പ്രതീകാത്മക ചിത്രം
എടക്കര: പശ്ചിമഘട്ട സംരക്ഷണത്തിന്റെ പേരില്‍ മലയോര ജനതയെ കുടിയിറക്കാനുള്ള നീക്കത്തിനെതിരേ 19ന് മലയോര ഹര്‍ത്താല്‍ നടത്തും. മലയോര സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ രാവിലെ ആറ് മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് ഹര്‍ത്താല്‍.
എടക്കര, മൂത്തേടം, ചുങ്കത്തറ, പോത്തുകല്‍, വഴിക്കടവ്, കരുളായി, അമരമ്പലം, ചോക്കാട്, കാളികാവ്, കരുവാരക്കുണ്ട്, ചാലിയാര്‍ പഞ്ചായത്തുകളിലും നിലമ്പൂര്‍ നഗരസഭയിലുമാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.
ഹര്‍ത്താലിന്റെ പ്രചാരണാര്‍ഥം 16, 17 തീയതികളില്‍ രണ്ട് മേഖലാ ജാഥകള്‍ സംഘടിപ്പിക്കും. 16ന് കരുവാരകുണ്ടില്‍ ജാഥകള്‍ക്ക് തുടക്കമാകും. 17ന് രാവിലെ ഒന്‍പതിന് മൂത്തേടം പാലാങ്കരയില്നിന്ന് ആരംഭിക്കുന്ന എടക്കര മേഖലാ ജാഥ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ക്കുശേഷം വൈകീട്ട് ചുങ്കത്തറയില്‍ സമാപിക്കും.
നിലമ്പൂര്‍ മേഖലാ ജാഥ അടയ്ക്കാക്കുണ്ടില്‍നിന്ന് ആരംഭിച്ച് വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം വൈകീട്ട് കരുളായി അങ്ങാടിയില്‍ സമാപിക്കും.