വാട്ടർ അഥോറിറ്റിയുടെ പൈപ്പ് ലൈൻ കടന്നുപോകുന്ന വഴയില ഭാഗത്തെ അനധികൃത കയ്യേറ്റങ്ങൾ അധികൃതർ ഒഴിപ്പിക്കുന്നു.
പേരൂർക്കട: അനധികൃത കൈ യേറ്റങ്ങൾ വ്യാപിക്കുന്നുവെ ന്ന പരാതികളെ തുടർന്നു കേരള വാട്ടർ അഥോറിറ്റി അനധികൃത കൈയേങ്ങൾ ഒഴിപ്പിക്കുന്ന നടപടികൾ തുടങ്ങി.
അരുവിക്കര എൻജിനിയറിംഗ് സെക്ഷന്റെ മേൽനോട്ടത്തിലാണ് കഴിഞ്ഞദിവസം അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കമായത്. വഴയില ജംഗ്ഷൻ മുതലാണ് അനധികൃത കൈകേറ്റങ്ങൾ നീക്കം ചെയ്തു തുടങ്ങിയത്.
പൈപ്പ് ലൈൻ റോഡ് വരെയുള്ള കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ തീരുമാനമെടുത്തിട്ടുണ്ടെന്ന്ന് അരുവിക്കര സെക്ഷൻ വിഭാഗം വ്യക്തമാക്കി.
വാട്ടർ അഥോറിറ്റിയുടെ വലിയ പൈപ്പ് ലൈൻ കടന്നുപോകുന്ന ഭാഗങ്ങളിൽ ഒരു നിർമാണ പ്രവർത്തനങ്ങളും നടത്തരുതെന്നും താത്കാലികമായിട പോലും കടകളും മറ്റും സ്ഥാപിക്കരുതെന്നും നിർദേശമുണ്ട്.
കൈയേറ്റക്കാർക്ക് അസിസ്റ്റന്റ് എക്സി. എൻജിനീയർ നേരത്തെ നോട്ടീസ് നൽകിയിരുന്നു സമയപരിധി കഴിഞ്ഞിട്ടും ഒഴിയാത്ത സാഹചര്യത്തിലാണ് നടപടികളുമായി മുന്നോട്ടുപോയത്. നിർദേശിക്കപ്പെട്ട 30 ദിവസത്തെ സമയപരിതിക്കുള്ളിൽ ഒഴിയാത്തവരെ ആവശ്യമായ പൊലിസ് സഹായത്തോടെ ഒഴിപ്പിക്കുന്നതാണ് പുതിയ നടപടിക്രമം.
നോട്ടീസ് നൽകിയിട്ടുള്ള മറ്റു സ്ഥലങ്ങളിലും വരും ആഴ്ചകളിൽ ഒഴിപ്പിക്കൽ നടപടി തുടരുമെന്നും വാട്ടർ അഥോറിറ്റി അറിയിച്ചു.
പൈപ്പ് ലൈൻ റോഡും അനുബന്ധ ആസ്തികളും സംരക്ഷിക്കുന്നതിനും ജലവിതരണ ശൃംഖലയുടെ അറ്റകുറ്റപ്പണികൾക്കും പരിപാലന പ്രവർത്തനങ്ങൾക്കും തടസമില്ലാതെ പ്രവേശനം ഉറപ്പാക്കുന്നതിനാണു നടപടികൾ സ്വീകരിച്ചിരിക്കുന്നത്. നിരവധി സ്ഥലങ്ങൾ സ്വകാര്യ വ്യക്തികൾ കൈയേറി പൈപ്പ് ലൈൻ റോഡ് ഏതെന്നുപോലും അറിയാത്ത സാഹചര്യമാണ്.
വരും ദിവസങ്ങളിൽ പേരൂർക്കട മുതൽ കവടിയാർ ഭാഗത്തേക്കുള്ള കൈ യേറ്റങ്ങ ൾ ഒഴിപ്പിക്കുന്ന പ്രവൃത്തി കൾ നടത്തുമെന്നു വാട്ടർ അഥോറിറ്റി അരുവിക്കര സെക് ഷൻ വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.
Tags : Water Authority Nattuvishesham DistrictNews DeepikaNews