പുതിയ കിടിലന്‍ ഫീച്ചറുകളുമായി വാട്സ്ആപ്പ്
Saturday, October 5, 2024 2:58 PM IST
പുതിയ ഫീച്ചര്‍ അപ്ഡേറ്റുമായി വാട്സ്ആപ്പ്. സ്റ്റാറ്റസ് അപ്ഡേറ്റുകളില് ഉപയോക്താക്കള്‍ക്ക് അവരുടെ കോണ്ടാക്റ്റുകളെ സ്വകാര്യമായി മെന്‍ഷന്‍ ചെയ്യാനും മറ്റുള്ളവരെ ടാഗ് ചെയ്യാനും കഴിയുന്ന തരത്തിലാണ് പുതിയ ഫീച്ചര്‍.
ഏറ്റവും അടുത്ത ആളുകള്‍ സ്റ്റാറ്റസ് കാണുന്നുവെന്ന് ഉറപ്പാക്കാന്‍ സഹായിക്കുന്നതാണ് പുതിയ ഫീച്ചര്‍. സ്റ്റാറ്റസ് ലൈക്ക് ഫീച്ചറും വാട്സ്ആപ്പ് നേരത്തെ അവതരിപ്പിച്ചിട്ടുണ്ട്.
ബട്ടണിന്റെ ഒറ്റ ടാപ്പിലൂടെ, ഉപയോക്താക്കള്‍ക്ക് അവരുടെ കോണ്ടാക്റ്റുകളുടെ സ്റ്റാറ്റസ് അപ്ഡേറ്റുകള് ലൈക്ക് ചെയ്യാന്‍ കഴിയും. സ്റ്റാറ്റസ് ലൈക്കുകള്‍ സ്വകാര്യമാണ്. നിങ്ങള്‍ ലൈക്ക് ചെയ്ത വ്യക്തിക്ക് മാത്രമേ അവ വ്യൂവേഴ്സ് ലിസ്റ്റില്‍ കാണാനാകൂ എന്നും വാട്സ്ആപ്പ് വ്യക്തമാക്കി.
ഉപഭോക്താക്കളെ അപകടകരമായ ലിങ്കുകളില്‍നിന്ന് സംരക്ഷിക്കുന്നതിനുള്ള പുതിയ ഫീച്ചറും വാട്സ്ആപ്പ് പരീക്ഷിക്കുന്നതായാണ് റിപ്പോര്‍ട്ട്. വാട്സ്ആപ്പ് സന്ദേശങ്ങളില്‍ വരുന്ന ലിങ്കുകളും ആ സന്ദേശത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളും ശരിയാണോ എന്ന് തിരിച്ചറിയാന്‍ സഹായിക്കുന്നതാണ് പുതിയ ഫീച്ചര്‍.
വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്ന സന്ദേശങ്ങളാണ് ഈ രീതിയില്‍ പരിശോധിക്കുക. ഉപഭോക്താവ് ആവശ്യപ്പെടുന്ന ലിങ്കും ആ സന്ദേശവും മാത്രമാണ് ഇത്തരം സാഹചര്യങ്ങളില്‍ പരിശോധിക്കുക.
ഈ സന്ദേശങ്ങള്‍ സ്വകാര്യമായിരിക്കുമെന്ന പ്രത്യേകതയുമുണ്ട്. ആന്‍ഡ്രോയിഡ് ബീറ്റ 2.24.20.28 വേര്‍ഷനിലാണ് ഈ ഫീച്ചര്‍ പരീക്ഷിക്കുന്നതെന്ന് വാബീറ്റാ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു.