ബത്തേരി ഉപജില്ലാ സ്കൂള്‍ ശാസ്ത്രമേളയില്‍ മികച്ച പ്രകടനം കാഴ്ചവച്ച കോളിയാടി മാര്‍ ബസേലിയോസ് എയുപി സ്കൂള്‍ ടീം.
സുല്‍ത്താന്‍ ബത്തേരി: ഉപജില്ലാ സ്കൂള്‍ ശാസ്ത്ര മേളയില്‍ മികവ് തെളിയിച്ച് കോളിയാടി മാര്‍ ബസേലിയോസ് എയുപി സ്കൂള്‍. ഗണിത ശാസ്ത്രമേളയില്‍ എല്‍പി വിഭാഗത്തില്‍ ഒന്നാം സ്ഥാനവും ശാസ്ത്രമേളയില്‍ യുപി വിഭാഗത്തില്‍ രണ്ടാംസ്ഥാനവും പ്രവൃത്തിപരിചയമേളയില്‍ യുപി വിഭാഗത്തില്‍ മൂന്നാം സ്ഥാനവും സ്കൂള്‍ കരസ്ഥമാക്കി. അധ്യാപകരുടെ വിഭാഗത്തിലും സ്കൂള്‍ തിളങ്ങി.
സയന്‍സ് അധ്യാപക പ്രോജക്ട് മത്സരത്തില്‍ ശിഖ വര്‍ഗീസ് ഒന്നാം സ്ഥാനവും ഐടി മേളയില്‍ നീതു ബേബി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വിജയികളായവിദ്യാര്ഥികളെയും അധ്യാപകരെയും സ്കൂള്‍ അങ്കണത്തില്‍ പിടിഎയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ആദരിച്ചു. കോളിയാടി ടൗണില്‍ ആഹ്ളാദ പ്രകടനം നടത്തി. പ്രധാനാധ്യാപിക ബെറ്റി ജോര്‍ജ്, സ്റ്റാഫ് സെക്രട്ടറി വിമല്‍ ഫ്രാന്‍സിസ്, പിടിഎ പ്രസിഡന്റ് അബ്രേസ് തോമസ്, എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.