'പുതുസാധാരണ' കൃഷിയും അതിജീവന മന്ത്രങ്ങളും
'പുതുസാധാരണ' കൃഷിയും അതിജീവന മന്ത്രങ്ങളും
Friday, August 21, 2020 3:03 PM IST
രണ്ടു മാസത്തിലധികം നീണ്ടുനിന്ന നാലു ലോക്ക് ഡൗണുകള്‍. അണ്‍ലോക്ക് ഘട്ടത്തിലേക്കു കടന്നിട്ടും കൊവിഡ്- 19 വ്യാപനം ഓരോ ദിവസവും കൂടുകയാണ്. സാമ്പത്തിക പ്രവര്‍ത്തനങ്ങളെല്ലാം സ്തംഭനത്തിലാണ്. പല പ്രദേശങ്ങ ളിലും ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്നു. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ സ്ഥിതി അതിരൂക്ഷമാണ്. ലോക രാജ്യങ്ങളില്‍ കൃഷി ഉള്‍പ്പെടെയുള്ള സാമ്പത്തിക മേഖലകള്‍ പ്രതിസന്ധിയിലാണ്. ലോക്ക്ഡൗണിന്റെ ആദ്യ ഘട്ടങ്ങളില്‍ ചരക്കു ഗതാഗതം പൂര്‍ണമായും നിര്‍ത്തിവച്ചു. രാജ്യത്തെ പ്രധാന കാര്‍ഷിക ചന്തകളെല്ലാം അടഞ്ഞു കിടന്നു. 69 ദിവസമാണ് നാലു ഘട്ടങ്ങളിലായി കേരളം അടഞ്ഞു കിടന്നത്. കാര്‍ഷിക വിതരണ ശൃംഖലകളിലെ വിള്ളല്‍, കാര്‍ഷിക വിപണികളുടെ അടച്ചുപൂട്ടല്‍, ചരക്കുഗതാഗതത്തിലെ സ്തംഭനം, കുടിയേറ്റ തൊഴിലാളികളുടെ മടങ്ങിപ്പോകല്‍ കൊണ്ടുണ്ടായ തൊഴിലാളി ക്ഷാമം, ഉത്പന്ന വിലയിലെ അസ്ഥിരത തുടങ്ങിയ പ്രശ്‌നങ്ങളാണ് കാര്‍ഷിക മേഖല ഈ ഘട്ടത്തില്‍ നേരിടുന്നത്. കോവിഡ് മഹാമാരി എപ്പോള്‍ അവസാനിക്കുമെന്നതില്‍ നിലനി ല്‍ക്കുന്ന അനിശ്ചിതാവസ്ഥ കാര്‍ഷിക ആസൂത്രണത്തെ തകിടം മറിക്കുന്നു.

ഇന്ത്യയില്‍ ഡല്‍ഹി, മുംബൈ, ചെന്നൈ ഉത്തരേന്ത്യയിലെ പ്രധാന നഗരങ്ങള്‍ എന്നിവിടങ്ങളിലുണ്ടായ അതിതീവ്ര കൊവിഡ് വ്യാപനം കാര്‍ഷികോത്പന്നങ്ങളുടെ ചരക്കുഗ താഗതം തടസപ്പെടുത്തി. ചരക്കുവാ ഹനങ്ങളില്‍ കൊവിഡ് റെഡ് സോണു കളില്‍ പോയി മടങ്ങുന്ന ഡ്രൈവര്‍ മാരും മറ്റും കൊവിഡ് ബാധിതരായ തോടെ പ്രാദേശിക ചന്തകളും ശേഖരണ കേന്ദ്രങ്ങളും അടച്ചിടേണ്ടി വന്നു. ഇതെല്ലാം കാര്‍ഷി കോത്പന്ന ങ്ങളുടെ ഡിമാന്‍ഡില്‍ വലിയ കുറവു ണ്ടാ ക്കിയിട്ടുണ്ട്. പഴം- പച്ചക്കറികള്‍, പൂക്കള്‍ തുടങ്ങി പെട്ടെന്നു നശിച്ചു പോകുന്ന കാര്‍ഷി കോത്പന്നങ്ങ ളെയാണ് പ്രതിസന്ധി കൂടുതല്‍ ആഴത്തില്‍ ബാധിച്ചിരി ക്കുന്നത്. കേരളത്തില്‍ പൈനാപ്പിള്‍, മാങ്ങ, പപ്പായ, വാഴ തുടങ്ങിയ പഴവര്‍ഗ ങ്ങളുടെ യും പച്ചക്കറികളു ടെയും വിപണന ശൃംഖല കൊവിഡ് വ്യാപന ത്തെയും ലോക്ക് ഡൗണി നെയും തുടര്‍ന്നു തടസപ്പെട്ടു. കര്‍ഷ കനു കുറഞ്ഞ വില ലഭിക്കുമ്പോള്‍ ഉപഭോ ക്താവിന് പതിവിലും കൂടുതല്‍ വില നല്‍കേണ്ടിയും വരുന്നു. കുടിയേറ്റ തൊഴിലാളികളുടെ പലാ യനം തൊഴിലാളികളെ ധാരാളം ആവശ്യമുള്ള തോട്ടവിളകളുടെ, കൃഷിയെ യാണ് കൂടുതല്‍ പ്രതിസന്ധിയിലാ ക്കിയിരിക്കുന്നത്.

പെട്ടുപോയത് ചെറുകിട നാമമാത്ര കര്‍ഷകര്‍

ചെറുകിട-നാമമാത്ര കര്‍ഷക രാണ് കൊവിഡ് പ്രതിസന്ധിയുടെ ഏറ്റവും വലിയ ഇരകള്‍. പലരുടെ യും ജീവനോപാധികള്‍ തകര്‍ച്ചയി ലാണ്. ലോക്ക്ഡൗണ്‍ കാലം വിളവെടുപ്പു കാലത്തോടു ചേര്‍ന്നു വന്നതോടെ പല ഉത്പന്നങ്ങ ളുടെയും വില മൂന്നില്‍ ഒന്നായി താഴ്ന്നു. ചിലര്‍ക്ക് വിള വിറ്റഴിക്കാനാ വാതെ പൂര്‍ണ നഷ്ടമുണ്ടായി. 'അസോ സിയേഷന്‍ ഓഫ് പ്ലാന്റേഴ്‌സ് ഇന്‍ കേരളയുടെ' കണക്കുകള്‍ പ്രകാരം കേരളത്തിലെ തോട്ടവിള കര്‍ഷകര്‍ക്ക് ലോക്ക് ഡൗണ്‍ കാലത്ത് 500 കോടി രൂപയുടെ നഷ്ടമുണ്ടായി. റബര്‍, കാപ്പി, ഏലം, തേയില തുടങ്ങിയ വിളകള്‍ കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്കാണിത്. റബര്‍ കര്‍ഷകര്‍ക്കു മാത്രം 340 കോടി രൂപയുടെ നഷ്ടമുണ്ടായി. തേയില മേഖലയിലെ 125 കോടി രൂപയും ഏലം കര്‍ഷകര്‍ക്ക് 20 കോടി രൂപയും കൊണ്ടാണ് കോവിഡ് പോകുന്നത്. ഏലത്തിന്റെ ലേലം രണ്ടു മാസത്തി ലേറെ മുടങ്ങി.

കൈത്താങ്ങ് നഷ്ടപ്പെടുന്ന റബര്‍

റബര്‍ കൃഷി വികസന പദ്ധതികള്‍ കേരളമുള്‍പ്പെടെയുള്ള പരമ്പരാഗത മേഖലയ്ക്ക് പുറത്തു മാത്രം ഒതു ക്കാനും റബര്‍ ആക്ട് തന്നെ പിന്‍വ ലിക്കാനുമുള്ള നീക്കത്തി ലാണ് കൊവിഡ് കാലത്ത് കേന്ദ്ര സര്‍ക്കാര്‍. വിയറ്റ്‌നാം, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നുള്ള വില കുറഞ്ഞ ഇറക്കുമതി കാരണം പ്രതിസന്ധി യിലാണ് കുരുമുളകു കര്‍ഷകര്‍. കോവിഡ് വ്യാപനം ഈ പ്രതിസന്ധി ഒന്നുകൂടി രൂക്ഷമാക്കി. കേരളത്തിന്റെ കാര്‍ഷിക സമ്പദ് വ്യവസ്ഥയുടെ ജീവനാ ഡിയാ യ തോട്ടവിളകൃഷി ക്കു വേണ്ടി പ്രത്യേ ക പാക്കേജുക ളൊന്നും കേന്ദ്ര, സം സ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാ പിച്ചിട്ടി ല്ല. 2018- ലെയും 2019ലെയും പ്രളയ ദുരിത ങ്ങളില്‍ നിന്ന് ഇനിയും കരക യറിയിട്ടില്ലാത്ത കേരളത്തിലെ കര്‍ഷക ര്‍ക്ക് അപ്രതീക്ഷിതമായ ആഘാതമാ ണ് ഈ മഹാമാരി ഏല്‍പ്പിച്ചിരിക്കുന്ന ത്.

വരാനിരിക്കുന്നത് വലിയ പ്രതിസന്ധികള്‍

അടുത്ത രണ്ടോ മൂന്നോ വര്‍ഷ ത്തേക്ക് കാര്‍ഷികോത്പന്ന വില യില്‍ വലിയ ചാഞ്ചാട്ടമുണ്ടായേക്കാം. സുഗന്ധവ്യ ഞ്ജന വിളകള്‍ക്ക് 30 ശതമാനവും പച്ചക്കറികള്‍ക്ക് 20 ശതമാനവും വിലയിടിവുണ്ടായേ ക്കാം. വരുമാന നഷ്ടവും വിലത്ത കര്‍ച്ചയും കാരണം ചെറുകിട- നാമ മാത്ര കര്‍ഷകരുടെ സമ്പദ്‌വ്യവസ്ഥ തകര്‍ച്ചയിലേക്കു നീങ്ങുമെന്നാണ് നിഗമനങ്ങള്‍. ആഭ്യന്തര വിപണിയില്‍ കാര്‍ഷികോത്പന്നങ്ങളുടെ ഡിമാ ന്‍ഡ് കുറയും. ആഗോള സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കാര്‍ഷിക വ്യാപാരത്തിലും ഇടിവുണ്ടാകും. ചര ക്കു ഗതാഗതത്തിലെയും വിതരണ ശൃംഖലയിലെയും നീണ്ടു നില്‍ ക്കുന്ന തടസങ്ങളും തൊഴിലാളി ക്ഷാ മവും കാരണം ഭക്ഷ്യസംസ്‌കരണ വ്യവസായത്തിലും കാര്‍ഷികോത്പ ന്നങ്ങളുടെ ഡിമാന്‍ഡ് കുറയും.

കോവിഡ്-19 പ്രതിസന്ധിയില്‍ നിന്നുള്ള കൃഷിയുടെ തിരിച്ചുവരവ് രോഗം എത്ര വേഗം പിന്‍വാങ്ങു മെന്നതിനെ ആശ്രയി ച്ചിരിക്കുന്നു. മഹാവ്യാധി അവസാനിക്കാന്‍ വാക് സിന്‍ കണ്ടുപിടിക്കുന്നത് ഉള്‍പ്പെ ടെ ഒട്ടേറെ അനുകൂല സാഹചര്യങ്ങള്‍ വേണ്ടിവരുമിതിന്. രോഗം വിട്ടൊഴി യുന്നത് നീണ്ടാല്‍ പ്രതിസന്ധി രൂക്ഷമാകും. കര്‍ഷകരുടെയും കര്‍ ഷക തൊഴിലാളികളുടെയും ജീവനോ പാധികള്‍ പാടെ തകരും. ഇന്ത്യയിലെ 14 കോടി കര്‍ഷകരും ചെറുകിട -നാമമാത്ര കര്‍ഷകരാണ്. ഇവര്‍ക്കു വേണ്ടി പ്രത്യേക സാമൂഹിക സുര ക്ഷാ പദ്ധതികള്‍ നടപ്പാക്കേണ്ടി വരും.


വിഭാവനം ചെയ്യേണ്ടത് പുതു സാധാരണത്വത്തോട് (new normal) ചേരുന്ന പദ്ധതികള്‍

ഒരു വര്‍ഷം മുമ്പ് മാസ്‌ക്, സാമൂഹിക അകലം, സാനിറ്റൈസര്‍, ആള്‍ ക്കൂട്ടം ഒഴിവാക്കല്‍ തുടങ്ങിയവയെ കുറിച്ച് സങ്കല്‍പിക്കാനെ ആവുമായി രുന്നില്ല.

കോവിഡ്-19 മഹാമാരിയോടെ ഇതിനെല്ലാം പുതു സാധാരണത്വം (new normal) കൈവന്നു. അല്ലെങ്കില്‍ പുതു സാധാരണ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു. വന്‍തോതിലുള്ള തൊഴില്‍ നഷ്ടവും ഭക്ഷ്യ പ്രതി സന്ധി യും പുതുസാധാരണ ത്വത്തിന്റെ ഭാഗ മാണ്. ലോകം വന്‍ ഭക്ഷ്യപ്രതി സന്ധിയുടെ പടിവാതില്‍ക്കലാ ണെ ന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പു നല്‍കിക്കഴിഞ്ഞു. കോവിഡ് മഹാ മാരി നിലവിലുള്ളതിനെക്കാള്‍ അധി കമായി 13.5 കോടി ജനങ്ങളെയാണ് ലോകമെമ്പാടും പട്ടിണിയിലേക്കു തള്ളിവിട്ടത്.

പുതിയ ഹരിത ഉടമ്പടി (New Green Deal)

കോവിഡിനു ശേഷമുള്ള പുതു സാധാരണ ജീവിതത്തില്‍ പഴയ നയ ങ്ങള്‍ കൊണ്ട് കൃഷി ഉള്‍പ്പെടെയുള്ള മേഖലകളില്‍ വീണ്ടെടുക്കല്‍ സാധ്യ മാവില്ലെന്ന വലിയ തിരിച്ചറിവിലാണ് ലോകം. കൊവി ഡിനെക്കാള്‍ മാരക മായ മഹാമാരി എപ്പോള്‍ വേണമെങ്കി ലും വീണ്ടും പൊട്ടിപ്പുറപ്പെട്ടേക്കാം.


കോവിഡിനെക്കാള്‍ രൂക്ഷമായ പ്രതിസന്ധിയുമായി കാലാവസ്ഥാ വ്യതിയാന ദുരന്തങ്ങള്‍ തൊട്ടരികില്‍ തന്നെയുണ്ട്. ഇതെല്ലാം നേരിട്ട് സു സ്ഥിരവും നീതിയുക്തവുമായ ഒരു വീണ്ടെടുപ്പ് നടത്തണമെങ്കില്‍ ഒരു പുതിയ ഹരിത ഉടമ്പടി (new green deal) വേണമെന്നതാണ് ആഗോളതല ത്തില്‍ തന്നെ ഉയരുന്ന ആവശ്യം. കോവിഡ് പോലുള്ള മഹാമാരികളി ലേക്കു വഴിതെളിക്കുന്ന പരിസ്ഥിതി നശീകരണത്തിനും മലിനീകരണ ത്തിനും അന്ത്യമുണ്ടാകണം.

കൃഷി അഗ്രോ- ഇക്കോളജി രീതിയിലാകണം കൃഷിയിടങ്ങളില്‍ കൂടു തല്‍ സ്പീഷീസുകളെ ഉള്‍പ്പെടുത്തി ജൈവവൈവിധ്യം സംരക്ഷിക്കുന്ന അഗ്രോ -ഇക്കോളജിക്കല്‍ കൃഷിരീതി കള്‍ വ്യാപകമാക്കണം. കൊവിഡിനു ശേഷമുള്ള ലോകത്ത് ജൈവ വൈവി ധ്യം സംരക്ഷിക്കുന്ന പരി ടസ്ഥിതി സൗഹൃദപരമായ കൃഷിരീതി ടകള്‍ ക്കാണ് കൂടുതല്‍ പ്രസക്തി എന്ന് പ്രമുഖ കൃഷി ശാസ്ത്രജ്ഞന്‍ ഡോ. എം എസ് സ്വാമി നാഥന്‍ പ്രസ്താ വിച്ചിട്ടുണ്ട്.

പ്രാദേശിക കൃഷിയിട പ്രസ്ഥാനം

പ്രാദേശിക കൃഷിയിട പ്രസ്ഥാനം (local farm movement) ആണ് കൊവിഡാനന്തര കാലത്ത് ശക്തി പ്പെടുന്ന മറ്റൊരാശയം. പരമാവധി ഭക്ഷ്യവസ്തുക്കള്‍ വീട്ടുവളപ്പില്‍ തന്നെ ഉത്പാദിപ്പിക്കുക, കൃഷി ഭൂമി തരിശിടാതിരിക്കുക, പ്രാദേശികായി ഭക്ഷ്യ സുരക്ഷ നേടുക, പ്രാദേശിക കാര്‍ഷിക വിപണികള്‍ ശക്തിപ്പെടു ത്തുക തുടങ്ങിയവയാണ് ഇതിന്റെ പിന്നിലുള്ള ആശയങ്ങള്‍. തൊഴിലാളി ക്ഷാമം നേരിടുന്നതിന് പരമാവധി യന്ത്രവത്കരണം നടപ്പാക്കണം. പ്രാദേശിക തൊഴിലാളികളെ ഉള്‍പ്പെടുത്തി ലേബര്‍ ബാങ്കുകളും രൂപീ കരിക്കണം. വന്‍തോതിലുള്ള തൊഴി ല്‍ നഷ്ടം ഈ മഹാമാരിയുടെ പ്രത്യാ ഘാതമാണ്. ഗള്‍ഫില്‍ നിന്നും മറ്റും ലക്ഷക്കണക്കിന് ആളുകളാണ് തൊഴി ല്‍ നഷ്ടപ്പെട്ട് കേരളത്തിലേക്കു മടങ്ങു ന്നത്. ഇവര്‍ക്ക് തൊഴില്‍ കണ്ടെ ത്താവുന്ന ഒരു മേഖലയാണ് കൃഷി.

കൊവിഡിനു ശേഷമുള്ള കാലത്ത് ആരോഗ്യ പരമായ കാരണങ്ങളാല്‍ പഴം, പച്ചക്കറികള്‍, പാല്‍, മാംസം തുടങ്ങിയ ഉത്പന്നങ്ങള്‍ക്കെല്ലാം ആവശ്യക്കാര്‍ ഏറും. തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് ഈ മേഖലകളില്‍ മുതല്‍മുടക്കിനുള്ള അവസര മുണ്ടാ കണം. പ്രവാസികള്‍ ഉള്‍പ്പെടെ കൃഷിയില്‍ താത്പര്യമുള്ള ആര്‍ക്കും തരിശിട്ടിരിക്കുന്ന കൃഷിഭൂമിയില്‍ കൃഷി തുടങ്ങാന്‍ പാട്ടകൃഷിക്ക് നിയമ പരമായ അനുവാദം നല്‍കണം.

പഴവര്‍ഗ വിളകളുടെ ഭാവി

പഴവര്‍ഗ വിളകളെ ഭാവിയിലെ കൃഷിയായി മിക്ക രാജ്യങ്ങളും അംഗീ കരിച്ചിട്ടുണ്ട്. ദീര്‍ഘകാല ഫലവൃക്ഷ ങ്ങള്‍ കൃഷി ചെയ്യുന്ന കര്‍ഷകരെ ഭൂപരിധി നിയമത്തില്‍ നിന്ന് ഒഴിവാ ക്കിയാല്‍ ഈ മേഖലയില്‍ വലിയ മുന്നേറ്റമുണ്ടാകും. പഴം-പച്ചക്കറി സംസ്‌ക രണമുള്‍പ്പെടെ കര്‍ഷിക മൂല്യച്ചങ്ങലയിലെ ഓരോ കണ്ണിക ളിലും വ്യാവസായിക സംരംഭങ്ങള്‍ തുടങ്ങാനുള്ള വലിയ സാധ്യത കളുണ്ട്. ഇതിന് വലിയ സംരംഭങ്ങള്‍ തന്നെ വേണമെന്നില്ല. പ്രാദേശികമായ സൂക്ഷ്മ സംരംഭങ്ങളിലൂടെയും ഇത് സാധ്യമാകും. ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ പോലുള്ള സര്‍ക്കാര്‍ ഏജന്‍സികള്‍ ഇതിനു പരിശീലനം നല്‍കുന്നുണ്ട്.

'വോക്കല്‍ ഫോര്‍ ലോക്കല്‍'

മികച്ച ബ്രാന്‍ഡിംഗിലൂടെ പ്രാദേ ശിക ഉത്പന്നങ്ങളെ ആഗോള ഉത്പ ന്നങ്ങളാക്കി മാറ്റുകയെന്നതാണ് പുതിയ കാലത്തെ വിജയമന്ത്രം. അതു കൊണ്ടാണ് കോവിഡ് കാലത്തെ നേരിടാന്‍ 'വോക്കല്‍ ഫോര്‍ ലോക്ക ല്‍' എന്ന മുദ്രാവാക്യം പ്രധാനമന്ത്രി ഉയര്‍ത്തിയത്. രണ്ടു ലക്ഷത്തോളം പ്രാദേശിക കാര്‍ഷിക സൂക്ഷ്മ സംരംഭങ്ങളെ വികസിപ്പിക്കാന്‍ 10,000 കോടി രൂപയാണ് കൊവിഡ് നേരി ടാനുള്ള ആത്മനിര്‍ഭര്‍ പാക്കേ ജില്‍ നീക്കി വച്ചിരിക്കുന്നത്. ഇത് സംരംഭകരുടെ കൈകളില്‍ എത്താനുള്ള നടപടികള്‍ ലളിതമാക്കണം.

വിളവെടുപ്പിനു ശേഷമുള്ള സം സ്‌കരണ അടിസ്ഥാന സൗകര്യ വിക സനത്തിന് ഒരു ലക്ഷം കോടി രൂപ യുടെ അഗ്രി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഫ ണ്ടിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി യിട്ടുണ്ട്. 10 വര്‍ഷം കൊണ്ട് പൂര്‍ത്തി യാക്കുന്ന പദ്ധതിക്കു വേണ്ടി ഈ വര്‍ഷം പതിനായിരം കോടി രൂപ ചെലവഴിക്കും. കാര്‍ഷിക സൊസൈ റ്റികള്‍, കര്‍ഷക ഉത്പാദക കമ്പനി കള്‍, സംരംഭകര്‍, സ്റ്റാര്‍ട്ടപ്പുകള്‍ എന്നി വര്‍ക്കെല്ലാം ഈ ഫണ്ട് ഉപയോഗ പ്പെടുത്താം. രണ്ടു കോടി രൂപ വരെയുളള വായ്പയ്ക്ക് ഏഴു വര്‍ഷം വരെ മൂന്നു ശതമാനം പലിശ ഇളവു ലഭിക്കും.

കോവിഡാനന്തര കാലത്ത് കൃഷി അതിജീവിക്കണമെങ്കില്‍ കര്‍ഷക രുടെ സംഘങ്ങള്‍ കൂടുതല്‍ ശക്തിയാ ര്‍ ജിക്കേണ്ടി വരും. കരാര്‍ കൃഷി പോലുള്ള പുതിയ വിപണന സാധ്യ തകള്‍ പ്രയോജനപ്പെടുത്തണ മെങ്കി ല്‍ തുണ്ടുഭൂമികളുടെ ഉടമകളായ ചെറുകിട- നാമമാത്ര കര്‍ഷകര്‍ക്ക് ഒറ്റയ്ക്ക് സാധിക്കില്ല. ഇതിന് കര്‍ഷകരുടെ ഉത്പാദക കമ്പനികള്‍ (എഫ്പിഒ) കൂടുതലായി രൂപീകരി ക്കേണ്ടിവരും. രാജ്യത്ത് 10,000 കര്‍ഷക ഉത്പാദക കമ്പനികള്‍ രൂപീകരിക്കു മെന്നായിരുന്നു കേന്ദ്ര ബജറ്റിലെ പ്രഖ്യാപനം. ഈ പദ്ധതി പ്രകാരം രൂപീകരിക്കുന്ന കര്‍ഷക കമ്പനികള്‍ ക്കുള്ള മാര്‍ഗനിര്‍ദ്ദേശ ങ്ങള്‍ കേന്ദ്ര ഗവണ്‍മെന്റ് പ്രഖ്യാപി ച്ചിട്ടുണ്ട്. കമ്പനിയില്‍ ചുരുങ്ങിയത് 300 അംഗ ങ്ങള്‍ ഉണ്ടായിരിക്കണം .

ഇവരില്‍ പകുതിയെങ്കിലും ചെറു കിട- നാമമാത്ര കര്‍ഷക രായിരി ക്ക ണം. ആദ്യത്തെ മൂന്നു വര്‍ഷം കമ്പ നികള്‍ക്ക് 18 ലക്ഷം രൂപ കേന്ദ്ര ഗവ ണ്‍മെന്റ് നല്‍കും. 15 ലക്ഷം രൂപയുടെ ഇക്വിറ്റി ഗ്രാന്റും നല്‍കും. കാര്‍ഷിക വിപണന മേഖലയിലാണ് കോവിഡ് വലിയ മാറ്റങ്ങള്‍ കൊണ്ടു വരുന്നത്. ഇ-കൊമേഴ്‌സ്, ഇലക്ട്രോണിക് ഓണ്‍ലൈന്‍ വ്യാപാരം, കാര്‍ഷി കോത്പന്നങ്ങളുടെ ഇ- ലേലം തുടങ്ങിയ മേഖലകള്‍ കൂടുതല്‍ ശക്തിപ്പെടും. കേന്ദ്ര ഗവണ്‍ മെന്റ് എപിഎംസി വിപണികളുടെ അധികാ രം പരിമിതപ്പെടുത്തുന്നതിന് കൊണ്ടു വന്ന ഓര്‍ഡിനന്‍സ് പ്രകാരം പാന്‍കാ ര്‍ഡുള്ള ഏതു വ്യാപാരിക്കും കാര്‍ഷി ക സഹകരണ സംഘത്തിനും കര്‍ഷ ക കമ്പനിക്കും ലൈസന്‍സെടുത്ത് ഇന്ത്യയിലെവിടെയും ഓണ്‍ ലൈന്‍ വ്യാപാരം നടത്താം.

കേന്ദ്രഗവണ്‍മെ#ോന്റിന്റെ കരാര്‍ കൃഷി ഓര്‍ഡിനന്‍സിന് രാജ്യവ്യാപ കമായ പ്രാബല്യമുണ്ട്. കമ്പനികള്‍ക്ക് രാജ്യത്തെ ഏതു സംസ്ഥാനത്തും കര്‍ഷകരുമായി മുന്‍കൂട്ടി കരാര്‍ ഒപ്പുവച്ച് കൃഷി നടത്താം. കോവിഡ് കാലത്ത് 'ഒരു രാജ്യം ഒരു വിപണി' എന്ന ലക്ഷ്യത്തോടെ കാര്‍ഷിക വിപണികള്‍ കൂടുതല്‍ തുറന്നിട്ടിരിക്കുകയാണ്. ഇത് കാര്‍ഷിക മേഖലയില്‍ മാറ്റങ്ങ ളുണ്ടാക്കാന്‍ പര്യാപ്തമാണ്. ഇത് പ്രാവര്‍ത്തികമാക്കാനുള്ള ക്രമീകരണങ്ങള്‍ സാധാരണക്കാരിലെത്തിക്കുകയാണ് ഇനി വേണ്ടത്. സ്വയംപ ര്യാ പ്തമാവുക, സ്വയംതൊഴില്‍ കണ്ടെ ത്തുക എന്നിവയാണ് കോവി ഡിനു ശേഷമുള്ള പുതുസാധാരണ അതിജീവന മന്ത്രങ്ങള്‍. ഇതു രണ്ടി നും ഏറ്റവും കൂടുതല്‍ സംഭാവന നല്‍ കേണ്ട മേഖലയാണ് കൃഷി.

ഡോ. ജോസ് ജോസഫ്
മുന്‍ പ്രഫസര്‍ & ഹെഡ്, വിജ്ഞാനവ്യാപന വിഭാഗം
കേരള കാര്‍ഷിക സര്‍വകലാശാല, ഫോണ്‍: 93871 00119