റെഡ്മി ടര്‍ബോ 4 ഹാരിപോട്ടര്‍ ലിമിറ്റഡ് എഡിഷന് പുറത്ത്
Wednesday, April 30, 2025 10:25 AM IST
ഷവോമി റെഡ്മി ടര്‍ബോ 4 പ്രോ ഹാരിപോട്ടര്‍ ലിമിറ്റഡ് എഡിഷന് അവതരിപ്പിച്ചു. ഫോണിന്റെ ബാക്ക് പാനലില്‍ ഹാരി പോട്ടര്‍ കഥാപാത്രങ്ങളായ ഹാരി, ഹെര്‍മിയോണ്‍, റോണ്‍ എന്നിവരുടെ സിലൗട്ടുകളും അവരുടെ വാന്ഡുകളും ഡിസൈന്‍ ചെയ്തിരിക്കുന്നു.
ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഷവോമിയുടെ കസ്റ്റം ഹൈപ്പര്‍ഒഎസ് 2ല്‍ ആണ് റെഡ്മി ടര്‍ബോ 4ന്റെ പ്രവര്‍ത്തനം. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 8എസ് ജെന്‍ 4 ചിപ്സെറ്റും അഡ്രിനോ 825 ജിപിയുവും ഫോണിന് കരുത്ത് പകരുന്നു.
120ഹെഡ്സ് റിഫ്രഷ് റേറ്റും 3200 നിറ്റ്സുമുള്ള 6.83 ഇഞ്ച് ഒഎല്‍ഇഡി ഡിസ്പ്ലേ, 50എംപി പ്രൈമറി കാമറ, 8എംപി അള്‍ട്രാ-വൈഡ് ലെന്‍സ്, 20എംപി മുന്‍ കാമറ, 16 ജിബി റാമും 512 ജിബി ഇന്റേണല്‍ സ്റ്റോറേജ്, ഐപി66 റേറ്റിംഗ് തുടങ്ങിയ ഫീച്ചറുകള്‍ ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
7,550 എംഎഎച്ച് ബാറ്ററിയാണ് ഫോണിനു നല്‍കിയിരിക്കുന്നത്. ഇത് 90 വാട്ട് വയേര്‍ഡ് ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്നു. കൂടാതെ, 22 വാട്ട് റിവേഴ്സ് ചാര്‍ജിംഗ് സൗകര്യവും ഫോണ്‍ വാഗ്ദാനം ചെയ്യുന്നു.
ഏവിയേഷന്‍-ഗ്രേഡ് അലുമിനിയം അലോയ് ഉപയോഗിച്ച് നിര്‍മിച്ച മെറ്റല്‍ മിഡില്‍ ഫ്രെയിം ആണ് ഫോണിന്. കറുപ്പ്, വെള്ള, പച്ച എന്നീ നിറങ്ങളില്‍ ഈ ഫോണ്‍ ലഭ്യമാകും. 16ജിബി + 512ജിബി ഹാരി പോട്ടര്‍ എഡിഷന് ഏകദേശം 32,795 രൂപയാണ് വില.