ആരോഗ്യം നിരീക്ഷിക്കാനായി സ്മാര്ട്ട്വാച്ചുകളിലുള്ള എല്ലാ സൗകര്യങ്ങളും ഇതിലുമുണ്ട്. ഹൃദയമിടിപ്പ്, ഉറക്കം, രക്തത്തിലെ ഓക്സിജന്റെ അളവ്, സ്ട്രെസ് തുടങ്ങിയവയെല്ലാം അറിയാം. ഒറ്റ ചാര്‍ജ്ജിംഗില്‍ ഏഴു ദിവസം വരെ വാച്ച് പ്രവര്‍ത്തിക്കും.
വാട്ടര്‍-ഡെസ്റ്റ് പ്രതിരോധത്തിനായുള്ള ഐപി 68 റേറ്റിംഗ് സംവിധാനം നോയ്സ്ഫിറ്റ് ഒറിജിനിലിലുണ്ട്. കൂടുതല്‍ മെച്ചപ്പെട്ട ബയോമെട്രിക് സെന്‍സറുകള്‍ ഫിറ്റ്നസ് ട്രാക്കിംഗിന് സഹായകമാകുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.
നോയ്സ്ഫിറ്റ് ആപ്പ് ഉപയോഗിച്ച് ഫോണ്‍ വഴിയും വാച്ച് നിയന്ത്രിക്കാം. ആറു നിറങ്ങളിലായി ലെതര്‍, സിലിക്കോണ്‍ സ്ട്രാപ്പുകളില്‍ വാച്ച് ലഭ്യമാണ്. 6,499 രൂപയാണ് നായ്സ്ഫിറ്റ് ഒറിജിന്റെ വില. ഫ്ലിപ്കാര്‍ട്ട്, ആമസോണ്‍ തുടങ്ങിയ വെബ്സൈറ്റുകളില്‍ വാച്ച് ലഭ്യമാണ്.