ആനി ബാബു
മാവേലിക്കര: ജില്ലാ ആശുപത്രി ജംഗ്ഷനു സമീപം സ്കൂട്ടർ യാത്രിക ടിപ്പറിടിച്ചു മരിച്ചു. ചെന്നിത്തല സൗത്ത് മുണ്ടുവേലിക്കടവ് തട്ടാരുപറമ്പിൽ ആൻസിവില്ലയിൽ ബാബു ജോർജിന്റെ ഭാര്യ ആനി (56) ആണ് മരിച്ചത്. മാവേലിക്കര-പന്തളം പ്രധാന പാതയിൽ മാവേലിക്കര ജില്ലാ ആശുപത്രി ജംഗ്ഷനു സമീപം ഇന്നലെ രാവിലെ പത്തിനായിരുന്നു അപകടം.
ആശുപത്രി ജംഗ്ഷനിൽനിന്നും കരയാവട്ടം ഭാഗത്തേക്ക് സ്കൂട്ടറിൽ പോകുകയായിരുന്ന ആനി ബാബുവിനെ അതേദിശയിൽ എത്തിയ ടിപ്പർ തട്ടുകയായിരുന്നു. ടിപ്പറിന്റെ പിൻചക്രങ്ങൾ ആനിയുടെ ശരീരത്തിലൂടെ കയറി ഇറങ്ങി. ഉടൻതന്നെ മാവേലിക്കര ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ. മകൾ: ആൻസി.
Tags : Scooter rider dies Nattuvishesham DistrictNews DeepikaNews