പാറശാല രൂപത കെസിഎസ്എൽ കലോത്സവം (സർഗലയം 2k26) പാറശാല രൂപത മൈനർ സെമിനാരി റെക്ടർ ഫാ. അലോഷ്യസ് തുണ്ടുതട്ടിൽ ഉദ്ഘാടനം ചെയ്യുന്നു.
പാറശാല: കെസിഎസ്എൽ പാറശാല രൂപത കലോത്സവം "സർഗ ലയം2k26' പ്രാവച്ചമ്പലം മാർ ഗ്രീഗോറിയോസ് സ്കൂളിൽ പാറശാല രൂപത സ്നേഹദീപം മൈനർ സെമിനാരി റെക്ടർ ഫാ. അലോഷ്യസ് തുണ്ടുതട്ടിൽ ഉദ്ഘാടനം ചെയ്തു. രൂപതയിലെ വിവിധ സ്കൂളുകളിൽ നിന്നായി മുന്നൂറിലധികം കുട്ടികൾ മത്സരങ്ങളിൽ പങ്കെടുത്തു. രൂപത ഡയറക്ടർ ഫാ. സാമുവൽ തിരുഹൃദയം, രൂപത പ്രസിഡന്റ് ജോയി ഫ്രാൻസിസ്, രൂപത ചെയർ പേഴ്സൺ അനുരേഷ്മി, മറ്റ് എക്സിക്യൂട്ടിവ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽ കി. കാഞ്ഞിരംകുളം മാർ ഈവാനിയോസ് ബഥനി വിദ്യാലയ ഒന്നാം സ്ഥാനവും പാപ്പനംകോട് സെന്റ്മേരീസ് സ്കൂൾ രണ്ടാം സ്ഥാനവും നേടി.