x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​മാ​ര​പു​ര​ത്ത് കു​ടി​വെ​ള്ള പൈ​പ്പി​ലെ ചോ​ർ​ച്ച പ​രി​ഹ​രി​ച്ചു

വെബ്ഡെസ്ക്
Published: November 8, 2026 01:38 AM IST | Updated: November 8, 2026 01:38 AM IST

കു​മാ​ര​പു​ര​ത്ത് പൊ​ട്ടി​യ എ​സി പൈ​പ്പി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി പു​രോ​ഗ​മി​ക്കു​ന്നു.

ഉ​ള്ളൂ​ർ: കു​മാ​ര​പു​രം ജം​ഗ്ഷ​നു സ​മീ​പം പൊ​ട്ടി​യ കു​ടി​വെ​ള്ള പൈ​പ്പി​ന്‍റെ ചോ​ർ​ച്ച വാ​ട്ട​ർ അ​ഥോ​റി​റ്റി അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ തു​ട​ങ്ങി​യ പ​ണി ഉ​ച്ച​യോ​ടെ പൂ​ർ​ത്തീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. അ​രു​വി​ക്ക​ര ടാ​ങ്കി​ൽ​നി​ന്നു കു​മാ​ര​പു​രം ഭാ​ഗ​ത്തേ​ക്കു ശു​ദ്ധ​ജ​ലം എ​ത്തി​ക്കു​ന്ന എ​സി പൈ​പ്പി​ലാ​യി​രു​ന്നു ചോ​ർ​ച്ച ക​ണ്ടെ​ത്തി​യ​ത്. പൈ​പ്പി​ലെ ചോ​ർ​ച്ച പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള അ​റ്റ​കു​റ്റ​പ്പ​ണി ആ​രം​ഭി​ച്ച​തു മൂ​ലം ബ​ർ​മാ റോ​ഡ്, അ​വി​ട്ടം റോ​ഡ്, കു​മാ​ര​പു​രം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ ജ​ല​വി​ത​ര​ണം ത​ട​സ​പ്പെ​ട്ടു.

ശു​ദ്ധ​ജ​ലം ആ​വ​ശ്യ​മാ​യ സ്ഥ​ല​ങ്ങ​ളി​ൽ വാ​ട്ട​ർ അ​ഥോ​റി​റ്റി ടാ​ങ്ക​ർ ലോ​റി​ക​ളി​ൽ ജ​ലം എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. എ​സി പൈ​പ്പ് ക​ട​ന്നു​പോ​കു​ന്ന ഇ​തേ ഭാ​ഗ​ത്ത് ഒ​രു ഹൗ​സ് ക​ണ​ക്‌​ഷ​ൻ നി​ല​വി​ലു​ണ്ടെ​ന്നും ഈ ​ഭാ​ഗ​ത്തു​ള്ള ചോ​ർ​ച്ച സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്നും പാ​ള​യം സെ​ക്ഷ​ൻ എ​ഇ വ്യ​ക്ത​മാ​ക്കി. അ​റ്റ​കു​റ്റ​പ്പ​ണി പൂ​ർ​ത്തീ​ക​രി​ച്ച് വാ​ൽ​വ് തു​റ​ന്ന​തോ​ടെ ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ ജ​ല​വി​ത​ര​ണം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ട്ടു​ണ്ട്.

Tags : water pipe Nattuvishesham DistrictNews DeepikaNews

Recent News

Corehub Up