ഡെന്നീസ് നല്‍കും ഗ്രോബാഗ് കൃഷിപാഠം
ഡെന്നീസ് നല്‍കും ഗ്രോബാഗ് കൃഷിപാഠം
ലോക്ഡൗണ്‍ കാലത്ത് പച്ചക്കറികൃഷി ആരംഭിച്ച കോടഞ്ചേരി നിരന്നപാറ പുത്തന്‍പുരയ്ക്കല്‍ ഡെന്നീസ് ഓണം മുതല്‍ എന്നും ഒരുമുറം പച്ചക്കറി വിളവെടുക്കുന്നു. ഗ്രോബാഗ് കൃഷിചെയ്യുന്നവര്‍ക്ക് ഡെന്നീസിന്റെ കൃഷിപാഠങ്ങള്‍ വഴികാട്ടും. കൃഷിവകുപ്പ് പദ്ധതിക്കു കീഴില്‍ കൃഷി നടത്തിയതിന് കോഴിക്കോട് ജില്ലയിലെ മികച്ച രണ്ടാമത്തെ കര്‍ഷകയായി ഡെന്നീസിനെ തെരഞ്ഞെടുക്കുകയും ചെയ്തു.

ഉള്ളതുകൊണ്ട് ഓണം പോലെ

വിളവെടുക്കുന്ന പച്ചക്കറികള്‍ സ്വന്തം ആവശ്യത്തിനും സുഹൃത്തുക്കള്‍ക്കും അധികമുള്ളത് മികച്ച വിലയ്ക്ക് ആവശ്യക്കാര്‍ക്കും നല്‍കുന്നു. 20 സെന്റില്‍ കാര്‍കൂന്തല്‍ പയര്‍, 25 സെന്റില്‍ പാവല്‍, 100 ഗ്രോബാഗുകളിലായി മുറ്റം നിറയെ കാബേജും കോളിഫ്‌ളവറും. വിവിധയിനം പച്ചമുളക്, വെണ്ട, വഴുതന, തക്കാളി തുടങ്ങി, ഈ വീട്ടമ്മ സ്വന്തമായി ഉത്പാദിപ്പിക്കാത്ത പച്ചക്കറി വിളകള്‍ ചുരുക്കം. പൂര്‍ണപിന്തുണയുമായി ഭര്‍ത്താവ് സെബാസ്റ്റ്യന്‍, മക്കളായ ജിബിന്‍, ജെറിന്‍ എന്നിവരും ഡെന്നീസിനൊപ്പമുണ്ട്.

പൂര്‍ണ ജൈവകൃഷി

ജൈവകൃഷിയിലാണ് ഇവിടെ വിളകള്‍ വിളയുന്നത്. സ്വന്തമായി പശുക്കളെയും കോഴികളെയും വളര്‍ ത്തുന്നു. കോഴിക്കാഷ്ഠവും ചാണകവുമാണ് പ്രധാന വളങ്ങള്‍. കൃഷിക്ക് കൂട്ടായി ബയോഗ്യാസ് സ്ലറി, കമ്പോ സ്റ്റ് വളം എന്നിവയുമുണ്ട്. കടല, വേപ്പിന്‍ പിണ്ണാക്കുകള്‍ തുല്യഅള വില്‍ കൂട്ടിക്കലര്‍ത്തി തൈ ഒന്നിന് 50 ഗ്രാം വീതം മൂന്നാഴ്ചയിലൊരിക്കല്‍ നല്കുന്നു. തുടര്‍ന്ന് തടങ്ങളില്‍ മണ്ണ് കയറ്റിക്കൊടുക്കും. ചാണകം, കടലപ്പി ണ്ണാക്ക്, ഗോമൂത്രം എന്നിവ ചേര്‍ത്ത് പുളിപ്പിച്ച മിശ്രിതം നാല് ഇരട്ടി വെള്ളത്തില്‍ നേര്‍പ്പിച്ച് ആഴ്ചതോറും ചെടിയുടെ ചുവട്ടില്‍ കൊടുക്കുന്ന തിനാല്‍ തൈകള്‍ക്കു നല്ല വളര്‍ച്ചയും പച്ചപ്പുമുണ്ട്.

ഗ്രോബാഗു കൃഷിയിലെ സ്വന്തം പൊടിക്കൈകള്‍

ഉള്‍വശം കറുത്ത നിറവും പുറംഭാഗം വെളുത്ത നിറവുമുള്ള ഗ്രോബാഗാണ് ഉപയോഗിക്കുന്നത്.

* ചുരുങ്ങിയത് 150 ഗേജ് കന ത്തിലുള്ള ഗ്രോബാഗാണു നല്ലത്. കനം കുറഞ്ഞാല്‍ പെട്ടന്നു ദ്രവിച്ചു പൊട്ടിപ്പോകും.

* 40 X 24 X 24, 35 X 20 X 20, 30 X 16 X 16 എന്നീ വലിപ്പത്തിലുള്ള ഗ്രോബാഗുകള്‍ വിപണിയില്‍ കിട്ടും. വില യഥാക്രമം 16, 13, 10 രൂപയാണ്. മൊത്തവിതരണ സ്ഥാപനങ്ങളില്‍ നിന്നു വാങ്ങിയാല്‍ വില ഇതിലും കുറയും. നല്ല ഗുണനിലവാരമുള്ള ഗ്രോബാഗ് ശരാശരി നാലു വര്‍ഷം വരെ ഉപയോ ഗിക്കാം.

* ഒരു കൃഷി കഴിഞ്ഞാല്‍ വളമിശ്രിതം മാറ്റി ബാഗ് മടക്കി വയ്ക്കണം.

* കറുത്ത നിറത്തിലുള്ള കട്ടിയുള്ള പ്ലാസ്റ്റിക് കവര്‍ തൂക്കി വാങ്ങി അതിലും കൃഷി ചെയ്യാം. ഒരു കവറിന് ആറു രൂപ വില വരും. ഗ്രോബാഗിന്റെ പകുതി മാത്രമേ ഇതിനാകൂ. ഈ കവര്‍ വാങ്ങി കാല്‍ഭാഗം വളമിശ്രിതം നിറച്ചു രണ്ടു മൂലയും കൈവിരല്‍ ഉപയോഗിച്ച് ഉള്ളിലേക്കു തള്ളി ചുവടു ഭാഗം തറയില്‍ വച്ച് കൈ കൊണ്ടമര്‍ത്തിയാല്‍ ഗ്രോബാ ഗിന്റെ തന്നെ ആകൃതി ലഭിക്കും.

നല്ല വിളവിന് നല്ല വളമിശ്രിതം

ചെടികള്‍ വളര്‍ന്നു നല്ല വിളവു ലഭിക്കാന്‍ നല്ല വളമിശ്രിതം കൂടി യേതീരൂ. വലിയ തരിയുള്ള മേല്‍മണ്ണ്, നന്നായി പൊടിഞ്ഞ ചാണകപ്പൊടി അല്ലെങ്കില്‍ കോഴി കാഷ്ഠം, ചകിരി ച്ചോറ് എന്നിവയാണ് പ്രധാന ചേരുവകള്‍.

* പച്ചച്ചാണകവും ചാരവും ചകിരി ത്തൊണ്ടും ഉപയോഗിക്കരുത്. മണ്ണിര കമ്പോസ്റ്റ് പോലെയുള്ളവ ഉപയോ ഗിക്കാം.

* കട്ടയും കല്ലും മാറ്റിയ മേല്‍മണ്ണ് കൂന കൂട്ടിയോ നിരത്തിയോ ഇടണം. ഇത് പ്ലാസ്റ്റിക്ഷീറ്റോ സില്‍പോളി ന്‍ഷീറ്റോ ഉപയോഗിച്ച് നന്നായി മൂടണം.

* രണ്ടാഴ്ചക്കു ശേഷം ഈ മണ്ണില്‍ കുമ്മായം, ചകിരിച്ചോറ് എന്നിവ യോജിപ്പിച്ച് കൂട്ടിക്കലര്‍ത്തുക. പിറ്റേ ദിവസം ചാണകപ്പൊടി അല്ലെ ങ്കില്‍ കോഴികാഷ്ഠം, എല്ലുപൊടി, വേപ്പിന്‍ പിണ്ണാക്ക്, ഡോളമൈറ്റ് എന്നിവയും ചേര്‍ത്തു കൂട്ടിയോജിപ്പി ക്കുക.

* ചകിരിച്ചോര്‍ ഇപ്പോള്‍ കട്ട രൂപത്തില്‍ വാങ്ങിക്കാന്‍ കിട്ടും. (കൊക്കോ പീറ്റ് ) അത് വെള്ളത്തില്‍ കുതിര്‍ത്തു നന്നായി ഉണക്കിയതിനു ശേഷം ഉപയോഗിക്കാം. ചകിരിച്ചോര്‍ കുറവാണെങ്കില്‍ തരിയുള്ള ആറ്റു മണലും ഉപയോഗിക്കാം. ചകിരി ച്ചോര്‍, ആറ്റുമണല്‍ എന്നിവ ഗ്രോബാ ഗില്‍ വായുസഞ്ചാരം ഉറപ്പാക്കും. വേരുപടലം നന്നായി പടര്‍ന്നിങ്ങാനും സഹായിക്കും.


* മണ്ണു കൂടിപ്പോയാല്‍ മിശ്രിതം കട്ടയായി വായുസഞ്ചാരം ഇല്ലാതെ വേരോട്ടം കുറയും.

* മേല്‍മണ്ണ്, നന്നായി പൊടിച്ച ചാണകപ്പൊടി, ചകിരിച്ചോറ് എന്നിവ 1:1:1 എന്ന അനുപാതത്തിലെടുക്കണം.

ബാഗിലേക്ക് 100 ഗ്രാം വീതം വേപ്പിന്‍ പിണ്ണാക്ക്, എല്ലുപൊടി, നില ക്കടല പിണ്ണാക്ക് എന്നിവ പൊടിച്ചതും 50 ഗ്രാം ഡോളമൈറ്റും (കുമ്മാ യവും ഉപയോഗിക്കാം) ആവശ്യമാണ്.

* ഗ്രോബാഗ് നിറയ്ക്കുമ്പോള്‍ നന്നായി ഉണങ്ങിയ കരിയിലകള്‍ കൈ കൊണ്ടു നുറുക്കി ഉപയോഗി ക്കാം. വളമിശ്രിതത്തിന്റെ അളവും ഗ്രോബാഗിന്റെ ഭാരവും കുറയ്ക്കാ നും ജലാഗിരണശേഷി വര്‍ധിപ്പിക്കാ നും വായുസഞ്ചാരം കൂട്ടാനും ഇത് ഉപകരിക്കും. പിന്നീട് ഇത് വളവു മാകും.

.ഗ്രോബാഗ് നിറയ്ക്കാം.

ഗ്രോബാഗ് നന്നായി നിവര്‍ത്തി അ ടിഭാഗം വട്ടത്തിലാക്കാന്‍ അതിലേക്ക് കാല്‍ഭാഗം വളമിശ്രിതം നിറക്കണം. ശേഷം തറയില്‍ വച്ച് ഒന്നു കൊട്ടുക. അതിലേക്ക് 70 ശതമാനം വരെ വളമി ശ്രിതം സാവധാനം നിറയ്ക്കണം. ഇത് കൈകൊണ്ടമര്‍ത്തി നിറക്കരുത്. തൈ വളര്‍ന്നു വരുന്നതിനനുസരിച്ച് വെള്ളവും വളവും നല്‍കാന്‍ വേണ്ടി യാണ് മുകള്‍ ഭാഗം ഒഴിച്ചിടുന്നത്.

* ഇനി കവറിന്റെ അഗ്രഭാഗം രണ്ടു മൂന്ന് ഇഞ്ച് വീതിയില്‍ താഴേക്കു മടക്കണം.

* മുളപ്പിച്ച തൈകള്‍ നാലില പ്രായ ത്തില്‍ ഗ്രോ ബാഗിന്റെ നടു ഭാഗ ത്തായി നടണം.

.ഒരു ബാഗില്‍ എത്ര തൈകള്‍?.

* ഒരു ഗ്രോബാഗില്‍ വിത്തു നടുക യാണെങ്കില്‍ മൂന്നെണ്ണം നട്ട് കിളിര്‍ക്കുന്നതില്‍ കരുത്തുള്ള ഒരു തൈ നിലനിര്‍ത്താം.

* വൈകുന്നേരം നടുന്നതാണു നല്ലത്. നട്ട് ആദ്യത്തെ മൂന്നുദിവസം അധികം വെയില്‍ തട്ടാതെ മാറ്റി വയ്ക്കണം.

* പന്തല്‍ ആവശ്യമുള്ള ചെടികള്‍ അതിനുള്ള സ്ഥലത്ത് ക്രമീകരി ക്കണം.

* പൂവാലി കൊണ്ട് ഗ്രോബാഗ് നനച്ചു കൊടുക്കണം.

* പിറ്റേദിവസം തന്നെ 20 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് ഗ്രോബാ ഗില്‍ ഒഴിച്ചു കൊടുക്കണം. കുമിള്‍ ബാധ ഒഴിവാ ക്കുന്നതിനാണിത്. വളമിശ്രിതം ഉണ്ടാക്കുന്ന അവസര ത്തില്‍ സ്യൂഡോ മോണസ് ചേര്‍ ക്കരുത്.

* ചെടിയുടെ വളര്‍ച്ചാഘട്ടങ്ങളില്‍ പച്ചച്ചാണകതെളി, ബയോഗ്യാസ് സ്ലറി, കടലപ്പിണ്ണാക്കും വേപ്പിന്‍ പിണ്ണാക്കും പുളിപ്പിച്ചത് എന്നിവയെ ല്ലാം വളരെ നേര്‍പ്പിച്ച് മാറിമാറി ഒഴിച്ചു കൊടു ക്കാം.

* മത്തി- ശര്‍ക്കര മിശ്രിതവും ആഴ്ച യിലൊരിക്കല്‍ നേര്‍പ്പിച്ച് ചെടി യുടെ ചുവട്ടില്‍നിന്നു പരമാ വധി മാറ്റി ഒഴിച്ചു കൊടുക്കാം.

* ചെടിച്ചുവട്ടില്‍നിന്ന് അകറ്റി വേണം വളമിടാന്‍.

* അഴുകാത്ത ജൈവവളങ്ങള്‍ ചെടി ക്കു മുകളില്‍ കൊടുക്കരുത്. ഒരുപിടി വേപ്പിന്‍പിണ്ണാക്ക്, കടലപ്പിണ്ണാക്ക്, എല്ലുപൊടി എന്നിവ അല്പാല്പം ചുവട്ടില്‍ നിന്നു മാറ്റി ഇട്ടുകൊടുക്കാം. ഒപ്പം മണ്ണ്, ചകിരിച്ചോറ് എന്നിവ കൂട്ടി കൊടുക്കണം.

കീട-രോഗ നിയന്ത്രണത്തിനായി വേപ്പെണ്ണ- വെളുത്തുള്ളി മിശ്രിതം, കാന്താരി- മഞ്ഞള്‍ സത്ത് എന്നിവ ഉപയോഗിക്കാം. കൂടാതെ മഞ്ഞക്കെണികള്‍ തോട്ട ത്തില്‍ തൂക്കാം.

ഡെന്നീസിന്റെ കൃഷിക്ക് സാങ്കേതി ക, സാമ്പത്തിക പിന്തുണയുമായി കോടഞ്ചേരി കൃഷിഭവനും ഡെന്നീ സിനൊപ്പമുണ്ട്.
ഫോണ്‍: ഡെന്നീസ് സെബാസ്റ്റ്യന്‍ - 94978 64786.
ഷബീര്‍- 86062 08008.

ഷബീര്‍ അഹമ്മദ് കെ.എ.
കൃഷി ഓഫീസര്‍, കോടഞ്ചേരി, കോഴിക്കോട്‌