​ഖ് ഉ​ദ്ഘാ​ട​ന

ക​ല്‍​പ്പ​റ്റ: തൊ​ഴി​ല്‍ മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ​യ്ക്ക് ഐ​എ​ന്‍​ടി​യു​സി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ച​ന്ദ്ര​ഗി​രി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ സ്വീ​ക​ര​ണം ന​ല്‍​കി. കൃ​ഷി മ​ന്ത്രി ടി. ​സി​ദ്ദി​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ല്‍​ഡി​എ​ഫ് ഭ​ര​ണ​കാ​ല​ത്ത് ദു​രി​തം അ​നു​ഭ​വി​ച്ച തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് പൂ​ര്‍​ണ സം​ര​ക്ഷ​ണം യു​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ ഒ​രു​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
തൊ​ഴി​ലാ​ളി സ​മ​ര​ങ്ങ​ളു​ടെ നേ​രേ മു​ഖം തി​രി​ക്കു​ക​യും അ​വ​കാ​ശ​ങ്ങ​ളെ​യും ആ​വ​ശ്യ​ങ്ങ​ളെ​യും അ​വ​ഗ​ണി​ക്കു​ക​യു​മാ​ണ് ഇ​ട​തു​സ​ര്‍​ക്കാ​ര്‍ ചെ​യ്ത​ത്. എ​ന്നാ​ല്‍ യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ല്‍ വ​ന്ന​തു​മു​ത​ല്‍ തൊ​ഴി​ലാ​ളി​ക​ളെ ചേ​ര്‍​ത്തു​നി​ര്‍​ത്തു​ന്ന സ​മീ​പ​ന​മാ​ണ് സ്വീ​ക​രി​ച്ച​ത്. ന്യാ​യ​മാ​യ അ​വ​കാ​ശ​ങ്ങ​ള്‍​ക്കു​വേ​ണ്ടി സ​മ​രം​ചെ​യ്ത ആ​ശാ​വ​ര്‍​ക്ക​ര്‍​മാ​രെ പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ അ​വ​ഹേ​ളി​ച്ചു.

എ​ന്നാ​ല്‍ ആ​ശാ​വ​ര്‍​ക്ക​ര്‍​മാ​ര്‍, അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​ര്‍, പാ​ച​ക​ത്തൊ​ഴി​ലാ​ളി​ക​ള്‍ തു​ട​ങ്ങി പാ​ര്‍​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട മു​ഴു​വ​ന്‍ തൊ​ഴി​ലാ​ളി​ക​ള്‍​ക്കും ആ​ശ്വാ​സ​മേ​കാ​ന്‍ ഈ ​സ​ര്‍​ക്കാ​ര്‍ വ​ന്ന​യു​ട​ന്‍ ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യി മ​ന്ത്രി പ​റ​ഞ്ഞു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​പി. ആ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് ടി.​ജെ. ഐ​സ​ക് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ.​ഇ. വി​ന​യ​ന്‍, ച​ന്ദ്രി​ക കൃ​ഷ്ണ​ന്‍, എം.​ജി. ബി​ജു, ടി.​എ. റെ​ജി, ബി. ​സു​രേ​ഷ്ബാ​ബു, മ​നോ​ജ് എ​ടാ​നി, സി. ​ജ​യ​പ്ര​സാ​ദ്, ഉ​മ്മ​ര്‍ കു​ണ്ടാ​ട്ടി​ല്‍,പി. ​കെ. അ​ബ്ദു​റ​ഹി​മാ​ന്‍, ജി. ​വി​ജ​യ​മ്മ, അ​മ​ല്‍ ജോ​യ്, അ​രു​ണ്‍ ദേ​വ്, ജി​നി തോ​മ​സ്, വി. ​ഉ​ഷാ​കു​മാ​രി, മാ​യ പ്ര​ദീ​പ്, ഗി​രീ​ഷ് ക​ല്‍​പ്പ​റ്റ, സി.​എ. ഗോ​പി, കെ.​കെ. രാ​ജേ​ന്ദ്ര​ന്‍, ഹ​ര്‍​ഷ​ല്‍ കോ​ന്നാ​ട​ന്‍, നി​സാം പ​ന​മ​രം,ന​ജീ​ബ് പി​ണ​ങ്ങോ​ട്, ശ്രീ​നി​വാ​സ​ന്‍ തൊ​വ​രി​മ​ല, കെ.​എം. വ​ര്‍​ഗീ​സ്, മോ​ഹ​ന്‍​ദാ​സ് കോ​ട്ട​ക്കൊ​ല്ലി, ഷി​നോ​ജ് കാ​ട്ടി​ക്കു​ളം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

തൊ​ഴി​ലാ​ളി​ക​ള്‍ അ​നാ​ഥ​രാ​കി​ല്ല: മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ

ക​ല്‍​പ്പ​റ്റ: കേ​ര​ള​ത്തി​ലെ തൊ​ഴി​ലാ​ളി​ക​ള്‍ യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ല്‍ ഉ​ള്ളി​ട​ത്തോ​ളം അ​നാ​ഥ​രാ​കി​ല്ലെ​ന്ന് തൊ​ഴി​ല്‍ മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ. ച​ന്ദ്ര​ഗി​രി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ഐ​എ​ന്‍​ടി​യു​സി ജി​ല്ലാ ക​മ്മി​റ്റി ന​ല്‍​കി​യ സ്വീ​ക​ര​ണ​ത്തി​ല്‍ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​വ​ര്‍. തൊ​ഴി​ലാ​ളി​ക​ളു​ടെ വേ​ദ​ന​ക​ളും യാ​ത​ന​ക​ളും തി​രി​ച്ച​റി​യു​ന്ന സ​ര്‍​ക്കാ​രും തൊ​ഴി​ല്‍ വ​കു​പ്പു​മാ​ണ് കേ​ര​ളം ഭ​രി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Tags : reception Nattuvishesham DistrictNews DeepikaNews

Recent News

Corehub Up